HOME
DETAILS

ഹൈടെക് എ.ടി.എം തട്ടിപ്പ്: അഞ്ചുപേര്‍ പിടിയില്‍

  
backup
September 09 2016 | 19:09 PM

%e0%b4%b9%e0%b5%88%e0%b4%9f%e0%b5%86%e0%b4%95%e0%b5%8d-%e0%b4%8e-%e0%b4%9f%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%85

മൂവാറ്റുപുഴ: ആധുനിക രീതിയില്‍ നടത്തിയ എ.ടി.എം തട്ടിപ്പില്‍ അഞ്ചുപേര്‍ പിടിയില്‍. ആലപ്പുഴ സിറാജ് മന്‍സിലില്‍ അഹദ് മോന്‍(22), സഹോദരന്‍ അസീം(19), ചാലക്കുടി കറുപ്പയില്‍ ജിന്റോ ജോയി(32), പള്ളുരുത്തി കടയപ്പറമ്പില്‍ മനു ജോളി(23), ആലപ്പുഴ സുധിക്കാട് ഷാരൂക്ക്(21) എന്നിവരെയാണ് മൂവാറ്റുപുഴ പൊലിസ് അറസ്റ്റ് ചെയ്തത്. ഹൈടെക് സംവിധാനം ഉപയോഗിച്ച് എ.ടി.എം കാര്‍ഡിലെ വിവരങ്ങള്‍ ശേഖരിച്ചാണ് സംഘം ലക്ഷങ്ങള്‍ തട്ടിയെടുത്തത്.
സ്വയം വികസിപ്പിച്ചെടുത്ത എ.ടി.എം കാര്‍ഡ് റീഡറുകള്‍ റിസോര്‍ട്ടുകളില്‍ കാര്‍ഡ് വഴി ഇടപാട് നടത്തുന്ന യന്ത്രത്തില്‍ ഘടിപ്പിച്ച് കാര്‍ഡിലെ വിവരങ്ങള്‍ ശേഖരിച്ച് വ്യാജ എ.ടി.എം കാര്‍ഡുണ്ടാക്കിയും ഓണ്‍ലൈന്‍ ബാങ്കിങ്ങിലൂടെയുമാണ് സംഘം പണം തട്ടിയത്. സംഘത്തിലെ മുഖ്യപ്രതി ജിന്റോ ജോയിയാണ് മുഖ്യസൂത്രധാരന്‍. മൂവാറ്റുപുഴ റാക്കാട് ശ്രീരാഗം രാജഗോപാലിന്റെ ഒരുലക്ഷം രൂപ നഷ്ടമായ കേസില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
കുറുപ്പന്തറ സ്വദേശിയില്‍ നിന്നു ഒരു ലക്ഷം രൂപ, പത്തനാപുരം സ്വദേശിയില്‍ നിന്നു 50000-രൂപ, കോടനാട് സ്വദേശിയില്‍ നിന്നു ഒരു ലക്ഷം അടക്കം പ്രതികള്‍ 5.1 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യസമുള്ള ഇവരില്‍ ജിന്റോ ജോയിയാണ് രഹസ്യയന്ത്രം നിര്‍മിച്ചത്. റിസോര്‍ട്ട് ജീവനക്കാരനായ അഹദ്‌മോന്‍ വഴിയാണ് കാര്‍ഡ് സ്വീപ് ചെയ്യുന്നതിനൊപ്പം വിവരങ്ങള്‍ ശേഖരിച്ച് പണം കവരുന്നതിന് നേതൃത്വം നല്‍കിയത്.
എ.ടി.എം തട്ടിപ്പ് കേസില്‍ പ്രതിയായിരുന്ന ജിന്റോ ജയില്‍ ശിക്ഷ അനുഭവിച്ച് വരുന്നതിനിടെയാണ് ആലപ്പുഴ ജയിലില്‍ വച്ച് മറ്റു പ്രതികളുമായി പരിചയപ്പെടുന്നത്. നൈജീരിയന്‍ സ്വദേശിയിയാണ് ജിന്റോയെ മെഷിന്‍ നിര്‍മിക്കാന്‍ പരിശീലനം നല്‍കിയത്. കോയമ്പത്തൂരിലെ നാലു എ.ടി.എമ്മുകളില്‍ നിന്നാണ് പ്രതികള്‍ പണം പിന്‍വലിച്ചിരിക്കുന്നത്.
കോയമ്പത്തൂര്‍ പൊലിസിന്റെ സഹായത്തോടെയാണ് പ്രതികളെ കുടുക്കിയത്. പ്രതികള്‍ എ.ടി.എമ്മില്‍ നിന്നു പണം പിന്‍വലിക്കുന്ന ചിത്രങ്ങള്‍ കോയമ്പത്തൂര്‍ പൊലിസ് നല്‍കിയതുകൊണ്ടാണ് പ്രതികളെ എളുപ്പത്തില്‍ പിടികൂടാന്‍ കഴിഞ്ഞത്.
പ്രതികളില്‍ നിന്നു ലാപ്‌ടോപ്പ്, കാര്‍ഡ് റീഡര്‍, എ.ടി.എം കാര്‍ഡുകള്‍ ഉണ്ടാക്കുന്ന റൈറ്റര്‍ മെഷിന്‍, 45-ഡെമ്മി എ.ടി.എം കാര്‍ഡുകള്‍, ഇന്നോവ കാര്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago
No Image

യു.എ.ഇയുടെ എ.ഐ നയത്തിന് കാബിനറ്റ് അംഗീകാരം

uae
  •  2 months ago
No Image

വര്‍ക്കല കാപ്പില്‍ പൊഴിമുഖത്ത് മാധ്യമപ്രവര്‍ത്തകനെ തിരയില്‍പ്പെട്ട് കാണാതായി

Kerala
  •  2 months ago