യുഎഇ ദേശീയ ദിനാഘോഷം: ഷാർജയിൽ 106 വാഹനങ്ങളും 9 ബൈക്കുകളും പിടിച്ചെടുത്തു
ഷാർജ: 54-ാമത് ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളോടനുബന്ധിച്ച് ഗതാഗത നിയമ ലംഘകർക്കെതിരെ കർശന നടപടി സ്വീകരിച്ച് ഷാർജ. അശ്രദ്ധമായി വാഹനമോടിക്കുകയും റോഡ് ഉപയോക്താക്കൾക്ക് അപകടമുണ്ടാക്കുകയും ചെയ്ത 106 വാഹനങ്ങളും 9 മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തതായി ഷാർജ പൊലിസ് വ്യാഴാഴ്ച അറിയിച്ചു. പൊലിസ് നൽകുന്ന വിവരമനുസരിച്ച്, താഴെ പറയുന്നവയാണ് പ്രധാനമായും കണ്ടെത്തിയ നിയമലംഘനങ്ങൾ:
- അമിതമായ ശബ്ദമുണ്ടാക്കി ശല്യം ചെയ്യുക.
- അശ്രദ്ധമായും അപകടകരമായും വാഹനമോടിക്കുക.
- സാധുവായ ലൈസൻസ് ഇല്ലാതെ വാഹനങ്ങൾ ഓടിക്കുക.
ഇത്തരം പ്രവർത്തനങ്ങൾ പൊതു സുരക്ഷയ്ക്ക് വലിയ അപകടമുണ്ടാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ആഘോഷ വേളകളിൽ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി എമിറേറ്റിലുടനീളം പട്രോളിംഗും നിരീക്ഷണവും ശക്തമാക്കുമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പൊലിസ് അറിയിച്ചു.
അതേസമയം, ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളോടനുബന്ധിച്ച് അപകടകരവും അശ്രദ്ധവുമായ പെരുമാറ്റത്തിന് 16 യുവാക്കളെയാണ് ഫുജൈറ പൊലിസ് പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തത്. ഇവർ തങ്ങളുടെയും മറ്റുള്ളവരുടെയും സുരക്ഷ അപകടത്തിലാക്കിയതായി അധികൃതർ വ്യക്തമാക്കി.
ആഘോഷങ്ങൾക്കിടെ താമസക്കാരുടെയും റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ട്, നവംബർ 28 മുതൽ ഡിസംബർ 2 വരെ പൊലിസ് നിരീക്ഷണവും സുരക്ഷാ പരിശോധനകളും ശക്തമാക്കിയിരുന്നു. ഈ പരിശോധനയിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ച 27 വാഹനങ്ങൾ പൊലിസ് പിടിച്ചെടുത്തു.
പ്രധാന നിയമ ലംഘനങ്ങൾ
- സ്പ്രേ ക്യാനുകൾ, ഫോം, വാട്ടർ കാനോണുകൾ എന്നിവയുടെ ദുരുപയോഗം.
അതേസമയം, ദേശീയ ദിനാഘോഷളുടെ വേളയിൽ, ഗതാഗത നിയമലംഘനങ്ങളുടെ പേരിൽ 49 കാറുകളും 25 മോട്ടോർ സൈക്കിളുകളും ദുബൈ പൊലിസ് പിടിച്ചെടുത്തു. 3,153 ട്രാഫിക് പിഴകൾ ചുമത്തുകയും ചെയ്തിട്ടുണ്ട്.
Sharjah Police have seized 106 vehicles and 9 motorcycles for reckless driving and endangering road users during the 54th Eid Al Etihad celebrations, emphasizing their commitment to enhancing traffic safety and curbing irresponsible driving behavior.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."