HOME
DETAILS

ഗസ്സന്‍ ജനതയെ ഒറ്റിക്കൊടുത്ത കൊടും ഭീകരന്‍, ഒടുവില്‍ സ്വന്തം ഗ്യാങ്ങിന്റെ കൈകളാല്‍ അന്ത്യം; ഇസ്‌റാഈല്‍ വളര്‍ത്തിയെടുത്ത യാസര്‍ അബൂശബാബ്

  
Web Desk
December 05, 2025 | 8:05 AM

reports gaza-based militant leader yaser abushabab killed in internal gang conflict

ഗസ്സ: ഇസ്‌റാഈല്‍ അധിനിവേശ സേനക്കെതിരെ പോരാട്ടത്തിന്റെ തീജ്വാലകളായി ഗസ്സ മാറിയപ്പോഴും ഏറെ രക്തസാക്ഷത്വങ്ങള്‍ക്കൊടുവില്‍ മരണം മണക്കാത്ത പുലരികളിലേക്ക് കണ്‍തുറക്കാന്‍ അവരൊരുങ്ങിയപ്പോഴും ഒരു ഒറ്റുകാരനായ അയാള്‍ അവിടെയുണ്ടായിരുന്നു. യാസര്‍ അബൂശബാബ്. ഗസ്സയില്‍ അശാന്തിയുടെ വിത്ത് വിതക്കാന്‍ ഇസ്‌റാഈല്‍ വളര്‍ത്തിയെടുത്ത സായുധ സംഘത്തലവന്‍. ഇയാള്‍ ഒടുവില്‍  ഒടുവില്‍ സ്വന്തം ഗുണ്ടാസംഘത്തിന്റെ കരങ്ങളാല്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഇന്നലെ സംഘാംഗങ്ങള്‍ തമ്മില്‍ നടന്ന ആഭ്യന്തര കലഹത്തിനിടെയാണ് യാസര്‍ കൊല്ലപ്പെട്ടതെന്നാണ് ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

യാസര്‍ നേതൃത്വം നല്‍കുന്ന പോപ്പുലര്‍ ഫോഴ്സ് ഗ്രൂപ്പും കൊലപാതകവിവരം  സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്‌റാഈല്‍ പിന്തുണയോടെ ഹമാസിന് ബദലായി സ്വയം അവതരിപ്പിച്ചു കൊണ്ടാണ് പോപുലര്‍ ഫോഴ്‌സ് രംഗത്തു വരുന്നത് എന്നാല്‍ ഒറ്റുകാരായാണ് സംഘത്തെ ഫലസ്തീനികള്‍ വിലയിരുത്തിയത്.

ആദ്യം മയക്കുമരുന്ന് സംഘത്തലവന്‍; പിന്നെ സായുധസംഘത്തലവന്‍
തെക്കന്‍ ഗസ്സയിലെ ബദവി ഗോത്രവംശജനാണ് അബൂശബാബ്. കഴിഞ്ഞ വര്‍ഷം സായുധസംഘത്തലവനായി ഉയര്‍ന്നുവരുന്നതുവരെ അത്രയൊന്നും അറിയപ്പെടാത്ത ആളായിരുന്നു. മയക്കുമരുന്ന്, ക്രിമിനല്‍ കേസുകളില്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഇയാള്‍ ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം അബു ശബാബ് ഒരു കുറ്റവാളിയായിരുന്നു. 

എന്നാല്‍, പിന്നീട് ഇസ്‌റാഈല്‍ പിന്തുണയോടെ ഇയാള്‍ സായുധ നീക്കം തുടങ്ങി. തുടക്കത്തില്‍ 'ആന്റി-ടെറര്‍ സര്‍വീസ്' എന്നാണ് യാസറിന്റെ സംഘം അറിയപ്പെട്ടിരുന്നത്. ഹമാസിന് ബദല്‍ എന്ന പ്രചാരണത്തോടെയായിരുന്നു രംഗപ്രവേശം. ഇക്കഴിഞ്ഞ മേയിലാണ് 'പോപുലര്‍ ഫോഴ്സ്' എന്ന പേരിലേക്ക് സംഘം മാറുന്നത്. ഗസ്സയിലെ ഇസ്‌റാഈല്‍ നിയന്ത്രിത പ്രദേശങ്ങളില്‍ കുറഞ്ഞത് 100 സായുധ അംഗങ്ങളുമായി പ്രവര്‍ത്തനമാരംഭിച്ചു. 

