ഹജ്ജ് 2026; കേരളത്തില്‍ നിന്ന് 391 പേര്‍ക്ക് കൂടി അവസരം
കോഴിക്കോട്: അടുത്ത വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിന് പോകാന്‍ കേരളത്തില്‍ നിന്ന് 391 പേര്‍ക്ക് കൂടി അവസരം. കാത്തിരപ്പ് പട്ടികയിലെ ക്രമനമ്പര്‍ 4783 മുതല്‍ 5173 വരെയുള്ള അപേക്ഷകര്‍ക്കാണ് അവസരം ലഭിച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
ഇതോടെ സംസ്ഥാനത്ത് നിന്ന് ഹജ്ജ് തീര്‍ത്ഥാടനത്തിന് അവസരം ലഭിച്ചവരുടെ എണ്ണം 13,000 കവിഞ്ഞു. ഇനിയും ഏതാനും സീറ്റുകള്‍ കൂടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി.
പുതിയതായി അവസരം ലഭിച്ചവര്‍ 15-നകം ആദ്യ ഗഡുവും രണ്ടാം ഗഡുവും ഉള്‍പ്പെടെ 2,77,300 രൂപ അടയ്ക്കണം. ഓരോ കവര്‍ നമ്പറിനും ലഭിക്കുന്ന ബാങ്ക് റഫറന്‍സ് നമ്പര്‍ രേഖപ്പെടുത്തിയ പേഇന്‍ സ്ലിപ്പ് ഉപയോഗിച്ച് എസ്ബിഐ അല്ലെങ്കില്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ച് വഴിയോ ഓണ്‍ലൈനായോ പണം അടയ്ക്കാം.
പുതിയതായി തിരഞ്ഞെടുക്കപ്പെട്ടവര്‍ ഹജ്ജ് അപേക്ഷാ ഫോമും അനുബന്ധ രേഖകളും പണം അടച്ച പേഇന്‍ സ്ലിപ്പും ഫോട്ടോ പതിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഡിസംബര്‍ 20-നകം ഓണ്‍ലൈനായി അപ്ലോഡ് ചെയ്യണം. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഓഫീസില്‍ നേരിട്ട് ചെന്നും ഇവ സമര്‍പ്പിക്കാം.
kerala announces 391 additional slots for hajj 2026, providing more pilgrims the chance to perform hajj
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."