HOME
DETAILS

ഇന്ന് ഡിസംബര്‍ 6: ബാബരി മസ്ജിദ് ദിനം; കൊടുംചതിയുടെ 33 വര്‍ഷങ്ങള്‍ | Babri Day

  
Web Desk
December 05, 2025 | 11:31 PM

Today marks the 33rd anniversary of the demolition of the Babri Masjid on December 6th

നാലര നൂറ്റാണ്ടോളം പഴക്കമുള്ള അയോധ്യയിലെ ബാബരി മസ്ജിദ് ഭരണകൂടത്തെ വെല്ലുവിളിച്ച് തീവ്ര ഹിന്ദുത്വ വാദികള്‍ തകര്‍ത്തിട്ട് ഇന്നേക്ക് 33 വര്‍ഷം കഴിഞ്ഞു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയതിനു ശേഷം രാജ്യത്തിന്റെ മതേതരത്വത്തിനു നേരെയുള്ള ഭൂരിപക്ഷ വര്‍ഗീയവാദികളുടെ ആദ്യ പ്രത്യക്ഷ ആക്രമണത്തിന്റെ വാര്‍ഷികദിനം കൂടിയാണ് ഇന്ന്. ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന ബ്രിട്ടീഷുകാരുടെ കൊളോണിയല്‍ തന്ത്രമാണ് ഇന്ത്യയില്‍ സംഘപരിവാരരാഷ്ട്രീയത്തെ രൂപപ്പെടുത്തിയത്. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിലെ ഹിന്ദു-മുസ്‌ലിം ജനകീയമുന്നേറ്റത്തെ തകര്‍ക്കാന്‍ ഹിന്ദു-മുസ്ലിം വര്‍ഗീയത കുത്തിവച്ച ബ്രിട്ടീഷുകാരുടെ കെണിയില്‍ രാജ്യത്തെ രാഷ്ട്രീയ നേതൃത്വം വീണുപോയതിന്റെ ഫലമാണ് വിഭജനം മുതല്‍ ബാബരി മസ്ജിദിന്റെ തകര്‍ച്ച വരെയെത്തിയ സംഭവങ്ങള്‍.

ഇന്ത്യയുടെ മതനിരപേക്ഷ പാരമ്പര്യത്തെ പരിഹസിച്ച്, കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെയും സൈന്യത്തെയും നോക്കികുത്തിയാക്കിയാണ് കര്‍സേവകര്‍ പള്ളി തകര്‍ത്തത്. വിഭജനത്തിനു ശേഷം രാജ്യത്ത് ഏറ്റവുമധികം ചോരചിന്തിയ കലാപങ്ങളും ബാബരി മസ്ജിദിന്റെ പേരിലായിരുന്നു. പള്ളിതകര്‍ത്തതിന്റെ പിന്നാലെ ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനമായ മുംബൈയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. ഇതിന്റെയെല്ലാം രക്തച്ചൊരിച്ചില്‍ മറന്നുകൊണ്ടിരിക്കെ ബാബരി മസ്ജിദ് നിമിത്തം ഗുജറാത്തിലും അതിഭീകരമായ നരനായാട്ട് നടന്നു. ഗുജറാത്തും മുംബൈയും കൂടാതെ, ചെറിയ ചെറിയ കലാപങ്ങളും ബാബരി മസ്ജിദിന്റെ പേരില്‍ വിവിധ നഗരങ്ങളില്‍ പൊട്ടിപ്പുറപ്പെട്ടു. പള്ളി തകര്‍ക്കാന്‍ അന്നത്തെ കോണ്‍ഗ്രസ് ഭരണകൂടം, പ്രത്യേകിച്ച് അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു സ്വീകരിച്ച സമീപനം കൊടുംചതിയായിട്ടാണ് ചരിത്രത്തില്‍ ഇടംനേടിയത്. ന്യൂനപക്ഷങ്ങള്‍ ഏറെ പ്രതീക്ഷയോടെ കണ്ട കോണ്‍ഗ്രസ് ബാബരി വിഷയത്തില്‍ സ്വീകരിച്ച നിലപാടിന് പിന്നീട് കനത്ത വിലനല്‍കേണ്ടിവന്നു.

