HOME
DETAILS

പള്ളി പൊളിച്ചിട്ട് 33 വർഷം; അന്തിമ വിധി വന്നിട്ട് വന്നിട്ട് ആറുവർഷം; രാമക്ഷേത്രം ഉയർന്നു; പള്ളി നിർമാണത്തിന് അനുമതിയില്ല

  
Web Desk
December 06, 2025 | 2:41 AM

6 years since the final verdict no permission for babri masjid reconstruction

ഫൈസാബാദ്: അയോധ്യയിൽ ബാബരി മസ്ജിദ് നിലനിന്ന ഭൂമിയിൽ രാമക്ഷേത്രം ഉയരുകയും അതിന് മുകളിൽ പ്രധാനമന്ത്രി കാവിക്കൊടി ഉയർത്തുകയും ചെയ്‌തെങ്കിലും, മസ്ജിദിന്റെ ഭൂമിക്ക് പകരമായി മുസ്‍ലിംകൾക്ക് അനുവദിച്ച അഞ്ച് ഏക്കർ സ്ഥലത്തെ പള്ളി നിർമാണത്തിന് ഇനിയും അനുമതി ലഭിച്ചില്ല. 2019 നവംബർ ഒമ്പതിനാണ് ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കത്തിൽ സുപ്രിംകോടതി വിധി പറഞ്ഞത്.

ക്ഷേത്രം തകർത്താണ് പള്ളി നിർമിച്ചതെന്നതിന് തെളിവില്ലെന്ന് പറഞ്ഞ അഞ്ചംഗ സുപ്രിംകോടതി ബെഞ്ച്, ഭൂമി രാമക്ഷേത്ര നിർമാണത്തിനായി കൈമാറണമെന്നും പള്ളി നിർമിക്കാൻ അഞ്ച് ഏക്കർ ഭൂമി ഏറ്റെടുക്കണമെന്നുമാണ് വിധി പറഞ്ഞത്. വിധി പറയുന്നതിന് മുമ്പുതന്നെ രാമക്ഷേത്രനിർമാണത്തിനുള്ള ഇഷ്ടികകളുൾപ്പെടെ അയോധ്യയിൽ നിറഞ്ഞിരുന്നു. നിർമാണം പൂർത്തിയാകാതെ, കഴിഞ്ഞവർഷത്തെ പൊതു തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ക്ഷേത്രത്തിൽ പ്രധാനമന്ത്രി പ്രതിഷ്ഠ നടത്തി. പിന്നാലെ നിർമാണം പൂർത്തിയായതിന്റെ സൂചനയായി കഴിഞ്ഞമാസം പ്രധാനമന്ത്രി ക്ഷേത്രത്തിന് മുകളിൽ കാവിക്കൊടിയും ഉയർത്തി.

എന്നാൽ സുപ്രിംകോടതി നിർദേശപ്രകാരം അയോധ്യയിലെ ധന്നിപൂർ ഗ്രാമത്തിൽ അനുവദിച്ച ഭൂമിയിൽ മസ്ജിദ് നിർമിക്കാനുള്ള അനുമതി അപേക്ഷ പോലും അയോധ്യ വികസന അതോറിറ്റി അംഗീകരിച്ചിട്ടില്ല. ഉത്തർപ്രദേശ് സർക്കാരിൽനിന്ന് എൻ.ഒ.സി ലഭിക്കാത്തതിനാൽ സെപ്റ്റംബറിൽ ഇതിനുള്ള അനുമതി നിഷേധിക്കപ്പെട്ടിരുന്നു. പുതുക്കിയ രൂപകൽപന തയാറാക്കി ഈ മാസം അവസാനത്തോടെ അയോധ്യ വികസന അതോറിറ്റിക്ക് സമർപ്പിക്കുമെന്നാണ് നിർമാണച്ചുമതലയുള്ള ഇന്തോ ഇസ്‍ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ (ഐ.ഐ.സി.എഫ്) ട്രസ്റ്റ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. മുമ്പത്തെ ഭൂപടം പിന്തുടർന്നില്ലെന്നും എൻ.ഒ.സി ഫയൽ ചെയ്യാത്തതിനാലാണ് അനുമതി നിരസിക്കപ്പെട്ടതെന്നുമാണ് ഐ.ഐ.സി.എഫ് ചീഫ് ട്രസ്റ്റിയും യു.പി സുന്നി സെൻട്രൽ വഖ്ഫ് ബോർഡ് ചെയർമാനുമായ സുഫാർ അഹമ്മദ് ഫാറൂഖി പറയുന്നത്.

