HOME
DETAILS

സീനിയർ വിദ്യാർത്ഥിയുടെ മർദ്ദനത്തിൽ ജൂനിയർ വിദ്യാർത്ഥിക്ക് ​ഗുരുതര പരിക്ക്; കണ്ണിന് താഴെയുള്ള എല്ലിന് പൊട്ടൽ, നാല് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

  
December 04, 2025 | 12:55 PM

kozhikode college student assault fractured eye bone senior junior fight perambra suspension

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിലെ ഒരു സ്വകാര്യ കോളേജിൽ സീനിയർ വിദ്യാർത്ഥിയുടെ മർദ്ദനത്തിൽ ജൂനിയർ വിദ്യാർത്ഥിക്ക് പരിക്കേറ്റു. രണ്ടാം വർഷ ബി.കോം ഫിനാൻസ് വിദ്യാർത്ഥി മുഹമ്മദ് ഷാക്കിറിനാണ് പരിക്കേറ്റത്. സംഭവുമായി ബന്ധപ്പെട്ട് നാല് വിദ്യാർത്ഥികളെ കോളേജ് അധികൃതർ സസ്പെൻഡ് ചെയ്തു.

കോളേജിലെ പാർക്കിങ് ഏരിയയ്ക്ക് സമീപം രണ്ടാം വർഷവും മൂന്നാം വർഷവുമായ വിദ്യാർത്ഥികൾ തമ്മിൽ തർക്കം നടന്നിരുന്നു. ഇതിനിടെ സ്കൂട്ടറിൽ പുസ്തകങ്ങൾ വെക്കാൻ അവിടെ എത്തിയ മുഹമ്മദ് ഷാക്കിറിനെ ഒരു സീനിയർ വിദ്യാർത്ഥി ചീത്തവിളിച്ചു. ഇത് ചോദ്യം ചെയ്തപ്പോഴാണ് സീനിയർ വിദ്യാർത്ഥി അദ്ദേഹത്തെ മർദ്ദിച്ചതെന്ന് ഷാക്കിറും കുടുംബവും പറയുന്നത്.

മർദ്ദനത്തിൽ മുഹമ്മദ് ഷാക്കിറിന്റെ വലത് കണ്ണിന് താഴെ ഭാഗത്തുള്ള എല്ലിന് പൊട്ടൽ സംഭവിച്ചു. കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തുടരുന്ന വിദ്യാർത്ഥിയെ ഡോക്ടർമാർ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കാൻ നിർദ്ദേശിച്ചു. കുടുംബാംഗങ്ങൾ പറയുന്നത്, പരിക്കിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തര ചികിത്സ ആവശ്യമാണെന്നാണ്.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ പേരാമ്പ്ര പൊലിസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്തുവെന്ന് കുടുംബം അറിയിച്ചു. എന്നാൽ, പൊലിസ് ഇക്കാര്യം നിഷേധിച്ചു. പരാതി ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് പൊലിസിന്റെ നിലപാട്. കോളേജ് അധികൃതർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കോളേജ് സ്റ്റാഫ് കൗൺസിൽ ചേർന്ന് നടത്തിയ യോഗത്തിലാണ് നാല് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യാനുള്ള തീരുമാനം എടുത്തത്. സംഭവത്തിൽ ഉൾപ്പെട്ടവരെ താൽക്കാലികമായി കോഴ്സിൽ നിന്ന് നീക്കം ചെയ്ത് അന്വേഷണം തുടരുമെന്ന് കോളേജ് അധികൃതർ അറിയിച്ചു. കുടുംബം പൊലിസിന്റെ ഇടപെടലും കോളേജിന്റെ കർശന നടപടികളും ആവശ്യപ്പെടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേണ്ടത് 25 റൺസ്; സച്ചിന്റെ ലോക റെക്കോർഡ് തകർക്കാൻ ഒരുങ്ങി കോഹ്‌ലി

Cricket
  •  5 days ago
No Image

ഇടത് സഹയാത്രികന്‍ റെജി ലൂക്കോസ് ബി.ജെ.പിയില്‍

Kerala
  •  5 days ago
No Image

മിനിയാപൊളിസിൽ യുവതിയെ വെടിവെച്ച് കൊലപ്പെടുത്തി ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ; പ്രകോപനമില്ലാതെ കൊലപ്പെടുത്തിയതിൽ പ്രതിഷേധം ശക്തം

International
  •  5 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി ബന്ധമില്ല;  ഡി മണിക്ക് ക്ലീന്‍ചിറ്റ്

Kerala
  •  5 days ago
No Image

ടി-20 ലോകകപ്പിന് മുമ്പേ ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരം പരുക്കേറ്റ് പുറത്ത്

Cricket
  •  5 days ago
No Image

'വിധി പറയാന്‍ അര്‍ഹയല്ല, നടനെതിരായ തെളിവുകള്‍ പരിഗണിച്ചില്ല'; ഗുരുതര പരാമര്‍ശങ്ങളുമായി നിയമോപദേശം

Kerala
  •  5 days ago
No Image

സിഡ്നിയിലും കരുത്തുകാട്ടി കങ്കാരുപ്പട; ഇംഗ്ലണ്ടിനെ വീഴ്ത്തി തുടർച്ചയായ അഞ്ചാം ആഷസ്

Cricket
  •  5 days ago
No Image

ഇന്ത്യക്ക് അമേരിക്കയുടെ തിരിച്ചടി; റഷ്യൻ എണ്ണ ഉപയോഗിക്കുന്ന രാജ്യങ്ങൾക്ക് 500% തീരുവ ചുമത്താൻ നീക്കം, പുതിയ ബില്ലിന് അനുമതി

International
  •  5 days ago
No Image

ബഹ്‌റൈനില്‍ സാമ്പത്തിക തട്ടിപ്പുകള്‍ പെരുകുന്നു; പിന്‍ സുരക്ഷയില്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

bahrain
  •  5 days ago
No Image

ഇനി മുഖം മറച്ച് ജ്വല്ലറികളില്‍ കയറാനാവില്ല; ബിഹാറിലെ സ്വര്‍ണക്കടകളില്‍ പുതിയ സുരക്ഷാ നിയമം നിലവില്‍ വന്നു

National
  •  5 days ago