HOME
DETAILS
MAL
പിന്നോട്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കവെ തലയിടിച്ച് വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു
Web Desk
December 05, 2025 | 8:08 AM
മുണ്ടേരി : പിന്നോട്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കവെ കാലിടറി തലയിടിച്ച് വീണ് ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു. മുണ്ടേരി വലിയന്നൂര്‍ റോഡില്‍ മുണ്ടേരി ചിറക്ക് സമീപം താമസിക്കുന്ന പണ്ടാരവളപ്പില്‍ ഹൗസില്‍ എ.പി സുലൈമാന്‍ (62) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം മുണ്ടേരി ചിറക്ക് സമീപത്തെ വീടിന് മുന്നില്‍ എത്തിയ ശേഷം ഓട്ടോ നിര്‍ത്തി ഗേറ്റ് തുറക്കാനായി പുറത്തിറങ്ങിയ സമയം ഓട്ടോ തനിയെ നിരങ്ങി പിന്നോട്ട് നീങ്ങുന്നത് കണ്ട് പിടിച്ച് നിര്‍ത്താന്‍ ശ്രമിക്കവെ കാലിടറി തലയിടിച്ച് വീഴുകയായിരുന്നു. ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഏച്ചൂര്‍ വട്ടപ്പൊയില്‍ സ്വദേശിയാണ്. ഭാര്യ: മുണ്ടേരി പണ്ടാരവളപ്പില്‍ ആയിഷ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."