HOME
DETAILS

മരിച്ചവരുടെ പേരിൽ വായ്‌പാത്തട്ടിപ്പ്; 100 കോടിയുടെ തട്ടിപ്പിൽ യുപിയിൽ 8 പേർ അറസ്റ്റിൽ

  
Web Desk
December 06, 2025 | 12:45 PM

8 arrested in up for 100 crore loan scam using dead peoples properties

ഉത്തർപ്രദേശിൽ അന്തർസംസ്ഥാന വായ്‌പാത്തട്ടിപ്പ് റാക്കറ്റിനെ യുപി സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (STF) തകർത്തു. നൂറ് കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ എട്ട് പേർ അറസ്റ്റിലായി.

 തട്ടിപ്പിന്റെ രീതി ഇങ്ങനെ

തട്ടിപ്പ് സംഘം ഷെൽ കമ്പനികൾ ഉണ്ടാക്കി കള്ളപ്പണം വെളുപ്പിക്കുകയും ബാങ്ക് ജീവനക്കാരുടെയും ബിൽഡർമാരുടെയും സഹായത്തോടെ വ്യാജരേഖകൾ ചമയ്ക്കുകയും ചെയ്തു.മരിച്ചവരുടെ പേരിലുള്ള വസ്‌തുവകകൾ പോലും വിൽപ്പന നടത്തിയും, ഇല്ലാത്ത ആളുകളുടെ പേരിൽ വസ്‌തുക്കൾ വാങ്ങിക്കൂട്ടിയും ഇവർ വായ്‌പകൾ സംഘടിപ്പിച്ചു.സംഘത്തലവനെന്ന് സംശയിക്കുന്ന 45-കാരനായ രാംകുമാർ, എച്ച്‌ഡിഎഫ്‌സി, ആക്‌സിസ് ബാങ്കുകളിൽ മുൻപ് ലോൺ എക്സിക്യൂട്ടീവായി ജോലി ചെയ്തിരുന്നയാളാണ്.

ഇയാൾ വിവിധ ബിൽഡർമാരുമായി ചേർന്ന് വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി ഭവന വായ്‌പകൾ നേടി.രാംകുമാർ 'ടിഎസ്എ സോഫ്റ്റ്വെയർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്', 'ട്രിക്കി പ്രൈവറ്റ് ലിമിറ്റഡ്' എന്നീ കമ്പനികൾ ഉണ്ടാക്കി. ബാങ്ക് ജീവനക്കാരുടെ സഹായത്തോടെ അക്കൗണ്ടുകൾ തുറന്ന് അതുവഴി വായ്‌പകൾ സ്വന്തമാക്കി. പണമിടപാടുകൾ മറച്ചുവെക്കാൻ 20-ൽ അധികം ഷെൽ കമ്പനികൾ സൃഷ്ടിച്ചിട്ടുണ്ട്.

രാംകുമാർ, നിതിൻ ജെയിൻ, എം.ഡി. വാസി, ഷംഷാദ് ആലം, ഇന്ദ്രകുമാർ കർമ്മകാർ, അനുജ് യാദവ്, താഹിർ ഹുസൈൻ, അശോക് എന്ന ദീപക് ജയിൻ എന്ന റിക്കി എന്നിവരാണ് പിടിയിലായ എട്ട് പേർ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാസപ്പിറവി ദൃശ്യമായി; സഊദിയിൽ നാളെ വ്രതാരംഭം

Saudi-arabia
  •  2 minutes ago
No Image

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാപ്പിഴവെന്ന് ആരോപണം: നവജാതശിശു മരിച്ചു; ഡോക്ടറെ തടഞ്ഞുവെച്ച് പ്രതിഷേധം

Kerala
  •  6 minutes ago
No Image

സഊദിയിൽ മാസപ്പിറവി ദൃശ്യമായി; നാളെ റമദാൻ വ്രതാരംഭം

Saudi-arabia
  •  11 minutes ago
No Image

കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടെർമിനലുകളുടെ പ്രവർത്തനത്തിൽ മാറ്റങ്ങൾ വരുന്നു; സൗജന്യ സേവനങ്ങളെക്കുറിച്ച് അറിയാം...

Saudi-arabia
  •  24 minutes ago
No Image

വിദേശത്തേക്ക് നാളെ തിരിക്കാനിരിക്കെ മരണം തട്ടിയെടുത്തു; വിടവാങ്ങിയത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ; പി.ഡബ്ല്യു.ഡി അനാസ്ഥയ്‌ക്കെതിരെ ജനരോഷം

Kerala
  •  38 minutes ago
No Image

ആറ്റുകാൽ പൊങ്കാല: മാർച്ച് 3-ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി; മദ്യനിരോധനവും നിയന്ത്രണങ്ങളും ഏർപ്പെടുത്തി

Kerala
  •  41 minutes ago
No Image

ഒമാനിൽ മാസപ്പിറവി ദൃശ്യമായില്ല; വ്യാഴാഴ്ച റമദാൻ ഒന്ന്

oman
  •  44 minutes ago
No Image

കൊണ്ടോട്ടിയിൽ വാട്ടർ ടാങ്ക് തകർന്നു വീണ് യുവാവ് മരിച്ചു

Kerala
  •  an hour ago
No Image

ഇർഫാൻ ഹബീബിന് നേരെയുള്ള ആക്രമണം: ഡൽഹി സർവകലാശാലയിൽ പ്രതിഷേധങ്ങൾക്കും പ്രസംഗങ്ങൾക്കും വിലക്ക്; നിയന്ത്രണം ഒരു മാസത്തേക്ക്

National
  •  an hour ago
No Image

ആകാശത്ത് ലേസർ വിസ്മയം; രാസവസ്തുക്കളില്ലാതെ മഴ പെയ്യിക്കാൻ യുഎഇ, പുതിയ സാങ്കേതികവിദ്യ ഫീൽഡ് ട്രയലിലേക്ക്

uae
  •  an hour ago