HOME
DETAILS

കുവൈത്തിൽ വൻ കള്ളനോട്ട് വേട്ട; കോടിക്കണക്കിന് വ്യാജ യുഎസ് ഡോളർ പിടിച്ചെടുത്തു, മുഖ്യപ്രതി പിടിയിൽ

  
Web Desk
December 05, 2025 | 12:48 PM

kuwait launches major crackdown as millions in fake us dollars seized and prime suspect arrested

കുവൈത്ത് സിറ്റി: കുവൈത്തിൽ കോടിക്കണക്കിന് വ്യജ യുഎസ് ഡോളർ പിടിച്ചെടുത്തു. ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിലെ കള്ളനോട്ട് വിരുദ്ധ വിഭാഗമാണ് കോടിക്കണക്കിന് വ്യാജ യുഎസ് ഡോളർ പിടിച്ചെടുത്തത്. ദശലക്ഷക്കണക്കിന് യുഎസ് ഡോളറാണ് ഇവർ രാജ്യത്തേക്ക് കടത്തുകയും വിതരണം ചെയ്യുകയും ചെയ്തത്. മറ്റൊരു അറബ് രാജ്യത്ത് വെച്ച് നിർമ്മിച്ച വ്യാജ കറൻസി ഇവർ കുവൈത്തിലെത്തി വിൽപ്പന നടത്തുകയായിരുന്നു. രാജ്യത്തെ സമ്പദ് വ്യവസ്ഥ തകർക്കാൻ ലക്ഷ്യമിട്ടാണ് പ്രതികൾ പ്രവർത്തിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

പൊലിസിന് ലഭിച്ച കൃത്യമായ ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ഒരു അറബ് പൗരൻ ഒരു ലക്ഷം വ്യാജ യുഎസ് ഡോളർ കേവലം 16,000 കുവൈത്തി നീനാറിന് വാഗ്ദാനം ചെയ്തിരുന്നു. ഏകദേശം 50 ശതമാനം ഇളവിൽ കള്ളനോട്ട് വിൽക്കാനാണ് പ്രതികൾ ശ്രമിച്ചിരുന്നത്.

രഹസ്യ വിവരം ലഭിച്ച ഉടനെ വകുപ്പ് രഹസ്യ വിവരം ലഭിച്ചയാളുടെ സഹായത്തോടെ ഓപ്പറേഷൻ നടത്തുകയായിരുന്നു. ഇയാളുടെ സഹായത്തോടെയാണ് പൊലിസ് മുഖ്യപ്രതിയെ പിടികൂടിയത്. 

ഇയാളുടെ പക്കൽ നിന്നും വ്യാജ കറൻസികൾ പിടികൂടി. ഇയാളുടെ താമസസ്ഥലത്ത് നടത്തിയ അന്വേഷണത്തിൽ ലക്ഷക്കണക്കിന് മൂല്യമുള്ള കൂടുതൽ വ്യാജ യുഎസ് ഡോളറുകളും പിടികൂടി. ചോദ്യം ചെയ്യലിൽ ഹവല്ലി, ഫർവാനിയ എന്നീ ഗവർണറേറ്റുകളിൽ നിന്നും കൂട്ടാളികളെപ്പറ്റിയും വ്യാജ കറൻസി നിർമ്മിച്ച രാജ്യത്തെ കൂട്ടാളിയെപ്പറ്റിയും പ്രതി പൊലിസിന് മൊഴി നവൽകിയതായാണ് വിവരം.

kuwait authorities seize counterfeit us dollars worth millions and arrest the key suspect in a major fake currency operation

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തന്ത്രിയുടെ വീട്ടിൽ ഇന്ന് എസ്.ഐ.ടി പരിശോധിക്കാനിരിക്കെ വീട് സന്ദർശിച്ച് ബിജെപി നേതാക്കൾ; കുടുംബാംഗങ്ങളുമായി അടച്ചിട്ട മുറിയിൽ ചർച്ച

Kerala
  •  3 days ago
No Image

മധുരപാനീയങ്ങള്‍ക്ക് നികുതി കൂടും: നിയമഭേദഗതിയുമായി ബഹ്‌റൈന്‍; പഞ്ചസാരയുടെ അളവ് അടിസ്ഥാനമാക്കി പുതിയ നിരക്ക്

bahrain
  •  3 days ago
No Image

എസ്.ഐ.ആർ കരട് വോട്ടർ പട്ടിക പരിശോധനക്കായി മുസ്‌ലിം ലീഗിന്റെ പ്രത്യേക ജാഗ്രത ക്യാമ്പുകൾ ഇന്ന്

Kerala
  •  3 days ago
No Image

അയ്യപ്പന്റെ സ്വർണം കട്ടവരിൽ മന്ത്രിമാരും മുൻ മന്ത്രിമാരും ഉണ്ടെന്ന് രമേശ് ചെന്നിത്തല; സിപിഎം അറസ്റ്റിലായ നേതാക്കളെ രക്ഷിക്കാൻ ശ്രമിക്കുന്നു

Kerala
  •  3 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം; ഉച്ചയ്ക്ക് ശേഷം കേരളത്തിൽ മഴയെത്തിയേക്കും

Weather
  •  3 days ago
No Image

സ്വർണ്ണം വീണ്ടും കുതിക്കുന്നു; ഇന്നും വില വർധിച്ചു

Economy
  •  3 days ago
No Image

ഇന്ത്യക്ക് വെനിസ്വേലൻ എണ്ണ വിൽക്കാൻ തയ്യാറെന്ന് സൂചന നൽകി അമേരിക്ക; ഉപരോധം തകർത്ത വ്യാപാരത്തിന് പച്ചക്കൊടി

International
  •  3 days ago
No Image

മലയാളികളെ വലയിട്ട് വൻ ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; കോഴിക്കോട് രണ്ടുപേരിൽനിന്ന് നഷ്ടപ്പെട്ടത് 2 കോടിയോളം രൂപ, കൊച്ചിയിൽ നഷ്ടം 3 കോടി!

Kerala
  •  3 days ago
No Image

എക്‌സൈസിൽ 648 തസ്തിക സൃഷ്ടിക്കണമെന്ന് ശുപാർശ: സർക്കാർ തീരുമാനം നീളുന്നു

Kerala
  •  3 days ago
No Image

കടമെടുത്തത് 3100 കോടി; തിരിച്ചടച്ച പകുതിയിലധികം തുകയും പലിശയിനത്തിൽ; കെ.എസ്.ആർ.ടി.സിയുടെ കടം തീർക്കാൻ വർഷങ്ങൾ വേണ്ടി വരുമെന്ന് ഓഡിറ്റ് റിപ്പോർട്ട്

Kerala
  •  3 days ago