HOME
DETAILS

ഹജ്ജ് 2026; വെയ്റ്റിങ് ലിസ്റ്റിലെ 391 പേർക്കു കൂടി അവസരം; സ്വകാര്യ ഹജ്ജ് തീർഥാടകർ ബുക്കിങ് ജനുവരി 15നകം പൂർത്തിയാക്കണം

  
December 06, 2025 | 2:10 AM

391 additional pilgrims are allowed to travel under the state hajj committee

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ തീർഥാടനത്തിന് പോകാൻ 391 പേർക്കു കൂടി അവസരം. നറുക്കെടുപ്പിലെ വെയ്റ്റിങ് ലിസ്റ്റ്റ്റിൽ ഉൾപ്പെട്ട ക്രമനമ്പർ 4783 മുതൽ 5173 വരെയുള്ള അപേക്ഷകർക്കാണ് അവസരം ലഭിച്ചത്. 

പുതുതായി അവസരം ലഭിച്ചവർ ഈമാസം 15-നകം ആദ്യ ഗഡുവും രണ്ടാം ഗഡുവും ഉൾപ്പെടെ ഒരാൾക്ക് 2,77,300 രൂപ അടയ്ക്കണം. ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേ-ഇൻ സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ ഇവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ ഓൺലൈൻ ആയോ പണമടക്കാം. 

പുതുതായി തെരഞ്ഞെടുക്കപ്പെട്ടവർ ഹജ്ജ് അപേക്ഷാ ഫോമും അനുബന്ധ രേഖകളും (അപേക്ഷയിൽ അപേക്ഷകനും നോമിനിയും ഒപ്പിടണം) പണമടച്ച പേ-ഇൻ സ്ലിപ്പ്, നിശ്ചിത മാതൃകയിലുള്ള ഫോട്ടോ പതിച്ച മെഡിക്കൽ സ്‌ക്രീനിങ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് (സർട്ടിഫിക്കറ്റ് ഗവൺമെന്റ് അലോപ്പതി ഡോക്ടർ നൽകുന്നതാണം) ഈ മാസം 20-നകം ഓൺലൈനായി അപ്‌ലോഡ് ചെയ്യുകയോ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കരിപ്പൂർ ഓഫിസിൽ സമർപ്പിക്കുകയോ വേണം.

'സ്വകാര്യ ഹജ്ജ് തീർഥാടകർ ബുക്കിങ് ജനുവരി 15നകം പൂർത്തിയാക്കണം'

കോഴിക്കോട്: 2026 ഹജ്ജിനുള്ള ബുക്കിങ് നടപടികൾ തീർഥാടകർ ജനുവരി 15നകം പൂർത്തീകരിക്കണമെന്ന് കേരളത്തിലെ അംഗീകൃത ഹജ്ജ് ഗ്രൂപ്പ്‌ കൂട്ടായ്മയായ ഇന്ത്യൻ ഹജ്ജ് ഉംറ ഗ്രൂപ്പ് അസോസിയേഷൻ അഭ്യർഥിച്ചു. കഴിഞ്ഞവർഷം 80 ശതമാനത്തോളം ആളുകൾക്ക് യാത്ര മുടങ്ങിയ സാഹചര്യത്തിൽ കേന്ദ്ര ഹജ്ജ് മന്ത്രാലയം ബുക്കിങ് നടപടികൾ ജനുവരി 15 നകം അവസാനിപ്പിക്കണമെന്ന് കർശനമായി നിർദേശിച്ചിട്ടുണ്ട്. ഈ മാസം 15നകം തന്നെ ഹജ്ജ് സേവനങ്ങൾക്കാവശ്യമായ തുക ഗ്രൂപ്പുകൾ കേന്ദ്ര സർക്കാരിലേക്ക് അയക്കണം.  
കൂടാതെ മുൻ വർഷങ്ങളിൽ നിന്നും വിഭിന്നമായി സൗദി ഹജ്ജ് മന്ത്രാലയം മെഡിക്കൽ ഫിറ്റ്നസുമായി ബന്ധപ്പെട്ട് കർശന നിർദേശങ്ങളടങ്ങിയ സർക്കുലറും പുറത്തിറക്കിയിരുന്നു. ഇതിനായി നിരവധി നടപടിക്രമങ്ങൾ പൂർത്തീകരിക്കേണ്ടതുണ്ട്.

