HOME
DETAILS

അറ്റക്കുറ്റപ്പണി: അബൂദബിയിലെ പ്രധാന റോഡുകൾ ഭാഗികമായി അടച്ചിടും; ഗതാഗത നിയന്ത്രണം ഇന്നുമുതൽ പ്രാബല്യത്തിൽ

  
December 05, 2025 | 12:04 PM

abu dhabi announces partial closures on major roads as new traffic control measures begin today

അബൂദബി: തലസ്ഥാനത്തെ പ്രധാന റോഡുകളായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിലും ഷെയ്ഖ ഫാത്തിമ ബിൻത് മുബാറക് സ്ട്രീറ്റിലും ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് എഡി മൊബിലിറ്റി (AD Mobility). അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാലാണ് താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

വാഹനമോടിക്കുന്നവർ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബദൽ മാർഗ്ഗങ്ങൾ ഉപയോഗിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിലെ നിയന്ത്രണങ്ങൾ (Sheikh Zayed Bin Sultan Street)

ഷെയ്ഖ് സായിദ് പാലത്തിന് സമീപമുള്ള പാതകളിലാണ് ഘട്ടം ഘട്ടമായുള്ള അടച്ചിടൽ. ഇത് ഡിസംബർ 9 ചൊവ്വാഴ്ച തുടങ്ങി 2025 ഡിസംബർ 22 തിങ്കളാഴ്ച വരെ നീണ്ടുനിൽക്കും.

ഒന്നാം ഘട്ടം: ഡിസംബർ 9-ന് പുലർച്ചെ 12 മണി മുതൽ ഡിസംബർ-15 ന് രാത്രി 10 മണി വരെ മൂന്ന് ഇടതുവശത്തെ പാതകൾ അടച്ചിടും.

രണ്ടാം ഘട്ടം: ഡിസംബർ 15-ന് രാത്രി 10 മണി മുതൽ ഡിസംബർ 22-ന് രാവിലെ 6 മണി വരെ രണ്ട് വലതുവശത്തെ പാതകൾ അടയ്ക്കും.

ഷെയ്ഖ് ഫാത്തിമ ബിൻത് മുബാറക് സ്ട്രീറ്റ് (Sheikh Fatima Bint Mubarak Street)

ഷെയ്ഖ് ഫാത്തിമ ബിൻത് മുബാറക് സ്ട്രീറ്റിൽ ഡിസംബർ 5-ന് വൈകുന്നേരം 5 മണി മുതൽ ഡിസംബർ 8-ന് പുലർച്ചെ 5 മണി വരെ അടച്ചിടും.

ഗതാഗതം സുഗമമാക്കാനും റോഡുകൾ സുരക്ഷിതമാക്കാനുമായുള്ള അറ്റക്കുറ്റപ്പണികളുടെ ഭാഗമാണ് താൽക്കാലിക നിയന്ത്രണങ്ങളെന്ന് അധികൃതർ വ്യക്തമാക്കി. അറ്റകുറ്റപ്പണി നടക്കുന്ന ദിവസങ്ങളിൽ യാത്രക്കാർ അധിക യാത്രാ സമയം കണക്കാക്കുകയും നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുകയും ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.

abu dhabi implements partial road closures and updated traffic control measures starting today to improve safety and flow

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്തെ വാഹനാപകടം; സുഹൃത്തിനു പിന്നാലെ ചികിത്സയിലായിരുന്ന യുവാവും മരണത്തിന് കീഴടങ്ങി

uae
  •  3 minutes ago
No Image

പോക്കുവരവിന് 2000 രൂപ കൈക്കൂലി; ഇളങ്ങുളം വില്ലേജ് ഓഫീസർ വിജിലൻസ് വലയിൽ

crime
  •  11 minutes ago
No Image

ഗ്രീൻലാൻഡ് തർക്കത്തിൽ അയവ്: സ്വർണ്ണവില റെക്കോർഡ് ഉയരത്തിൽ നിന്നും താഴേക്ക്; ദുബൈയിലും പൊന്നിന്റെ മൂല്യത്തിൽ ഇടിവ്

uae
  •  21 minutes ago
No Image

കിളിമാനൂർ അപകടം: പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ; വിഷ്ണുവിനായി തമിഴ്‌നാട്ടിൽ തിരച്ചിൽ

crime
  •  38 minutes ago
No Image

ദുബൈയിൽ നിന്നും ഇന്ത്യയിലെ പ്രധാന ന​ഗരത്തിലേക്കുള്ള സർവീസ് നിർത്തലാക്കാൻ ഒരുങ്ങി ഇൻഡി​ഗോ; ആയിരക്കണക്കിന് യാത്രക്കാർ ആശങ്കയിൽ

uae
  •  an hour ago
No Image

യാത്രക്കാരെ ശല്യപ്പെടുത്തിയാൽ പിടിവീഴും! ആയിരക്കണക്കിന് പേർക്ക് പിഴ; മുന്നറിയിപ്പുമായി റെയിൽവേ

National
  •  an hour ago
No Image

ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും സാമ്പത്തിക പ്രയാസം മൂലം ജയിലിൽ തുടരുന്നവർക്ക് കൈത്താങ്ങുമായി ഖലീഫ ഫൗണ്ടേഷൻ

uae
  •  an hour ago
No Image

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹരജികളിൽ വിചാരണക്കോടതിക്ക് അധികാരമില്ലെന്ന് പ്രോസിക്യൂഷൻ 

Kerala
  •  an hour ago
No Image

പട്ടാമ്പിയിൽ കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു; ഡ്രൈവർ ഓടി രക്ഷപ്പെട്ടു

Kerala
  •  2 hours ago
No Image

സലാലയിൽ തീരത്തോട് ചേർന്ന് അറബിക്കടലിൽ തുടർഭൂചലനങ്ങൾ; തീരദേശം അതീവ ജാ​ഗ്രതയിൽ

oman
  •  2 hours ago