അയോധ്യയിൽനിന്ന് 25 കിലോമീറ്റർ അകലെ ലഖ്‌നൗ ദേശീയപാതയിൽ മസ്ജിദ് ബിൻ അബ്ദുല്ല എന്ന പേരിലാണ് പള്ളി നിർമിക്കുക. സർക്കാർ നൽകിയ സ്ഥലത്ത് പള്ളി, ആശുപത്രി, ഗവേഷണ കേന്ദ്രം, കമ്മ്യൂണിറ്റി കിച്ചൺ, ലൈബ്രറി എന്നിവയം ഇയരും. അയ്യായിരം പേരെ ഒരേസമയം ഉൾക്കൊള്ളുന്ന പള്ളിയാകും നിർമിക്കുകയെന്നാണ് ട്രസ്റ്റ് അവകാശപ്പെടുന്നത്.

33 years after the masjid was demolished; 6 years since the final verdict; ram temple built; no permission for babri masjid reconstruction.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്ത് യുവാവും യുവതിയും വീടിനുള്ളില്‍ മരിച്ച നിലയില്‍; താമസത്തിനെത്തിയത് ആറ് മാസം മുമ്പ്

Kerala
  •  a day ago
No Image

രാഹുലിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ എസ്.ഐ.ടി; അന്വേഷണത്തില്‍ സഹകരിക്കുന്നില്ലെന്ന്

Kerala
  •  a day ago
No Image

സാമ്പത്തിക ഉപരോധത്തിനെതിരെ 'കേരളം സമരമുഖത്ത്': തലസ്ഥാനത്ത് ഇന്ന് എല്‍.ഡി.എഫ് സത്യഗ്രഹം

Kerala
  •  a day ago
No Image

ഗ്രീന്‍ലാൻഡ് പിടിച്ചെടുക്കാൻ ട്രംപിന്റെ നിർദേശം; കൂടുതല്‍ ജാഗ്രത വേണമെന്ന് ഉപദേശം

International
  •  a day ago
No Image

പാലക്കാട് ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ 21 കുട്ടികളെ കണ്ടെത്തി: രേഖകളില്ലാത്ത യാത്രയില്‍ പൊലിസ് അന്വേഷണം ഊര്‍ജിതം

Kerala
  •  a day ago
No Image

കുന്ദമംഗലത്ത് കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; രണ്ടുപേർക്ക് പരുക്ക്

Kerala
  •  a day ago
No Image

ഗസ്സയിലെ ജനങ്ങളെ സൊമാലിലാൻഡിലേക്ക് മാറ്റാന്‍ ഇസ്‌റാഈല്‍ നീക്കം; വെളിപ്പെടുത്തലുമായി സൊമാലിയ

International
  •  a day ago
No Image

വിഷവായുവിനൊപ്പം കടുത്ത തണുപ്പും മൂടൽ മഞ്ഞും; ഡൽഹിയിൽ ദുരിതകാലം

National
  •  a day ago
No Image

എംഎസ്എഫ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗത്തിന് വെട്ടേറ്റു

Kerala
  •  a day ago
No Image

ഇറാനിലെ പ്രക്ഷോഭത്തിൽ മരണസംഖ്യ 200 കടന്നു; സൈനിക നീക്കം വിലയിരുത്തി ട്രംപ്, തിരിച്ചടിക്കുമെന്നുറപ്പിച്ച് ഇറാൻ

International
  •  a day ago