HOME
DETAILS

ഡൽഹിയിലെ വായുമലിനീകരണം; ആശുപത്രികളിൽ റിപ്പോർട്ട് ചെയ്തത് രണ്ടു ലക്ഷം കേസുകൾ

  
December 05, 2025 | 2:59 AM

delhi reports around two lakh respiratory cases as air pollution spikes

ന്യൂഡൽഹി: വായുമലിനീകരണം പരിധിവിട്ട് വർധിക്കുന്ന ഡൽഹിയിലെ ആറ് ആശുപത്രികളിലായി രണ്ടു ലക്ഷത്തോളം ശ്വാസകോശസംബന്ധമായ അസുഖങ്ങൾ റിപ്പോർട്ട് ചെയ്തതായി ഡൽഹി സർക്കാർ. 

2022നും 2024നും ഇടയിലാണിത്. മൂന്ന് വർഷത്തിനുള്ളിൽ മുപ്പതിനായിരത്തിലധികം ആളുകളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലും സമീപപ്രദേശങ്ങളിലും ശൈത്യകാലത്ത് വായുവിൽ വിഷാംശം വർധിക്കുന്നതിന്റെ ഭാഗമായാണിതെന്നും സർക്കാർ അറിയിച്ചു. ഡൽഹിയിലെ വായുനിലവാര സൂചിക ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നതിനെക്കാൾ 20 മടങ്ങ് കൂടുതലാണ്. വ്യാവസായിക കെട്ടിടങ്ങൾ, വാഹനങ്ങളിൽ നിന്നും പുറന്തള്ളുന്ന പുക, കുറഞ്ഞ കാറ്റിന്റെ വേഗത, അയൽ സംസ്ഥാനങ്ങളിലെ വിളകൾ കത്തിക്കൽ എന്നിവയാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

ഡൽഹിയിലെ പ്രധാനപ്പെട്ട ആറ് ആശുപത്രികളിൽ 2024ൽ 68,411 ശ്വാസകോശ സംബന്ധമായ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2022ൽ 67,054 കേസുകളും 2023ൽ 69,293 കേസുകളും ഉണ്ടായി. 

ശൈത്യകാലങ്ങളിൽ ആരോഗ്യമുള്ള ആളുകളെ പോലും ദോഷകരമായി ബാധിക്കുന്ന തരത്തിലും നിലവിൽ രോഗങ്ങളുള്ളവർക്ക് ഗുരുതരമായ അപകടസാധ്യതകൾ സൃഷ്ടിക്കുന്നതുമായ രീതിയിലാണ് ഡൽഹിയിലെ വായുനിലവാരത്തിന്റെ പോക്കെന്ന് സർക്കാർ വ്യക്തമാക്കുന്നു.

delhi reports around two lakh respiratory cases as air pollution spikes



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി; സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

Kerala
  •  6 days ago
No Image

2014-ലേക്ക് പോകാൻ ജീവിതത്തിൽ ഒരവസരം ലഭിച്ചാൽ ആദ്യം മാറ്റുക പ്രധാനമന്ത്രിയെ; വിദ്വേഷം വിറ്റാണ് അവർ അധികാരത്തിലെത്തിയത്; മോദിക്കെതിരെ തുറന്നടിച്ച് കിഷോർ

National
  •  6 days ago
No Image

ഇന്റർനാഷണൽ സിറ്റിയിൽ പെയ്ഡ് പാർക്കിംഗ് ആശ്വാസമാകുന്നു; സുരക്ഷയും പ്രവേശനക്ഷമതയും വർദ്ധിച്ചതായി താമസക്കാർ

uae
  •  6 days ago
No Image

യുവതി വസ്ത്രം മാറുന്ന ദൃശ്യങ്ങൾ ജനലിൽക്കൂടി മൊബൈലിൽ പകർത്തി യുവാവ് പൊലിസ് പിടിയിൽ

Kerala
  •  6 days ago
No Image

തസ്ബീഹ് മാല മുതൽ അദാൻ ക്ലോക്ക് വരെ; റമദാൻ വിപണിയിൽ റെക്കോർഡ് വിൽപനയുമായി ഈ 7 വസ്തുക്കൾ

uae
  •  6 days ago
No Image

'അവൻ ആ ചടങ്ങിനായി ദിനങ്ങളെണ്ണി കാത്തിരിക്കുകയായിരുന്നു, വിധി കരുതിയത് മറ്റൊന്ന്'; വിതുമ്പലടക്കാനാവാതെ ഒരു പിതാവ്

uae
  •  6 days ago
No Image

തിരുവല്ല സ്പാ ബലാത്സംഗ കേസ്: അന്വേഷണത്തിന് പ്രത്യേക സംഘം; പൊലിസിനെതിരെയും അന്വേഷണം

crime
  •  6 days ago
No Image

യുഎഇയിലെ സ്വകാര്യ സ്കൂളുകളിൽ ഗണിതവും ശാസ്ത്രവും ഇനി ഇംഗ്ലീഷിൽ; ഉത്തരവിറക്കി വിദ്യാഭ്യാസ മന്ത്രാലയം

uae
  •  6 days ago
No Image

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ ലഹരി നൽകി കെണിയിലാക്കി മോഷണം; സഹോദരങ്ങൾ പിടിയിൽ

crime
  •  6 days ago
No Image

'ചോദിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കി' എസ്.ഐ.ടി ചോദ്യം ചെയ്യലില്‍ അടൂര്‍ പ്രകാശ്

Kerala
  •  7 days ago