HOME
DETAILS

ഇനി കാത്തിരുന്ന് മുഷിയില്ല; യുഎഇയിൽ പാസ്‌പോർട്ട്, എമിറേറ്റ്‌സ് ഐഡി പുതുക്കൽ നടപടികൾ അതിവേഗത്തിലാക്കുന്നു

  
December 04, 2025 | 3:50 PM

no more waiting uae speeds up passport and emirates id renewal procedures for faster processing

അബൂദബി: സീറോ ഗവണ്‍മെന്റ് ബ്യൂറോക്രസി പ്രോഗ്രാമിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഇമാറാത്തി പൗരന്മാരുടെ പാസ്‌പോര്‍ട്ടുകളുടെയും എമിറേറ്റ്‌സ് ഐഡിയുടെയും പുതുക്കല്‍ സംവിധാനം കാര്യക്ഷമമാക്കാന്‍ ഒരുങ്ങി യുഎഇ സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡെന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി പുതിയ സംവിധാനം ആരംഭിച്ചതായാണ് വിവരം.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ചത്. യുഎഇയുടെ സീറോ ഗവണ്‍മെന്റ് ബ്യൂറോക്രസി ആഗോളതലത്തില്‍ തന്നെ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് മാതൃകയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

ആറു മാസത്തില്‍ താഴെ മാത്രമേ എമിറേറ്റ്‌സ് ഐഡിക്ക് സാധുത ഉള്ളൂ എങ്കില്‍പ്പോലും പൗരന്മാര്‍ക്ക് രണ്ടു രേഖകളും ഒരുമിച്ച് പുതുക്കാന്‍ കഴിയുന്ന സ്മാര്‍ട്ട് സംരഭമാകും അധികൃതര്‍ അവതരിപ്പിക്കുക. പേര്‍സണല്‍ ഡാറ്റയും ഫോട്ടോയും അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള ഏകീകൃത ഇന്റര്‍ഫേസ് സംവിധാനവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ഒന്നിലധികം തവണ രേഖകളോ വിവരങ്ങളോ അപ്ലോഡ് ചെയ്യേണ്ട ആവശ്യം വരില്ല.

സംവിധാനം അവതരിപ്പിക്കുന്നതോടെ പാസ്‌പോര്‍ട്ടും എമിറേറ്റ്‌സ് ഐഡിയും പുതുക്കാന്‍ എടുക്കുന്ന സമയം 50 ശതമാനവും ഇതുസംബന്ധിച്ച അന്വേഷണങ്ങളും ഫോണ്‍ കോളുകളും 40 ശതമാനവും കുറയുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്.

പൗരന്മാരുടെ ജീവിതം ലളിതമാക്കാനും മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം അവതരിപ്പിക്കുന്നത്. മികച്ച രീതികള്‍ കൂട്ടിച്ചേര്‍ത്തും വൈദ്ഗധ്യവും സാങ്കേതിക വിദ്യയും ഉള്‍പ്പെടുത്തിയും കാര്യക്ഷമമായി സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനാണ് യുഎഇ സര്‍ക്കാരിന്റെ ശ്രമം.

uae authorities accelerate passport and emirates id renewals, reducing waiting time and ensuring quicker and smoother processing for residents

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതികളുടെ 1.3 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇ.ഡി

Kerala
  •  20 hours ago
No Image

ഗ്രീന്‍ലാന്‍ഡില്‍ റഷ്യയും ചൈനയും കണ്ണുവെയ്ക്കുന്നു; രക്ഷിക്കാന്‍ അമേരിക്കയ്ക്ക് മാത്രമേ കഴിയൂ; ലോക സാമ്പത്തിക ഫോറത്തില്‍ ട്രംപ് 

International
  •  21 hours ago
No Image

കിവികളെ നിലംതൊടാതെ പറത്തി; ആദ്യ ടി-20യിൽ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  21 hours ago
No Image

മെട്രോ നഗരങ്ങളോട് പ്രിയം, കേരളത്തോട് അവഗണന; ദുബൈ-കൊച്ചി സർവീസ് നിർത്തലാക്കാൻ ഒരുങ്ങി എയർ ഇന്ത്യ 

uae
  •  21 hours ago
No Image

താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം; നവീകരണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കുന്നു

Kerala
  •  21 hours ago
No Image

ഇങ്ങനെയും 5000 അടിക്കാം! ലോക റെക്കോർഡ് സ്വന്തമാക്കി അഭിഷേക് ശർമ്മ

Cricket
  •  a day ago
No Image

വിവാഹത്തെ എതിര്‍ത്ത ഉമ്മയെ മകന്റെ പെണ്‍സുഹൃത്ത് കറിക്കത്തി കൊണ്ട് ആക്രമിച്ചു 

Kerala
  •  a day ago
No Image

പള്ളിക്കകത്ത് ഇഫ്താർ പാടില്ല, ഉച്ചഭാഷിണികൾക്കും നിയന്ത്രണം; സഊദിയിലെ പുതിയ റമദാൻ ചട്ടങ്ങൾ ഇവയാണ്

Saudi-arabia
  •  a day ago
No Image

യുഎഇയിൽ 'ഡാർബ്' ടോൾ പേയ്‌മെന്റ് തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി ക്യു മൊബിലിറ്റി

uae
  •  a day ago
No Image

സുനിത വില്യംസ് വിരമിച്ചു; ബഹിരാകാശത്ത് റെക്കോഡിട്ട യാത്രയ്ക്ക് ബ്രേക്ക്

International
  •  a day ago