HOME
DETAILS

വഖഫ് രജിസ്ട്രേഷൻ; അവസാന തീയതി ഇന്നോ, നാളെയോ? ഉമീദ് പോർട്ടലിൽ ആശയക്കുഴപ്പം

  
Web Desk
December 05, 2025 | 1:16 AM

waqf property registration on the umeed portal closes tomorrow

ന്യൂഡൽഹി: വഖഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി നാളെ അവസാനിക്കുമെന്ന് റിപ്പോർട്ട്. വെബ്‌സൈറ്റിൽ നേരത്തെ രേഖപ്പെടുത്തിയിരിക്കുന്ന തീയതി തിരുത്തിയിട്ടുണ്ട്. ആറാം തീയതി രാത്രി 12 മണിവരെ സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കുമെന്നാണ് നിലവിലെ റിപ്പോർട്ട്. 

കഴിഞ്ഞ ദിവസം സുപ്രീം കോടതി കേസ് പരിഗണിച്ചിരുന്നു. ജൂൺ ആറിനാണ് വെബ്‌സൈറ്റ് നിലവിൽ വന്നത്. കേസിൽ വാദം തുടരുന്നതിനിടെ ആറാം തീയതി വരെ രജിസ്‌ട്രേഷന് സമയം അനുവദിക്കുമെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരുദിവസം കൂടി നീട്ടി നൽകിയത്. സാങ്കേതിക തകരാർ മൂലം രജിസ്റ്റർ ചെയ്യാൻ സാധിച്ചില്ലെങ്കിൽ ട്രൈബ്യൂണലിനെ സമീപിക്കാമെന്നും സുപ്രീംകോടതി അറിയിച്ചിട്ടുണ്ട്.

അടിമുടി ആശയക്കുഴപ്പം സൃഷ്ടിച്ച് ഉമീദ് പോർട്ടൽ

 കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ഉമീദ് പോർട്ടലിൽ ആശയക്കുഴപ്പം തുടരുകയാണ്. വെബ്സെെറ്റിൽ ആറാം തീയതി വരെ സമയം നീട്ടി നൽകിയെന്ന് കാണിക്കുന്നുണ്ടെങ്കിലും, പുതിയ നോട്ടിഫിക്കേഷൻ ഇതുവരെ ലഭ്യമായിട്ടില്ല. 5ാം തീയതി അവസാനിക്കുന്ന നോട്ടിഫിക്കേഷൻ വെബ്സെെറ്റിൽ ഇപ്പോഴും ലഭ്യമാണ്. രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിനുള്ള കൗൺഡൗൺ വെബ്സെെറ്റിൽ ലഭ്യമാണ്. 

കേരളത്തിൽ ഇതുവരെ പൂർത്തിയായത് 11,000 രജിസ്ട്രേഷൻ

കേരളത്തിൽ ഇതുവരെ പൂർത്തിയായത് 11,000 വഖ്ഫ് സ്വത്തുക്കളുടെ രജിസ്‌ട്രേഷൻ നടപടികളാണ്. സംസ്ഥാന വഖ്ഫ് ബോർഡിൽ 13,000 വഖ്ഫ് സ്ഥാപനങ്ങളിലെ 50,000 വഖ്ഫ് സ്വത്തുക്കളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവ പൂർണമായി മതിയായ രേഖകളോടെ വഖ്ഫ് ഉമീദ് പോർട്ടലിൽ രജിസ്ട്രേഷൻ നടത്തണം. ഇതു പൂർത്തിയാകാൻ ഒരു മാസം കൂടി സമയം വേണ്ടിവരും.

അതേസമയം, രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി നീട്ടുമെന്ന് ഇൻഡ്യാ മുന്നണി എം.പിമാർക്ക് കേന്ദ്ര ന്യൂനപക്ഷകാര്യ കിരൺ റിജിജു ഉറപ്പ് നൽകി. മുസ്്ലിം ലീഗ്, കോൺഗ്രസ്, സമാജ്്വാദി പാർട്ടി, ഡി.എം.കെ, ജെ.എം.എം, എൻ.സി.പി, തൃണമൂൽ കോൺഗ്രസ്, ശിവസേന (യു.ബി.ടി) എന്നീ പാർട്ടികളുടെ എം.പിമാരാണ് ഈ ആവശ്യവുമായി മന്ത്രിയെ കണ്ടത്.

“the last date to register waqf properties on the umeed portal will end tomorrow.”



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അജിത് പവാറിന്റെ മരണം: വിമാനാപകടത്തിൽ സിബിഐ അന്വേഷണം വേണം; മുഖ്യമന്ത്രിയെ കണ്ട് എൻസിപി നേതാക്കൾ

National
  •  12 minutes ago
No Image

യുഎഇയിലും ഖത്തറിലും മാസപ്പിറവി ദൃശ്യമായി; നാളെ റമദാൻ വ്രതാരംഭം

uae
  •  15 minutes ago
No Image

സുരക്ഷാസേനയുടെ കര്‍ശന നടപടി; വന്‍ ലഹരി ശേഖരം പിടികൂടി

bahrain
  •  17 minutes ago
No Image

മാസപ്പിറവി ദൃശ്യമായി; സഊദിയിൽ നാളെ വ്രതാരംഭം

Saudi-arabia
  •  23 minutes ago
No Image

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാപ്പിഴവെന്ന് ആരോപണം: നവജാതശിശു മരിച്ചു; ഡോക്ടറെ തടഞ്ഞുവെച്ച് പ്രതിഷേധം

Kerala
  •  27 minutes ago
No Image

സഊദിയിൽ മാസപ്പിറവി ദൃശ്യമായി; നാളെ റമദാൻ വ്രതാരംഭം

Saudi-arabia
  •  32 minutes ago
No Image

കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടെർമിനലുകളുടെ പ്രവർത്തനത്തിൽ മാറ്റങ്ങൾ വരുന്നു; സൗജന്യ സേവനങ്ങളെക്കുറിച്ച് അറിയാം...

Saudi-arabia
  •  an hour ago
No Image

വിദേശത്തേക്ക് നാളെ തിരിക്കാനിരിക്കെ മരണം തട്ടിയെടുത്തു; വിടവാങ്ങിയത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ; പി.ഡബ്ല്യു.ഡി അനാസ്ഥയ്‌ക്കെതിരെ ജനരോഷം

Kerala
  •  an hour ago
No Image

ആറ്റുകാൽ പൊങ്കാല: മാർച്ച് 3-ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി; മദ്യനിരോധനവും നിയന്ത്രണങ്ങളും ഏർപ്പെടുത്തി

Kerala
  •  an hour ago
No Image

ഒമാനിൽ മാസപ്പിറവി ദൃശ്യമായില്ല; വ്യാഴാഴ്ച റമദാൻ ഒന്ന്

oman
  •  an hour ago