ബുക്കിങ് നടത്തുമ്പോൾ 2026 ഹജ്ജിനുള്ള അംഗീകൃത ലൈസൻസ്, അനുവദിക്കപ്പെട്ട നിശ്ചിത ക്വാട്ട എണ്ണം എന്നിവ ഹാജിമാർ അന്വേഷിച്ചു ഉറപ്പ് വരുത്തണമെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ സർക്കുലറിൽ കേന്ദ്ര ഹജ്ജ് മന്ത്രാലയം ആവശ്യപ്പെടുന്നുണ്ട്.  ലൈസൻസ് ലഭിച്ച ഹജ്ജ് ഗ്രൂപ്പ്‌ പട്ടിക ഹജ്ജ് മന്ത്രാലയ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സുഗമമായ ഹജ്ജ് തീർഥാടനത്തിന് ഏവരും സഹകരിക്കണമെന്ന് ഇന്ത്യൻ ഹജ്ജ് ഉംറ ഗ്രൂപ്പ്‌ അസോസിയേഷൻ അഭ്യർഥിച്ചു.

391 additional pilgrims are allowed to travel under the state hajj committee.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച സംഭവം; ബെവ്‌കോയ്ക്ക് നോട്ടിസ് അയച്ച് ഹൈക്കോടതി

Kerala
  •  4 days ago
No Image

ഗസ്സയില്‍ ഇസ്‌റാഈലി ബോംബാക്രമണത്തില്‍ കേള്‍വി ശക്തി നഷ്ടമായവര്‍ മാത്രം 35,000ത്തിലേറെ പേര്‍

International
  •  4 days ago
No Image

ജോലിക്ക് ഭൂമി അഴിമതി:ലാലു പ്രസാദ് യാദവും കുടുംബവും കുറ്റക്കാരെന്ന് കോടതി, വിചാരണ നേരിടണം

National
  •  4 days ago
No Image

അച്ഛനെതിരെ പരാതി പറയാൻ കമ്മിഷണർ ഓഫീസിലെത്തി; പൊലിസുകാരന്റെ ബൈക്ക് മോഷ്ടിച്ച് മടങ്ങി, യുവാവ് പിടിയിൽ

Kerala
  •  4 days ago
No Image

In Depth Story: കേള്‍ക്കാന്‍ തയാറാകാതിരുന്ന ആ മുന്നറിയിപ്പുകള്‍; ഗാഡ്ഗില്‍ പകര്‍ന്ന ഹരിതപാഠങ്ങള്‍

latest
  •  4 days ago
No Image

ഷാജഹാന്റെ ഉറൂസിനായി ഒരുങ്ങി താജ്മഹൽ; ഖവാലിയും മൗലീദും ഉയരും, രഹസ്യഅറ തുറക്കും, ജനങ്ങൾക്ക് സൗജന്യ പ്രവേശനത്തിന്റെ മൂന്ന് നാളുകൾ വിരുന്നെത്തി

Travel-blogs
  •  4 days ago
No Image

'രാവിലെ വന്ന് വാതിലില്‍ മുട്ടി,വീടൊഴിയാന്‍ ആവശ്യപ്പെട്ടു' കര്‍ണാടകയില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്; 20ലേറെ വീടുകള്‍ തകര്‍ത്തു, നൂറുകണക്കിനാളുകള്‍ പെരുവഴിയില്‍, നടപടി നോട്ടിസ് പോലും നല്‍കാതെ

National
  •  4 days ago
No Image

കിടക്കയില്‍ മൂത്രമൊഴിച്ചു; 5 വയസുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ചു, രണ്ടാനമ്മ അറസ്റ്റില്‍

Kerala
  •  4 days ago
No Image

സെന്‍സര്‍ ബോര്‍ഡിന് തിരിച്ചടി; വിജയ് ചിത്രം ജനനായകന് അനുമതി നല്‍കാന്‍ മദ്രാസ് ഹൈക്കോടതി 

National
  •  4 days ago
No Image

ഫലസ്തീന്‍ വിഷയത്തില്‍ അറബ് നാടുകളുടെ നിലപാടുകളെ വിമര്‍ശിച്ചു; ബഹ്‌റൈനില്‍ രാഷ്ട്രീയ പ്രവര്‍ത്തകന്‍ ഇബ്രാഹിം ശരീഫിന് ആറുമാസം തടവ്

bahrain
  •  4 days ago