HOME
DETAILS

കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത് ധീരമായ നടപടിയെന്ന് കെ.സി വേണുഗോപാല്‍; എം.എല്‍.എ സ്ഥാനം രാജിവെക്കണമോ എന്നത് രാഹുല്‍ തീരുമാനിക്കേണ്ടത്

  
December 04, 2025 | 10:35 AM

kc-venugopal-says-congress-took-bold-step-expulsion-rahul-mangoottil-mla-decision-his

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. 

ഇത്തരം വിഷയങ്ങളില്‍ പാര്‍ട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യമെന്നും കൂടാതെ പൊതുജനങ്ങളുടെ ഇടയിലുള്ള പാര്‍ട്ടിയുടെ ഇമേജ് നിലനിര്‍ത്തേണ്ടതുണ്ട്. അത്തരം കാര്യങ്ങള്‍ ആലോചിച്ചാണ് കെപിസിസി ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തിരിക്കുന്നത്. അത് എഐസിസി അഗീകരിക്കുകയും ചെയ്തു. എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം രാഹുല്‍ ആണ് തീരുമാനിക്കേണ്ടത്. ആരോപണം ഉണ്ടായപ്പോള്‍ തന്നെ പാര്‍ട്ടി നിലപാടെടുത്തതാണ്. കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടി ഏറ്റവും വേഗത്തില്‍ എടുത്ത ഒരു തീരുമാനമാണിത് എന്നും കെസി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

'ജനം ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളെ മറച്ചുവെച്ചുകൊണ്ട് എല്ലാവരും ഈയൊരു വിഷയത്തിലേക്ക് മാത്രമായി ചുരുക്കിയിരിക്കുകയാണ്. ഇത്തരം വിഷയങ്ങളില്‍ മുഖ്യമന്ത്രിക്കെതിരെ ആരെങ്കിലും വല്ലതും സംസാരിക്കുകയാണെങ്കില്‍ കേസെടുത്ത് ഒതുക്കുകയാണ്.പാര്‍ട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് നിലപാടെന്നും ഷാഫി പറമ്പിലിനെതിരെയടക്കം ഉയരുന്ന ആക്ഷേപങ്ങളില്‍ ഇപ്പോള്‍ മറുപടി പറയുന്നില്ലെന്നും കെ.സി പ്രതികരിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വന്ദേമാതരം അടിച്ചേല്‍പ്പിക്കല്‍ ഭരണഘടനാവിരുദ്ധം, അസ്വീകാര്യം: മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്

uae
  •  a few seconds ago
No Image

കൊല്ലം ഇരവിപുരത്ത് കുടുംബാംഗങ്ങളെ നടുക്കിയ കൊലപാതകം: ജ്യേഷ്ഠനെ അനിയൻ തലയ്ക്കടിച്ചു കൊന്നു

crime
  •  4 minutes ago
No Image

ഡൽഹി സർവകലാശാലയിൽ പ്രമുഖ ചരിത്രകാരൻ ഇർഫാൻ ഹബീബിന് നേരെ ആക്രമണ ശ്രമം; പ്രസംഗത്തിനിടെ വെള്ളം നിറച്ച ബക്കറ്റെറിഞ്ഞു

National
  •  37 minutes ago
No Image

നാടിനെ നടുക്കി ഇരട്ടക്കൊലപാതകം: റിട്ട. നേവി ക്യാപ്റ്റനെയും ഭാര്യയെയും മകൻ കുത്തിക്കൊന്നു

National
  •  an hour ago
No Image

വ്യാജപ്പരാതിയിൽ 47 ദിവസം തടവ്; 226 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇന്ത്യൻ വംശജൻ അമേരിക്കൻ പൊലിസിനും പ്രോസിക്യൂഷനുമെതിരെ കേസിൽ

International
  •  2 hours ago
No Image

'ആദ്യം ഇന്ത്യയിലേക്ക് വരൂ, എന്നിട്ടാകാം ഹർജി'; വിജയ് മല്യയോട് ബോംബെ ഹൈക്കോടതി

National
  •  2 hours ago
No Image

ക്യാപ്റ്റൻ മിച്ചൽ മാർഷ് പരിക്കേറ്റ് പുറത്ത്; മുൻ നായകൻ സ്മിത്ത് ഓസ്‌ട്രേലിയൻ ലോകകപ്പ് ടീമിലേക്ക്

Cricket
  •  2 hours ago
No Image

രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടിസ് നല്‍കി ബി.ജെ.പി എം.പി നിഷികാന്ത് ദുബെ

National
  •  3 hours ago
No Image

'പീഡനത്തിന്റെ ഇര വീണ്ടും അതേ വ്യക്തിയുടെ അടുത്ത് പോകുന്നത് അവിശ്വസനീയം; ബന്ധം തകരുമ്പോള്‍ പീഡനക്കേസായി മാറ്റുന്ന പ്രവണത ശരിയല്ല' രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ഹൈക്കോടതി 

Kerala
  •  3 hours ago
No Image

19-കാരിയെ ജോലി വാഗ്ദാനം ചെയ്ത് ലൈംഗിക ചൂഷണത്തിന് ഇരയാക്കി; പ്രതികളായ മൂന്ന് സ്ത്രീകൾക്ക് കഠിനതടവ്

crime
  •  3 hours ago