abushabab.jpg

അതേസമയം, അവര്‍ക്ക് യാതൊരു ജനപിന്തുണയും ലഭിച്ചിരുന്നില്ല എന്നതായിരുന്നു യാഥാര്‍ഥ്യം. ഫലസ്തീന്‍ ജനതയെ കൊന്നൊടുക്കിയ ഇസ്‌റാഈലുമായുള്ള സംധത്തിന്റെ ബാന്ധവം സ്വന്തം ഗോത്രം പോലും അവരെ തള്ളിപ്പറയുന്നതിലെത്തിച്ചു. 

ഇസ്‌റാഈല്‍ വളര്‍ത്തി
ഗസ്സയുടെ ഭാവി കെട്ടിപ്പടുക്കാനാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ഇയാള്‍ അവകാശപ്പെട്ടിരുന്നത്. കിഴക്കന്‍ റഫയുടെ വലിയ ഭാഗങ്ങള്‍ പോപുലര്‍ ഫോഴ്‌സാണ് നിയന്ത്രിക്കുന്നത് എന്ന് ഒരിക്കല്‍ ഇയാള്‍ വാള്‍സ്ട്രീറ്റ് ജേര്‍ണലിനോട് പറഞ്ഞിരുന്നു. ഹമാസുമായി യാതൊരു ബന്ധവുമില്ലാത്ത ഫലസ്തീനികളെ യുദ്ധത്തില്‍നിന്ന് രക്ഷിക്കുക എന്നതാണ് ഞങ്ങളുടെ പ്രാഥമിക ലക്ഷ്യമെന്നാണ് ഇയാള്‍ അന്ന് അവകാശപ്പെട്ടത്. 

പിന്നീട് ഹമാസിനെതിരെ പോരാടാന്‍ സായുധവിഭാഗങ്ങളെ തങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു തന്നെ തുറന്നു സമ്മതിച്ചിരുന്നു. യുദ്ധാനന്തരം സൈനിക പിന്മാറ്റം ആരംഭിക്കുമ്പോള്‍ വള#്ഞ വഴിയിലൂടെ ഗസ്സയുടെ നിയന്ത്രണം കൈക്കലാക്കുക എന്ന ദുഷ്ടലാക്ക് കൂടിയുണ്ടായിരുന്നു ഇതിന് പിന്നില്‍. അതിന് വേണ്ടി ലക്ഷങ്ങളും കോടികളും മുടക്ക് ചെല്ലും ചെലവും നല്‍കി സംഘത്തെ ഇസ്‌റാഈല്‍ പോറ്റി. ഹമാസ് മുഖ്യധാരയില്‍നിന്ന് പിന്‍മാറുകയും ഗസ്സ രാജ്യാന്തര സംവിധാനത്തിന് കീഴിലുള്ള ഭരണത്തിലേക്ക് വരികയും ചെയ്യുമ്പോള്‍ താഴെതട്ടില്‍ സ്വാധീനം ഉറപ്പിക്കുക എന്ന ലക്ഷ്യം കൂടി ഇസ്‌റാഈലിന്റെ നീക്കത്തിന് പിന്നിലുണ്ടായിരുന്നു.

യാസര്‍ അബു ശബാബിന്റെ സംഘത്തിന് ഇസ്‌റാഈല്‍ പണവും ആയുധവും നല്‍കുന്നതായുള്ള നിരവധി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. യു.എസ് ഫണ്ടിങില്‍ പ്രവര്‍ത്തിക്കുന്ന ഗസ്സ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ (ജി.എച്ച്.എഫ്) മറവില്‍ അബുശബാബിന്റെ സംഘത്തിന് സഹായം നല്‍കുന്നുവെന്ന് സ്‌കൈ ന്യൂസ് കണ്ടെത്തിയിരുന്നു. സ്‌കൈ ന്യൂസ് പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ വന്‍തോതില്‍ പണവും തോക്കുകളും വാഹനങ്ങളും ഐ.ഡി.എഫ് അക്രമി സംഘത്തിന് എത്തിച്ചു നല്‍കുന്നുവെന്ന ഞെട്ടിക്കുന്ന വെളിപെടുത്തലുമുണ്ടായിരുന്നു. 

