'പി.എം ശ്രീ: ഇടനിലക്കാരെ ഉപയോഗിച്ച് പാലം പണിതത് പിണറായി, ശിവന്‍കുട്ടി കയ്യാളിന്റെ ജോലി മാത്രം' രൂക്ഷ വിമര്‍ശനവുമായി വി.ഡി സതീശന്‍
തിരുവനന്തപുരം: പി.എം ശ്രീ വിവാദത്തില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പദ്ധതിയില്‍ ഇടനിലക്കാരെ ഉപയോഗിച്ച് പാലം പണിതത് മുഖ്യമന്ത്രി പിണറായി വിജയനാണ്. പദ്ധതിയില്‍ ഒപ്പു വെക്കേണ്ട കയ്യാളിന്റെ ജോലിയെ ശിവന്‍കുട്ടിക്ക് ഉണ്ടായിരുന്നുള്ളൂ- വി.ഡി സതീശന്‍ തുറന്നടിച്ചു.
പദ്ധതിയുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് ജോണ്‍ ബ്രിട്ടാസാണെന്ന കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തല്‍ ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള ബന്ധത്തിലേക്കാണ് വെളിച്ചം വീശുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
'പിഎം ശ്രീ . ഇടനിലക്കാരെ ഉപയോഗിച്ച് പാലം പണിതത് പിണറായി വിജയനാണ്. ബ്രിട്ടാസ് മാത്രമല്ല, വേറെയും ഒരുപാട് ഇടനിലക്കാരുണ്ട്. തൃശൂരില്‍ സുരേഷ്ഗോപിയെ ജയിപ്പിക്കുന്നതിനായി ചര്‍ച്ച നടത്തിയ ഹൊസബാലെയും മറ്റൊരു ഇടനിലക്കാരാണ്.'
നല്ല കാര്യങ്ങള്‍ക്കായല്ല പാലം പണിഞ്ഞ് അതിലൂടെ സഞ്ചരിക്കുന്നതെന്നും ജനം എല്ലാം തിരിച്ചറിയുന്നുണ്ടെന്നും സതീശന്‍ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ചിലെ ഒരു പൊലിസുകാരന്‍ വിചാരിച്ചാല്‍ അയാളെ അറസ്റ്റ് ചെയ്യാനാകുമാന്നു. എന്നാല്‍ ശബരിമല സ്വര്‍ണക്കൊള്ള മറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അറസ്റ്റ് വൈകിപ്പിക്കുന്നത് - അദ്ദേഹം പറഞ്ഞു.
രാഹുലിനെതിരെ തങ്ങളെടുത്ത നടപടി സ്ത്രീവിഷയങ്ങളിലെ കേസുകളില്‍ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം പീഡനക്കേസില്‍ പ്രതിയായ മുകേഷ് നിലവില്‍ എല്‍.ഡി.എഫിന്റെ പാര്‍ലമെന്ററി അംഗമാണെന്നും ചൂണ്ടിക്കാട്ടി. അതില്‍ നിന്ന് അയാളെ ഇതുവരെയും പുറത്താക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുലിനെതിരെ തങ്ങളെടുത്ത നടപടിയില്‍ അഭിമാനമുണ്ടെന്നും കോണ്‍ഗ്രസാണ് മാതൃകാപരമായ പാര്‍ട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
v d satheesan has sharply criticized pinarayi vijayan, alleging that intermediaries were used for constructing the pm shri bridge and claiming sivankutty only acted as a handler. political tensions intensify following the remarks.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."