എസ്.ഐ.ആര്‍ ജോലികള്‍ക്കായി കൂടുതല്‍ ജീവനക്കാരെ വിന്യസിക്കണം- സുപ്രിം കോടതി
ഡല്‍ഹി: എസ്.ഐ.ആര്‍ ജോലി സമയം കുറയ്ക്കുന്നതിനായി കൂടുതല്‍ ജീവനക്കാരെ വിന്യസിക്കണമെന്ന നിര്‍ദ്ദേശവുമായി സുപ്രിം കോടതി. തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ജീവനക്കാരെ വിന്യസിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും കോടതി ചൂണ്ടിക്കാട്ടി.
എസ്.ഐ.ആറിനായി നിയോഗിക്കപ്പെട്ട ജീവനക്കാര്‍ നിയമപരമായ ചുമതലകള്‍ നിര്‍വഹിക്കേണ്ടതുണ്ടെന്നും പകരം ജീവനക്കാരെ നല്‍കാതെ സംസ്ഥാനങ്ങള്‍ക്ക് ജീവനക്കാരെ പിന്‍വലിക്കാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ബിഎല്‍ഒമാര്‍ അനുഭവിച്ച സമ്മര്‍ദ്ദം, ചില ഉദ്യോഗസ്ഥരുടെ ആത്മഹത്യ എന്നിവ എടുത്തുകാണിച്ചുകൊണ്ട് നടന്‍ വിജയ്യുടെ പാര്‍ട്ടിയായ തമിഴഗ വെട്രി കഴകം (ടിവികെ) സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെയാണ് ബെഞ്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. തമിഴ്‌നാട് സര്‍ക്കാരിന് ഈ ബാധ്യതയില്‍ നിന്ന് പൂര്‍ണമായും ഒഴിഞ്ഞുമാറാന്‍ ആകില്ലെന്നും കോടതി പറഞ്ഞു. ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് തമിഴ്‌നാട് സര്‍ക്കാര്‍ അത് വിശദീകരിക്കുന്നില്ല എന്ന് സുപ്രിംകോടതി ചോദിച്ചു.
അതേസമയം, ജോലിഭാരം കുറച്ചിട്ടുണ്ടെന്നും എവിടെയാണ് ഈ സമ്മര്‍ദ്ദം എന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തിന് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ടി.വി.കെ ചൂണ്ടിക്കാട്ടി. ബി.എല്‍.ഒമാരുടെ മേലുള്ള സമ്മര്‍ദ്ദം ശരിക്കും ആശങ്കാജനകമാണ് എന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ പറഞ്ഞു. എന്നാല്‍ പ്രശ്‌നങ്ങള്‍ ഭാവന സൃഷ്ടിയാണെന്നായിരുന്നു കമ്മീഷന്റെ പ്രതികരണം.
ബുദ്ധിമുട്ട് നേരിടുന്നവരെ ഒഴിവാക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. വ്യക്തിപരമായ കാരണങ്ങളാല്‍ ഇളവ് തേടുന്ന ഏതൊരു വ്യക്തിയുടെയും കേസ് പരിഗണിച്ച ശേഷം ഉത്തരവാദിത്തപ്പെട്ട അതോറിറ്റി തീരുമാനമെടുക്കണം. അത്തരം വ്യക്തികളെ ഒഴിവാക്കി മറ്റു വ്യക്തികള്‍ക്ക് ചുമതല നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
the supreme court has directed that more personnel should be deployed for sir-related duties, emphasizing the need for adequate manpower to ensure effective implementation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."