HOME
DETAILS

അവസരം മുതലെടുത്ത് ടിക്കറ്റ് നിരക്ക് ഉയര്‍ത്തരുത്; വിമാനയാത്രാ നിരക്കിന് പരിധി നിശ്ചയിച്ച് കേന്ദ്രം

  
Web Desk
December 06, 2025 | 9:27 AM

centre-caps-airfares-warns-airlines-not-to-hike-ticket-prices-indigo-crisis

ന്യൂഡല്‍ഹി: ഇന്‍ഡിഗോ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വിമാനയാത്രാനിരക്ക് കുത്തനെ കൂട്ടുന്ന വിമാനകമ്പനിയുടെ നടപടിക്ക് മൂക്കുകയറിടാന്‍ കേന്ദ്രം. അവസരം മുതലാക്കി വിമാനനിരക്ക് ഉയര്‍ത്തരുതെന്ന് വിമാനക്കമ്പനികള്‍ക്ക് കേന്ദ്ര വ്യോമയാനമന്ത്രാലയം കര്‍ശന നിര്‍ദ്ദേശം നല്‍കി. എല്ലാ വിമാനകമ്പനികള്‍ക്കും യാത്രാനിരക്കിന് പരിധി നിശ്ചയിക്കുകയും ഇത് ചൂണ്ടിക്കാട്ടി കമ്പനികള്‍ക്ക് കത്ത് അയക്കുകയും ചെയ്തു. 

'ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന നിരക്ക് പരിധികള്‍ കര്‍ശനമായി പാലിക്കണമെന്ന് എല്ലാ വിമാനക്കമ്പനികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്ഥിതി പൂര്‍ണ്ണമായും സ്ഥിരത കൈവരിക്കുന്നതുവരെ ഈ പരിധികള്‍ പ്രാബല്യത്തില്‍ തുടരും.  ദുരിതത്തിലായ യാത്രക്കാരെ ചൂഷണം ചെയ്യുന്നത് തടയുക, മുതിര്‍ന്ന പൗരന്മാര്‍, വിദ്യാര്‍ത്ഥികള്‍, രോഗികള്‍ എന്നിവരുള്‍പ്പെടെ അടിയന്തരമായി യാത്ര ചെയ്യേണ്ട പൗരന്മാര്‍ എന്നിവര്‍ ഈ കാലയളവില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് വിധേയരാകുന്നില്ലെന്ന് ഉറപ്പാക്കുക എന്നിവയാണ് ഈ നിര്‍ദ്ദേശത്തിന്റെ ലക്ഷ്യം,'- മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. 

ഇന്‍ഡിഗോ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡി.ജി.സി.എ) പുതുക്കിയ ചട്ടം കേന്ദ്ര വ്യോമയാന മന്ത്രാലയം പൂര്‍ണമായും മരവിപ്പിച്ചിരുന്നു . ഇന്നലെ രാവിലെയോടെ ചട്ടങ്ങളിലെ ചില വ്യവസ്ഥകളില്‍ മാത്രം ഇളവു നല്‍കിയിരുന്നു. എന്നാല്‍ വൈകിട്ടോട് ചട്ടം പൂര്‍ണമായും മരവിപ്പിക്കുകയായിരുന്നു.

വിമാനജീവനക്കാര്‍ക്ക് പ്രതിവാര വിശ്രമവും അവധിയും രണ്ടായി നല്‍കണമെന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് പിന്‍വലിച്ചത്. പൈലറ്റുമാര്‍ക്ക് വിശ്രമം ഉറപ്പാക്കുന്ന തരത്തിലായിരുന്നു ഡി.ജി.സി.എ പുതുക്കിയ ചട്ടം. എന്നാല്‍, ഇന്‍ഡിഗോ ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ ചട്ടത്തെ തുടക്കം മുതല്‍ എതിര്‍ത്തു. പൈലറ്റുമാരുടെ ഡ്യൂട്ടി സമയ നിബന്ധനകളില്‍ മാറ്റം വന്നതോടെയാണ് ഇന്‍ഡിഗോ സര്‍വീസുകളെ ബാധിച്ചത്. തുടര്‍ന്ന് ഇന്‍ഡിഗോ വ്യോമയാന മന്ത്രാലയത്തിന് പരാതി നല്‍കിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരുഭൂമി ക്യാമ്പിംഗിന് പോകുമ്പോള്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

oman
  •  11 days ago
No Image

ഒമാനില്‍ തൊഴില്‍നിയമ ലംഘന കേസുകള്‍ മുന്‍പന്തിയില്‍

oman
  •  11 days ago
No Image

രാജ്യസഭയിൽ നാടകീയ രംഗങ്ങൾ: കൃത്രിമക്കാലുകൾ ഊരി മേശപ്പുറത്തുവെച്ച് സദാനന്ദൻ എംപി; ചട്ടലംഘനമെന്ന് ജോൺ ബ്രിട്ടാസ്

National
  •  11 days ago
No Image

ഇന്ത്യ-യുഎസ് വ്യാപാര കരാർ: ഇറക്കുമതി തീരുവ 18 ശതമാനമായി കുറച്ചു; നിർണായക പ്രഖ്യാപനം നടത്തി ഡൊണാൾഡ് ട്രംപ് 

International
  •  11 days ago
No Image

കൂറുമാറ്റത്തിന് പിന്നാലെ പദവി; റെജി ലൂക്കോസിനെ സംസ്ഥാന വക്താവായി നിയമിച്ച് ബിജെപി 

Kerala
  •  11 days ago
No Image

സി.എസ്.ആർ ഫണ്ടിന്റെ പേരിൽ 29 ലക്ഷം തട്ടിയതായി പരാതി: ബിജു രാധാകൃഷ്ണനും അഭിഭാഷകയ്ക്കുമെതിരെ കേസ്

Kerala
  •  11 days ago
No Image

മുസ്‌ലിം കച്ചവടക്കാരനെ സംരക്ഷിച്ച ദീപക് കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ഉത്തരാഖണ്ഡ് പൊലിസ് 

National
  •  11 days ago
No Image

കോടാലിക്കൈകൾക്ക് സ്ഥാനം ചവറ്റുകുട്ടയിൽ; വി. കുഞ്ഞികൃഷ്ണനെതിരെ രൂക്ഷവിമർശനവുമായി എം.വി ഗോവിന്ദൻ; പിന്നോട്ടില്ലെന്ന് കുഞ്ഞികൃഷ്ണൻ

Kerala
  •  11 days ago
No Image

കെഎസ്ആർടിസിയിൽ ഇനി കുപ്പിവെള്ളവും; മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിൽ വിൽപന; പദ്ധതി പ്രഖ്യാപിച്ച് ​ഗതാ​ഗത മന്ത്രി 

Kerala
  •  11 days ago
No Image

കേസിൽ സഹായിക്കാമെന്ന് വാഗ്ദാനം: ബിജെപി നേതാക്കൾ 10.58 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപണം; ഓഫീസിന് മുന്നിൽ കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി

Kerala
  •  11 days ago