HOME
DETAILS

അറബ് എക്സലന്‍സ് അവാര്‍ഡ് നേടി ഒമാന്‍ ധനമന്ത്രി 

  
December 05, 2025 | 7:10 AM

oman finance minister sultan bin salim al habsi wins arab government excellence award

കെയ്റോ: ഒമാന്‍ ധനമന്ത്രി സുല്‍ത്താന്‍ ബിന്‍ സാലിം അല്‍ ഹബ്സി അറബ് ഗവണ്‍മെന്റ് എക്സലന്‍സ് അവാര്‍ഡ് നേടി. 2025ലെ നാലാം പതിപ്പില്‍ അദ്ദേഹത്തെ 'ബെസ്റ്റ് അറബ് മിനിസ്റ്റര്‍' എന്ന വിശിഷ്ട തലക്കെട്ടോടെ ആദരിച്ചു.

ഡിസംബര്‍ 4ന് കെയ്റോയിലെ അറബ് ലീഗ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ വെച്ചാണ് അവാര്‍ഡ് പ്രഖ്യാപന ചടങ്ങ് നടന്നത്. ഒമാനിലെ സര്‍ക്കാര്‍ സംവിധാനത്തിന്റെ സമഗ്ര പ്രവര്‍ത്തനത്തിനുളള അംഗീകാരമാണെന്ന് അല്‍ ഹബ്സി വ്യക്തമാക്കി. 

'സേവനങ്ങളുടെ കാര്യക്ഷമതയും, ഗുണമേന്മയും ഒമാനിലെ സര്‍ക്കാര്‍ സംവിധാനത്തിന്റെ അടിസ്ഥാന ഗുണങ്ങളാണെന്ന്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവാര്‍ഡ് ലഭിക്കുന്നത് കൂടുതല്‍ ഉത്തരവാദിത്വത്തോടെയുള്ള പ്രതിബദ്ധതയാണെന്നും, ഭാവിയില്‍ അറബ് രാജ്യങ്ങളുമായി സഹകരിച്ച് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ പുതിയ ആശയങ്ങളും ഉയര്‍ന്ന നിലവാരവും കൈവരിക്കാന്‍ പ്രയത്നം തുടരുമെന്നും അദ്ദേഹം പറഞ്ഞു

പബ്ലിക് അഡ്മിനിസ്ട്രേഷന്‍, പുതിയ രീതികള്‍, മികച്ച സേവന മികവ് എന്നിവയില്‍ അറബ് രാജ്യങ്ങളിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്ഥാപനങ്ങള്‍ എന്നിവരെ അംഗീകരിക്കുന്ന പ്രാദേശിക അംഗീകാരമാണ് അറബ് ഗവണ്‍മെന്റ് എക്സലന്‍സ് അവാര്‍ഡ്. ഒമാനിലെ സര്‍ക്കാര്‍ സംവിധാനത്തിന്റെ മികവ് അറബ് ലോകിന് മുന്നില്‍ നിര്‍ത്താന്‍ ഇത് സഹായമാകും എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

Oman's Finance Minister, Sultan bin Salim Al Habsi, has been honored with the Arab Government Excellence Award, receiving the title of 'Best Arab Minister' at the 4th edition of the awards in 2025, in recognition of his outstanding contributions to government work and excellence.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെനസ്വേലയില്‍ അമേരിക്കയുടെ ബോംബാക്രമണം; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

International
  •  10 days ago
No Image

ഉംറയ്ക്കു പോയ മലയാളി വനിത മദീനയിൽ കുഴഞ്ഞുവീണു മരിച്ചു

Saudi-arabia
  •  10 days ago
No Image

'കുടുംബ ജീവിതം തകര്‍ത്തു'; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പരാതിക്കാരിയുടെ ഭര്‍ത്താവ്

Kerala
  •  10 days ago
No Image

വൺവേ തെറ്റിച്ച ബസ് തടഞ്ഞു; സ്പെഷൽ പൊലിസ് ഓഫിസറെ മർദ്ദിച്ച് തമിഴ്നാട്ടിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ; സംഭവം ​ഗുരുവായൂരിൽ

Kerala
  •  10 days ago
No Image

തൊണ്ടിമുതല്‍ തിരിമറിക്കേസ്;ആന്റണി രാജു കുറ്റക്കാരന്‍

Kerala
  •  10 days ago
No Image

ശബരിമല സ്വർണക്കൊള്ള: ജോൺ ബ്രിട്ടാസും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ അടുത്ത ബന്ധം: ബ്രിട്ടാസിന്റെ ഫോൺ രേഖകൾ പരിശോധിക്കണം; അടൂർ പ്രകാശ്

Kerala
  •  10 days ago
No Image

സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്; 99,000ത്തിന് മുകളില്‍ തന്നെ

Economy
  •  10 days ago
No Image

കെ-ടെറ്റ്  നിര്‍ബന്ധമാക്കിയ ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിച്ചു; തീരുമാനം അധ്യാപക സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് 

Kerala
  •  10 days ago
No Image

ഇൻസ്റ്റ​ഗ്രാമിലെ തർക്കം വഷളായി; ഉത്തർ പ്രദേശിൽ ദലിത് ബാലനെ നഗ്നനാക്കി മർദ്ദിച്ച് വീഡിയോ സോഷ്യൽ മീഡിയയിൽ ഇട്ടു; പ്രതികൾ ഒളിവിൽ

National
  •  10 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള; കൂടുതല്‍ തെളിവുകള്‍ തേടി എസ്.ഐ.ടി, ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന

Kerala
  •  10 days ago