HOME
DETAILS

കൊല്ലത്ത് ദേശീയപാത തകര്‍ന്ന സംഭവം; കളക്ടറുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ഇന്ന് 

  
Web Desk
December 06, 2025 | 1:12 AM

district collector scheduled emergency meeting on national highway collapse in kollam

കൊല്ലം: കൊട്ടിയത്ത് നിര്‍മാണത്തിലിരുന്ന ദേശീയപാത തകര്‍ന്ന സംഭവത്തില്‍ കളക്ടര്‍ വിളിച്ച് ചേര്‍ത്ത അടിയന്തര യോഗം ഇന്ന് നടക്കും. ദേശീയപാത ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും. റോഡ് നിര്‍മ്മാണത്തിലെ പിഴവും, ദേശീയപാത അധികൃതരുടെ അനാസ്ഥയുമാണ് അപകടത്തിന് കാരണമെന്നാണ് ഉയരുന്ന പരാതി. രാവിലെ 10.30നാണ് കളക്ടറേറ്റില്‍ യോഗം നടക്കുക. 

ദേശീയപാത അതോറിറ്റി റീജിയണൽ ഓഫീസർ, പ്രോജക്ട് ഹെഡ് എന്നിവർ യോഗത്തിൽ പങ്കെടുക്കും. എൻഎച്ച്എഐ അധികൃതരിൽ നിന്നും കളക്ടർ വിശദീകരണം തേടും. കൂടാതെ വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുളള ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. അപകടത്തിന്‍റെ കാരണം കണ്ടെത്താൻ ദേശീയപാത അതോറിറ്റിയുടെ വിദഗ്ദ്ധ സംഘം ഉടൻ സ്ഥലം സന്ദർശിക്കും. കരാർ കമ്പനിയായ ശിവാലയ കൺസ്ട്രക്ഷനോട് എൻഎച്ച്എഐ റിപ്പോർട്ട് തേടിയിരുന്നു

ഇന്നലെ വൈകീട്ടോടെയാണ് കൊട്ടിയം മൈലക്കാട് ദേശീയപാത നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് അപകടമുണ്ടായത്. ദേശീയപാതയിലെ കൂറ്റന്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍ ഇടിഞ്ഞുവീണ് സര്‍വീസ് റോഡും തകര്‍ന്നു. സ്‌കൂള്‍ ബസ് അടക്കം കടന്നുപോയ സമയത്തുണ്ടായ അപകടത്തില്‍ തലനാരിഴയ്ക്കാണ് വന്‍ദുരന്തം ഒഴിവായത്. 

ആവശ്യമായ പഠനങ്ങള്‍ നടത്താതെയാണ് 30 മീറ്റര്‍ ഉയരത്തില്‍ സ്ലാബുകള്‍ അടുക്കി മണ്ണിട്ടത് എന്നാണ് ആക്ഷേപം. നിലവിലെ നിര്‍മ്മാണം ഉപേക്ഷിച്ച് കോണ്‍ക്രീറ്റ് എലിവേറ്റഡ് ഹൈവേ പണിയണമെന്നാണ് ആവശ്യമുയരുന്നത്.

District Collector has scheduled an emergency meeting today to addressing the issue of national highway under construction at Kottiyath has collapsed

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉപയോഗിക്കാതെ തുരുമ്പെടുത്ത് ഒരു കോടിയുടെ ലാപ്ടോപ്പുകൾ; കാലിക്കറ്റ് സർവകലാശാലക്ക് വൻ നഷ്ടം

Kerala
  •  8 days ago
No Image

മുറിയിൽ പുക നിറഞ്ഞു, പുറത്തിറങ്ങാനായില്ല; ബെംഗളൂരുവിൽ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ ഐടി ജീവനക്കാരിക്ക് ദാരുണാന്ത്യം

National
  •  8 days ago
No Image

'ഇനി വയ്യ, നമുക്ക് മതിയാക്കാം'; പരിക്കുകൾ തളർത്തിയപ്പോൾ വിരമിക്കലിനെക്കുറിച്ച് നെയ്മർ ആലോചിച്ചിരുന്നതായി പിതാവ്

Football
  •  8 days ago
No Image

കുവൈത്തിൽ നിന്ന് കഴിഞ്ഞ വർഷം നാടുകടത്തിയത് 39,487 പ്രവാസികളെ; നിയമലംഘകർക്കെതിരെയുള്ള നടപടി തുടർന്നേക്കും

Kuwait
  •  8 days ago
No Image

എണ്ണ ശേഖരത്തിൽ വെനിസ്വേല ഒന്നാമത്, പക്ഷേ ഉൽപ്പാദനത്തിൽ മുമ്പൻ മറ്റൊരു രാജ്യം!; ആഗോള എണ്ണ വിപണിയിലെ കണക്കുകൾ ഇങ്ങനെ...

International
  •  8 days ago
No Image

ചെല്ലാനം ഫിഷിങ് ഹാർബറിൽ തീപിടുത്തം; നിരവധി വള്ളങ്ങൾ കത്തിനശിച്ചു; ആർക്കും പരുക്കുകളില്ല

Kerala
  •  8 days ago
No Image

വോട്ടർ പട്ടികയിൽ എല്ലാവരെയും ഉൾപ്പെടുത്തും; അടിയന്തര നടപടികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Kerala
  •  8 days ago
No Image

പ്രതികളുമായി പോയ പൊലിസ് ജീപ്പിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറി; 5 പേർക്ക് പരുക്ക്, എഎസ്ഐ മെഡിക്കൽ കോളേജിൽ

Kerala
  •  8 days ago
No Image

വെള്ളാപ്പള്ളി പറഞ്ഞത് പ്രകാരം മുസ്‌ലിം സമുദായത്തിന് അനർഹമായി എന്തെങ്കിലും ലഭിക്കുന്നുണ്ടോ? കണക്കുകൾ പറയുന്നത് ഇങ്ങനെ

Kerala
  •  8 days ago
No Image

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ രക്ഷകനാര്? നാല് പകരക്കാരെ നിർദ്ദേശിച്ച് ഇതിഹാസം

Football
  •  8 days ago