HOME
DETAILS

മയക്കുമരുന്ന് കടത്ത്; ഏഷ്യന്‍ യുവാവിന് 3 വര്‍ഷം തടവും 1 ലക്ഷം ദിര്‍ഹം പിഴയും ചുമത്തി ദുബൈ കോടതി

  
December 05, 2025 | 6:40 AM

dubai court sentences asian man to 3 years in prison for drug trafficking

ദുബൈ: മയക്കുമരുന്നുകടത്തുമായി ബന്ധപ്പെട്ട് തന്റെ ബാങ്ക് അക്കൗണ്ടിലൂടെ പണമിടപാട് നടത്തിയതിനെ തുടര്‍ന്ന് ഏഷ്യന്‍ യുവാവിന് 3 വര്‍ഷം തടവും 1 ലക്ഷം ദിര്‍ഹം പിഴയും ചുമത്തി ദുബൈ കോടതി.

ശിക്ഷാനടപടി പൂര്‍ത്തിയായതിനുശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. നിലവില്‍ ഇയാളുടെ ബാങ്കിലെ മുഴുവന്‍ പണവും കണ്ടുകെട്ടിയിട്ടുണ്ട്. കൂടാതെ ബാങ്ക് വഴി മറ്റുളളവര്‍ക്കായി പണം അയക്കുന്നതിലും സ്വീകരിക്കുന്നതിലും 2 വര്‍ഷത്തെ വിലക്കും കോടതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

റിപ്പോർട്ടനുസരിച്ച്, ബര്‍ ദുബൈയിലെ ഒരു വീട്ടില്‍ നാല് ഏഷ്യന്‍ പൗരന്മാര്‍ മയക്കുമരുന്ന് ഉപയോഗിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നുവെന്ന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന്, ആന്റിനാര്‍ക്കോട്ടിക്‌സിന്റെ പ്രത്യേക സംഘം വീട്ടില്‍ റെയ്ഡ് നടത്തുകയായിരുന്നു. വീടിനുള്ളില്‍ നിന്ന് ഹെറോയിന്‍ പാക്കറ്റ്, മയക്കുമരുന്ന് വിതരണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ എന്നിവ കണ്ടെത്തി. പ്രതികളുടെ വാഹനത്തില്‍ നിന്നും കൂടുതല്‍ മയക്കുമരുന്നുകളും കണ്ടെത്തി.

പ്രതികളിലൊരാൾ, മയക്കുമരുന്ന് ഒരു ഏഷ്യന്‍ വിതരണക്കാരനില്‍ നിന്ന് ഏറ്റുവാങ്ങിയതാണെന്ന് സമ്മതിച്ചു. മറ്റൊരാള്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ നിന്നുള്ള വരുമാനം യുഎഇയിലെ ഒരു ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചതായും മയക്കുമരുന്ന് ഉപയോഗിച്ചതായും മൊഴിനല്‍കി.

A Dubai court has sentenced an Asian man to 3 years in prison and imposed a fine of 100,000 dirhams for drug trafficking, following a conviction by the Dubai Public Prosecution.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്തെ വാഹനാപകടം; സുഹൃത്തിനു പിന്നാലെ ചികിത്സയിലായിരുന്ന യുവാവും മരണത്തിന് കീഴടങ്ങി

uae
  •  9 minutes ago
No Image

പോക്കുവരവിന് 2000 രൂപ കൈക്കൂലി; ഇളങ്ങുളം വില്ലേജ് ഓഫീസർ വിജിലൻസ് വലയിൽ

crime
  •  16 minutes ago
No Image

ഗ്രീൻലാൻഡ് തർക്കത്തിൽ അയവ്: സ്വർണ്ണവില റെക്കോർഡ് ഉയരത്തിൽ നിന്നും താഴേക്ക്; ദുബൈയിലും പൊന്നിന്റെ മൂല്യത്തിൽ ഇടിവ്

uae
  •  26 minutes ago
No Image

കിളിമാനൂർ അപകടം: പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ; വിഷ്ണുവിനായി തമിഴ്‌നാട്ടിൽ തിരച്ചിൽ

crime
  •  43 minutes ago
No Image

ദുബൈയിൽ നിന്നും ഇന്ത്യയിലെ പ്രധാന ന​ഗരത്തിലേക്കുള്ള സർവീസ് നിർത്തലാക്കാൻ ഒരുങ്ങി ഇൻഡി​ഗോ; ആയിരക്കണക്കിന് യാത്രക്കാർ ആശങ്കയിൽ

uae
  •  an hour ago
No Image

യാത്രക്കാരെ ശല്യപ്പെടുത്തിയാൽ പിടിവീഴും! ആയിരക്കണക്കിന് പേർക്ക് പിഴ; മുന്നറിയിപ്പുമായി റെയിൽവേ

National
  •  an hour ago
No Image

ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും സാമ്പത്തിക പ്രയാസം മൂലം ജയിലിൽ തുടരുന്നവർക്ക് കൈത്താങ്ങുമായി ഖലീഫ ഫൗണ്ടേഷൻ

uae
  •  an hour ago
No Image

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹരജികളിൽ വിചാരണക്കോടതിക്ക് അധികാരമില്ലെന്ന് പ്രോസിക്യൂഷൻ 

Kerala
  •  an hour ago
No Image

പട്ടാമ്പിയിൽ കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു; ഡ്രൈവർ ഓടി രക്ഷപ്പെട്ടു

Kerala
  •  2 hours ago
No Image

സലാലയിൽ തീരത്തോട് ചേർന്ന് അറബിക്കടലിൽ തുടർഭൂചലനങ്ങൾ; തീരദേശം അതീവ ജാ​ഗ്രതയിൽ

oman
  •  2 hours ago