HOME
DETAILS

രാഹുലിന്റെ ഭാഗത്തുനിന്നുണ്ടായത് മനസാക്ഷിയെ ഞെട്ടിക്കുന്ന വൈകൃതം, ചിലര്‍ സംരക്ഷിക്കുന്നു: മുഖ്യമന്ത്രി

  
December 05, 2025 | 7:23 AM

cm-pinarayi-slams-rahul-mangootath-actions-congress-response

കൊച്ചി: മനസാക്ഷിയുള്ള ആരെയും ഞെട്ടിപ്പിക്കുന്ന വൈകൃതങ്ങളാണ് കോണ്‍ഗ്രസ് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍.ലൈംഗിക വൈകൃതക്കാരന്റെ പ്രവര്‍ത്തിയാണ് ഉണ്ടായത്. പൊലിസ് ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

പൊലിസിന്റെ കണ്ണുവെട്ടിച്ച് ചിലര്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി സുരക്ഷയൊരുക്കുന്നു. ബോധപൂര്‍വ്വമാണ് ചിലരുടെ ഇടപെടല്‍. കോണ്‍ഗ്രസിന്റെ നടപടി മാതൃകാപരമാണെന്ന് പറയാന്‍ പറ്റുമോ?. ചില കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഇത്തരം കുറ്റത്തിന് ജയിലില്‍ കിടന്നതാണ്. അവരെ കോണ്‍ഗ്രസ് പുറത്താക്കിയോ? രാഹുലിനെ കുറിച്ച് അഭിപ്രായം പറഞ്ഞാല്‍ സൈബര്‍ വെട്ടികിളിക്കൂട്ടം ആക്രമണം നടത്തുന്ന സ്ഥിതിയാണ് ഉള്ളതെന്നും ഭാവിയുടെ വാഗ്ദാനമായാണ് രാഹുലിനെ കോണ്‍ഗ്രസ് അവതരിപ്പിച്ചിട്ടുള്ളത്. ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് അങ്ങനെ ചെയ്യാന്‍ കഴിയുമോ? ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാരമ്പര്യമുള്ള പാര്‍ട്ടിയല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു. 

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം നടക്കുന്ന സമയത്ത് മുഖ്യമന്ത്രി എന്ന നിലയില്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. അന്വേഷണത്തില്‍ പൂര്‍ണതൃപ്തിയുണ്ട്. ഇക്കാര്യത്തില്‍ ആര് തെറ്റ് ചെയ്താലും അവരെ സംരക്ഷിക്കുന്ന നടപടി പാര്‍ട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

 

CM Pinarayi Vijayan criticizes the alleged misconduct of MLA Rahul Mangootath, claiming certain groups are protecting him. He also comments on Congress’ handling of similar cases.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇൻഡിഗോ വിമാനങ്ങളുടെ കൂട്ട റദ്ദാക്കൽ: ഡിസംബറിൽ ദുരിതത്തിലായത് 9.82 ലക്ഷം യാത്രക്കാർ; പ്രവാസികളെയും ഗുരുതരമായി ബാധിച്ചു

National
  •  8 days ago
No Image

വാരണാസിയിൽ ബിജെപിക്കെതിരെ കോൺഗ്രസിൻ്റെ ‘സംവിധാൻ സംവാദ് മഹാപഞ്ചായത്ത്’; ഫെബ്രുവരി 8-ന് നിർണ്ണായക വെളിപ്പെടുത്തലുകൾ

National
  •  8 days ago
No Image

പ്രഷർ വാഷർ ഉപയോഗിച്ച് വീടിന്റെ തറ വൃത്തിയാക്കുന്നതിനിടെ അപകടം; വിദ്യാർഥി ഷോക്കേറ്റ് മരിച്ചു

Kerala
  •  8 days ago
No Image

ശബരി റെയിൽ പദ്ധതി: പകുതി ചെലവ് സംസ്ഥാനം വഹിക്കും; നിർണ്ണായക തീരുമാനവുമായി മന്ത്രിസഭ

Kerala
  •  8 days ago
No Image

ദുബൈയിലെ സ്കൂളുകളിൽ ഇനി എഐ വിപ്ലവം: 80,000 വിദ്യാർത്ഥികൾക്ക് എഐ സാക്ഷരതാ പരിപാടി; ലോക ഗവൺമെന്റ് ഉച്ചകോടിയിൽ നിർണ്ണായക പ്രഖ്യാപനം

uae
  •  8 days ago
No Image

ദക്ഷിണാഫ്രിക്കൻ ബൗളർമാരെ പഞ്ഞിക്കിട്ട് ഇന്ത്യ; ഇഷാൻ കിഷൻ തകർപ്പൻ ഫോമിൽ, സഞ്ജുവിന് അവസരമില്ല

Cricket
  •  8 days ago
No Image

കണ്ണൂരിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്

Kerala
  •  8 days ago
No Image

മദ്യപിച്ചുള്ള ഡ്രൈവിംഗ്: ലൈസൻസ് സസ്പെൻഷൻ കാലാവധി രണ്ട് വർഷം വരെയാകാം; ലൈസൻസ് തെറിച്ചത് 3,305 പേർക്ക്

Kerala
  •  8 days ago
No Image

ഇന്റർനാഷണൽ സിറ്റിയിൽ പാർക്കിംഗ് ദുരിതത്തിന് അന്ത്യം; പെയ്ഡ് പാർക്കിംഗ് വന്നതോടെ നിരത്തുകൾ ഒഴിഞ്ഞു, താമസക്കാർക്ക് ആശ്വാസം

uae
  •  8 days ago
No Image

പരാതികൾ അവഗണിച്ചു, ക്ഷമ നശിച്ചു; ഉത്തർപ്രദേശിൽ മദ്യശാലകൾ അടിച്ചുതകർത്ത് നൂറോളം സ്ത്രീകൾ

National
  •  8 days ago