ഗസ്സയെ ഭിന്നിപ്പിച്ചു ഭരിക്കാന്‍ മെനഞ്ഞ തന്ത്രം 
ഗസ്സയെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രമാണ് അക്ഷരാര്‍ഥത്തില്‍ ഇവിടെ ഇസ്‌റാഈല്‍ പയറ്റിയത്. ഗസ്സക്കാര്‍ പട്ടിണി കിടക്കുന്ന സമയത്ത് ഈ സംഘത്തിനും അവര്‍ നിയന്ത്രിക്കുന്ന പ്രദേശത്തും കൃത്യമായി ഭക്ഷണവും വൈദ്യസഹായവുമൊക്കെ ലഭിച്ചിരുന്നു. ഇസ്‌റാഈലില്‍ നിന്നുള്ള അതിര്‍ത്തി കവാടമായ കരെം ഷലോമില്‍ (കരീം അബു സലിം) നിന്ന് ഗസ്സയിലേക്ക് ട്രക്കുകള്‍ വരുന്ന വഴിയിലായിരുന്നു ഇവരുടെ സ്വാധീന കേന്ദ്രം. ഭക്ഷണവും മറ്റുമായി വരുന്ന ട്രക്കുകള്‍ കൊള്ളയടിക്കുക ഇവരുടെ പതിവായിരുന്നു. ഇക്കാര്യം യു.എന്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

according to reports, yaser abushabab, a figure linked with militant activities in gaza, was allegedly killed by members of his own group. sources indicate the incident is connected to ongoing internal conflicts in the region.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാർജയിൽ റമദാനിലെ പാർക്കിംഗ് സമയം പ്രഖ്യാപിച്ചു; പരിശോധന കർശനമാക്കാൻ മുനിസിപ്പാലിറ്റി

uae
  •  15 minutes ago
No Image

മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടിക പുറത്ത്: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്

uae
  •  20 minutes ago
No Image

മോഷണം തട്ടത്തിനുള്ളിൽ കൈ ഒളിപ്പിച്ച്: തിരൂരിൽ പിഞ്ചുകുഞ്ഞിന്റെ മാല കവർന്ന സ്ത്രീകളെ തേടി പൊലിസ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Kerala
  •  25 minutes ago
No Image

അനധികൃത സ്വത്ത് സമ്പാദന കേസ്; എഡിജിപി അജിത് കുമാറിനെതിരെ കേസെടുക്കാൻ അനുമതി തേടി അഡ്വ. നെയ്യാറ്റിൻകര നാഗരാജ്; ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി

Kerala
  •  29 minutes ago
No Image

റമദാനോടനുബന്ധിച്ച് യുഎഇയിലെ സൂപ്പർമാർക്കറ്റുകളിൽ വൻ തിരക്ക്; മണിക്കൂറുകൾ നീണ്ട ക്യൂ, ഗതാഗതക്കുരുക്ക്

uae
  •  43 minutes ago
No Image

ഉച്ചഭക്ഷണം കഴിക്കാൻ പോകും വഴി മരണം; ബെംഗളൂരുവിൽ അമിതവേഗതയിൽ വന്ന ബൈക്കിടിച്ച് ബാങ്ക് ഉദ്യോഗസ്ഥക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

നെടുമങ്ങാട് ആശുപത്രിയിലെ നവജാത ശിശുവിന്റെ മരണം; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍, നടപടി കൈക്കൂലി ആരോപണത്തിന് പിന്നാലെ

Kerala
  •  an hour ago
No Image

കോട്ടയത്ത് സൈന്യത്തിന്റെ പേരിൽ വൻ തട്ടിപ്പ് ശ്രമം; തേയില വ്യാപാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

Kerala
  •  an hour ago
No Image

ദീര്‍ഘിപ്പിച്ചതല്ല, ഏകീകരിച്ചത്; ബാര്‍ സമയത്തിലെ മാറ്റം ന്യായീകരിച്ച് മന്ത്രി എം.ബി രാജേഷ്

Kerala
  •  an hour ago
No Image

വയനാട്ടിൽ പീഡനത്തെത്തുടർന്ന് വിദ്യാർഥിനി ജീവനൊടുക്കി; ബന്ധുവും അയൽവാസിയും പോക്സോ കേസിൽ അറസ്റ്റിൽ

Kerala
  •  an hour ago