ബി.ജെ.പി നേതാവിന്റെ മകനെ ഉള്‍ഫ മോചിപ്പിച്ചു
ഗുവാഹത്തി: അസമില്‍ ഉള്‍ഫ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ബി.ജെ.പി നേതാവിന്റെ മകനെ മോചിപ്പിച്ചു. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് ബി.ജെ.പി നേതാവ് രത്നേശ്വര്‍ മോറന്റെ മകന് കുല്‍ദീപിനെ ഉള്‍ഫാ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. ഇയാളെ വിട്ടുകിട്ടുന്നതിന് മോചനദ്രവ്യമായി ഒരു കോടി രൂപ തീവ്രവാദികള്‍ ആവശ്യപ്പെട്ടിരുന്നു. ഇന്നലെയാണ് യുവാവിനെ മോചിപ്പിച്ചത്.
എന്നാല്‍ പണത്തിനു വേണ്ടിയായിരുന്നില്ല അപഹരണമെന്ന് ഉള്‍ഫ നേതാവ് പരേശ് ബറുവ അറിയിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
തന്നെ സ്വതന്ത്രമാക്കാന്‍ മാതാപിതാക്കളോടും അമ്മാവനോടും മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിനോടും കുല്‍ദീപ് ആവശ്യപ്പെടുന്ന വിഡിയോ ഈയിടെ പുറത്തുവന്നിരുന്നു. കുല്‍ദീപിനെ മോചിപ്പിക്കുന്നതിന് പണം നല്‍കിയോ എന്ന കാര്യം വ്യക്തമായിട്ടില്ല. അസമിലെ കൊക്രജാറില്‍ തീവ്രവാദികള്‍ ഒരു ചന്തയില്‍ നടത്തിയ ആക്രമണത്തില്‍ ഈയിടെ നിരവധി പേര് കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."