ബാബരി കേസിലെ പ്രതികളെ ശിക്ഷിക്കാന്‍ ശ്രമിക്കുകയോ ബി.ജെ.പിയുടെ ഭൂരിപക്ഷവര്‍ഗീയ കാര്‍ഡില്‍ പെട്ടുപോവുന്ന രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണ ഹിന്ദുവിശ്വാസികളെ കൈയിലെടുക്കാനുള്ള ശ്രമമോ കോണ്‍ഗ്രസ് നടത്തിയില്ല. ഫലമോ, കേവലം രണ്ടംഗങ്ങള്‍ മാത്രമുണ്ടായിരുന്ന ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയ രൂപമായ ബി.ജെ.പി ബാബരി മസ്ജിദിന്റെ തകര്‍ച്ചയ്ക്കു ശേഷം ഹാട്രിക് വിജയത്തോടെ ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്നു. കൂടാതെ ഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുകയോ അവിടത്തെ ഭരണകക്ഷിയോ ആയി മാറുകയും ചെയ്തു. പതിറ്റാണ്ടുകളോളം ഇന്ത്യ തനിച്ചു ഭരിച്ച കോണ്‍ഗ്രസ്സിന് പിന്നീട് തിരിച്ചുവരാനേ കഴിഞ്ഞില്ല. ഭരണം കേവലം മൂന്ന് സംസ്ഥാനങ്ങളില്‍ ഒതുങ്ങി. 
പള്ളി നിലനിന്ന സ്ഥാനത്ത് രാമക്ഷേത്രം നിര്‍മിക്കുമെന്ന് വാഗ്ദാനംചെയ്യുകയും അതു നടപ്പാക്കുകയും ചെയ്ത കക്ഷിയാണ് ഇന്നു രാജ്യം ഭരിക്കുന്നത്. കൂടുതല്‍ കൂടുതല്‍ ആരാധനാലയങ്ങള്‍ക്ക് മേല്‍ അവകാശവാദം ഉന്നയിച്ചു ഭൂരിപക്ഷ വര്‍ഗീയവാദികള്‍ രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ചുകൊണ്ടിരിക്കെയാണ് ഒരിക്കലൂടെ ബാബരി ദിനം എത്തുന്നത്.

Today marks 33 years since the demolition of the four-centuries-old Babri Masjid in Ayodhya, an event carried out by hardline Hindutva groups in open defiance of the government and seen as the most direct assault on India's secular fabric since the assassination of Mahatma Gandhi. Rooted in colonial-era divide-and-rule strategies that deepened Hindu–Muslim polarisation, the demolition triggered some of the worst communal violence in post-Independence India—from the Mumbai riots to the later bloodshed in Gujarat—while exposing the failures of the then Congress government, particularly Prime Minister Narasimha Rao's handling of the crisis. The political vacuum allowed the BJP, once a marginal force, to rise to national dominance on the back of majoritarian mobilisation, eventually fulfilling its promise to build a Ram temple on the mosque site. As claims over more religious sites continue to fuel insecurity across the country, Babri Day returns as a reminder of the deep fractures the event set into motion.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറ്റുകാൽ പൊങ്കാല: മാർച്ച് 3-ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി; മദ്യനിരോധനവും നിയന്ത്രണങ്ങളും ഏർപ്പെടുത്തി

Kerala
  •  a minute ago
No Image

ഒമാനിൽ മാസപ്പിറവി ദൃശ്യമായില്ല; വ്യാഴാഴ്ച റമദാൻ ഒന്ന്

oman
  •  4 minutes ago
No Image

കൊണ്ടോട്ടിയിൽ വാട്ടർ ടാങ്ക് തകർന്നു വീണ് യുവാവ് മരിച്ചു

Kerala
  •  19 minutes ago
No Image

ഇർഫാൻ ഹബീബിന് നേരെയുള്ള ആക്രമണം: ഡൽഹി സർവകലാശാലയിൽ പ്രതിഷേധങ്ങൾക്കും പ്രസംഗങ്ങൾക്കും വിലക്ക്; നിയന്ത്രണം ഒരു മാസത്തേക്ക്

National
  •  27 minutes ago
No Image

ആകാശത്ത് ലേസർ വിസ്മയം; രാസവസ്തുക്കളില്ലാതെ മഴ പെയ്യിക്കാൻ യുഎഇ, പുതിയ സാങ്കേതികവിദ്യ ഫീൽഡ് ട്രയലിലേക്ക്

uae
  •  28 minutes ago
No Image

റമദാൻ പിറ കണ്ടില്ല; കേരളത്തിൽ വ്രതാരംഭം വ്യാഴാഴ്ച്ച

Kerala
  •  38 minutes ago
No Image

ശബരിമല യുവതീ പ്രവേശനത്തിൽ സർക്കാർ ഉരുണ്ടുകളിക്കുന്നു; പത്ത് വർഷത്തെ ഭരണം അവസാനിക്കുമ്പോഴാണോ നാട് നന്നാക്കാൻ സർവേ; സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ്

Kerala
  •  an hour ago
No Image

നടുറോഡിൽ പ്ലസ് വൺ-പ്ലസ് ടു വിദ്യാർത്ഥികളുടെ കൂട്ടത്തല്ല്; പിടിച്ചുമാറ്റാനെത്തിയ ഓട്ടോ ഡ്രൈവർക്കും ക്രൂരമർദ്ദനം

Kerala
  •  an hour ago
No Image

കോഴിക്കോട് ജയലക്ഷ്മി ടെക്സ്റ്റൈൽസിൽ വൻ തീപിടുത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

Kerala
  •  an hour ago
No Image

ഇനി ബാഗിൽ നിന്ന് ലാപ്‌ടോപ്പ് പുറത്തെടുക്കേണ്ട; ദുബൈ വിമാനത്താവളത്തിൽ വിപ്ലവകരമായ മാറ്റവുമായി എഐ സ്കാനറുകൾ

uae
  •  an hour ago