HOME
DETAILS

'പി.എം ശ്രീ: ഇടനിലക്കാരെ ഉപയോഗിച്ച് പാലം പണിതത് പിണറായി, ശിവന്‍കുട്ടി കയ്യാളിന്റെ ജോലി മാത്രം' രൂക്ഷ വിമര്‍ശനവുമായി വി.ഡി സതീശന്‍

  
Web Desk
December 05, 2025 | 7:08 AM

v d satheesan criticizes pinarayi vijayan and sivankutty over pm shri bridge issue

തിരുവനന്തപുരം: പി.എം ശ്രീ വിവാദത്തില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പദ്ധതിയില്‍ ഇടനിലക്കാരെ ഉപയോഗിച്ച് പാലം പണിതത് മുഖ്യമന്ത്രി പിണറായി വിജയനാണ്. പദ്ധതിയില്‍ ഒപ്പു വെക്കേണ്ട കയ്യാളിന്റെ ജോലിയെ ശിവന്‍കുട്ടിക്ക് ഉണ്ടായിരുന്നുള്ളൂ- വി.ഡി സതീശന്‍ തുറന്നടിച്ചു.  

പദ്ധതിയുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് ജോണ്‍ ബ്രിട്ടാസാണെന്ന കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തല്‍ ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള ബന്ധത്തിലേക്കാണ് വെളിച്ചം വീശുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

'പിഎം ശ്രീ . ഇടനിലക്കാരെ ഉപയോഗിച്ച് പാലം പണിതത് പിണറായി വിജയനാണ്. ബ്രിട്ടാസ് മാത്രമല്ല, വേറെയും ഒരുപാട് ഇടനിലക്കാരുണ്ട്. തൃശൂരില്‍ സുരേഷ്ഗോപിയെ ജയിപ്പിക്കുന്നതിനായി ചര്‍ച്ച നടത്തിയ ഹൊസബാലെയും മറ്റൊരു ഇടനിലക്കാരാണ്.'

നല്ല കാര്യങ്ങള്‍ക്കായല്ല പാലം പണിഞ്ഞ് അതിലൂടെ സഞ്ചരിക്കുന്നതെന്നും ജനം എല്ലാം തിരിച്ചറിയുന്നുണ്ടെന്നും സതീശന്‍ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ചിലെ ഒരു പൊലിസുകാരന്‍ വിചാരിച്ചാല്‍ അയാളെ അറസ്റ്റ് ചെയ്യാനാകുമാന്നു. എന്നാല്‍ ശബരിമല സ്വര്‍ണക്കൊള്ള മറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അറസ്റ്റ് വൈകിപ്പിക്കുന്നത് - അദ്ദേഹം പറഞ്ഞു.

രാഹുലിനെതിരെ തങ്ങളെടുത്ത നടപടി സ്ത്രീവിഷയങ്ങളിലെ കേസുകളില്‍ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം പീഡനക്കേസില്‍ പ്രതിയായ മുകേഷ് നിലവില്‍ എല്‍.ഡി.എഫിന്റെ പാര്‍ലമെന്ററി അംഗമാണെന്നും ചൂണ്ടിക്കാട്ടി.  അതില്‍ നിന്ന് അയാളെ ഇതുവരെയും പുറത്താക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുലിനെതിരെ തങ്ങളെടുത്ത നടപടിയില്‍ അഭിമാനമുണ്ടെന്നും കോണ്‍ഗ്രസാണ് മാതൃകാപരമായ പാര്‍ട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

v d satheesan has sharply criticized pinarayi vijayan, alleging that intermediaries were used for constructing the pm shri bridge and claiming sivankutty only acted as a handler. political tensions intensify following the remarks.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെങ്ങന്നൂർ മാന്നാർ പഞ്ചായത്ത് തെരഞ്ഞെടുപ്പ്: ബിജെപിക്ക് വോട്ട് നൽകി സിപിഎം അംഗങ്ങൾ

Kerala
  •  5 days ago
No Image

വീടുപണിയിൽ വഞ്ചന: 56 ചാക്ക് സിമന്റ് കട്ടപിടിച്ചു: കരാറുകാരന് വൻതുക പിഴയിട്ട് എറണാകുളം ഉപഭോക്തൃ കമ്മിഷൻ

Kerala
  •  5 days ago
No Image

മൂന്നാം തവണയും അധികാരം പിടിക്കാൻ പദ്ധതിയുമായി മുഖ്യമന്ത്രി; 110 മണ്ഡലത്തിൽ വിജയിക്കാനുള്ള പദ്ധതി മന്ത്രിമാർക്ക് മുന്നിൽ അവതരിപ്പിച്ചു

Kerala
  •  5 days ago
No Image

പ്രവേശനം നേടിയ വിദ്യാർഥികളിൽ 90 ശതമാനവും മുസ്‌ലിംകൾ; തീവ്ര ഹിന്ദുത്വവാദികളുടെ പ്രതിഷേധത്തെത്തുടർന്ന് വൈഷ്‌ണോദേവി മെഡിക്കൽ കോളജിലെ കോഴ്‌സിന്റെ അംഗീകാരം റദ്ദാക്കി

National
  •  5 days ago
No Image

ഇസ്റാഈൽ ചാരനെ തൂക്കിലേറ്റി ഇറാൻ; നടപടി ക്രിപ്‌റ്റോകറൻസി വാങ്ങി വിവരങ്ങൾ ചോർത്തിയതിന്

International
  •  5 days ago
No Image

ഫലസ്തീനിലെ ബിർസിറ്റ് സർവകലാശാലയിൽ ഇസ്റാഈൽ ആക്രമണം; 11 വിദ്യാർഥികൾക്ക് പരുക്ക്

uae
  •  5 days ago
No Image

ആർത്തവം പരിശോധിക്കാൻ വസ്ത്രം ഊരി നോക്കണോ? എൻ.എസ്.എസ് ക്യാമ്പിനിടെ വിദ്യാർഥിനികൾക്ക് നേരെ കോളേജ് അധ്യാപകരുടെ അശ്ലീല പരാമർശം; പരാതിയുമായി 14 പെൺകുട്ടികൾ

Kerala
  •  5 days ago
No Image

1976ല്‍ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ 'ബുള്‍ഡോസര്‍ രാജ്' നടന്ന തുര്‍ക്ക്മാന്‍ ഗേറ്റ്: ഒഴിപ്പിക്കലിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്

National
  •  5 days ago
No Image

പുതുവർഷത്തിൽ യുഎഇയിലെ ആദ്യ മഴ ഫുജൈറയിൽ; എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ

uae
  •  5 days ago
No Image

100 സീറ്റിൽ കുറഞ്ഞൊന്നുമില്ല; സച്ചിൻ പൈലറ്റും കനയ്യയും കേരളത്തിലേക്ക്; പടയൊരുക്കവുമായി കോൺഗ്രസ്

Kerala
  •  5 days ago