HOME
DETAILS

കൊട്ടിയത്ത് ദേശീയപാത തകർന്ന സംഭവം: നിർമ്മാണ കമ്പനിയെ ഒരു മാസത്തേക്ക് വിലക്കി കേന്ദ്രം; ഉത്തരവാദിത്തം കേരള സർക്കാരിനല്ലെന്ന് മുഖ്യമന്ത്രി

  
Web Desk
December 06, 2025 | 1:30 PM

kottiyam national highway collapse center bans construction company for one month cm says kerala government not responsible

കൊല്ലം: കൊട്ടിയത്ത് ദേശീയപാത 66-ന്റെ ഭിത്തി ഇടിയുകയും റോഡ് തകരുകയും ചെയ്ത സംഭവത്തിൽ കേന്ദ്രസർക്കാർ നിർമ്മാണ കമ്പനിക്കെതിരെ നടപടിയെടുത്തു. കമ്പനിയെ ഒരു മാസത്തേക്ക് ദേശീയപാത ടെൻഡറുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയാണ് നടപടി. നിർമ്മാണ കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. കമ്പനിയെ കരിമ്പട്ടികയിൽ പെടുത്താതിരിക്കാനുള്ള കാരണം അറിയിക്കാനാണ് നിർദ്ദേശം. വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

ദേശീയപാത തകർന്ന സംഭവത്തിൽ കേരള സർക്കാരിന് ഉത്തരവാദിത്തമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. "കേരള സർക്കാരിന്റെ തലയിലിടാൻ ഒരു വഴിയുമില്ല. ദേശീയപാതയുടെ എല്ലാ കാര്യങ്ങളും നിർവ്വഹിക്കുന്നത് ദേശീയപാത അതോറിറ്റിയാണ്. ആ സംവിധാനത്തിലുണ്ടായ പാളിച്ചയാണ് ഇത്," മുഖ്യമന്ത്രി പറഞ്ഞു.

റോഡ് നിർമ്മാണത്തിന്റെ രൂപകൽപ്പന (ഡിസൈൻ) മുതൽ നിർവഹണം വരെ ദേശീയപാത അതോറിറ്റിയാണ് നടത്തുന്നത്. ദേശീയപാതയുടെ കാര്യത്തിൽ പൊതുമരാമത്ത് വകുപ്പിന് ഒന്നും ചെയ്യാനില്ലെന്നും, ഒരിടത്തെ പ്രശ്‌നം കണ്ട് ദേശീയപാത ആകെ തകരാറിലായി എന്ന് കാണേണ്ടതില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് കൊട്ടിയത്ത് മൈലക്കാട് പാലത്തിന് സമീപമുള്ള ദേശീയപാത 66-ന്റെ അപ്രോച്ച് റോഡിൽ വലിയ ഗർത്തം രൂപപ്പെട്ട് റോഡ് ഇടിഞ്ഞുവീണത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഈ സമയം സർവീസ് റോഡിൽ സ്‌കൂൾ വാഹനം ഉൾപ്പെടെ നിരവധി വാഹനങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ സാധിച്ചതിനാലാണ് വലിയ ദുരന്തം ഒഴിവാക്കാനായത്.

ദേശീയപാത അതോറിറ്റിയുടെ മേൽനോട്ടത്തിലുള്ള പ്രവൃത്തിയിൽ വീഴ്ച വരുത്തിയ കമ്പനിക്കെതിരെ കടുത്ത നടപടിയുണ്ടാകുമോ എന്നറിയാൻ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്.

 

 

Kottiyam NH 66 collapse, Kerala highway construction, NHAI ban, Pinarayi Vijayan, road quality concern, Kollam traffic. The central government has temporarily banned the construction company responsible for the recent NH 66 road collapse near Kottiyam, Kollam, from bidding on future national highway tenders for one month. The incident, where the embankment and service road caved in, trapped vehicles, raising serious road quality concerns in Kerala. Chief Minister Pinarayi Vijayan clarified that the Kerala government is not responsible, stating that the National Highways Authority of India (NHAI) solely oversees the design and execution of the project. Further action will be based on an expert committee report.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിയന്തര സാഹചര്യത്തിൽ ബർമുഡ ധരിച്ച് സ്റ്റേഷനിലെത്തി; എസ്എച്ച്ഒയുടെ വീഡിയോ പകർത്തി അപവാദ പ്രചരണം; നടപടിയുമായി പൊലിസ്

Kerala
  •  a minute ago
No Image

രാജ്യസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; പത്ത് സംസ്ഥാനങ്ങളിലെ 37 രാജ്യസഭാ സീറ്റുകളിലേക്ക് മാർച്ച് 16-ന് വോട്ടെടുപ്പ്

National
  •  2 minutes ago
No Image

ഷാർജയിൽ റമദാനിലെ പാർക്കിംഗ് സമയം പ്രഖ്യാപിച്ചു; പരിശോധന കർശനമാക്കാൻ മുനിസിപ്പാലിറ്റി

uae
  •  25 minutes ago
No Image

മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടിക പുറത്ത്: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്

uae
  •  30 minutes ago
No Image

മോഷണം തട്ടത്തിനുള്ളിൽ കൈ ഒളിപ്പിച്ച്: തിരൂരിൽ പിഞ്ചുകുഞ്ഞിന്റെ മാല കവർന്ന സ്ത്രീകളെ തേടി പൊലിസ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Kerala
  •  34 minutes ago
No Image

അനധികൃത സ്വത്ത് സമ്പാദന കേസ്; എഡിജിപി അജിത് കുമാറിനെതിരെ കേസെടുക്കാൻ അനുമതി തേടി അഡ്വ. നെയ്യാറ്റിൻകര നാഗരാജ്; ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി

Kerala
  •  39 minutes ago
No Image

റമദാനോടനുബന്ധിച്ച് യുഎഇയിലെ സൂപ്പർമാർക്കറ്റുകളിൽ വൻ തിരക്ക്; മണിക്കൂറുകൾ നീണ്ട ക്യൂ, ഗതാഗതക്കുരുക്ക്

uae
  •  an hour ago
No Image

ഉച്ചഭക്ഷണം കഴിക്കാൻ പോകും വഴി മരണം; ബെംഗളൂരുവിൽ അമിതവേഗതയിൽ വന്ന ബൈക്കിടിച്ച് ബാങ്ക് ഉദ്യോഗസ്ഥക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

നെടുമങ്ങാട് ആശുപത്രിയിലെ നവജാത ശിശുവിന്റെ മരണം; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍, നടപടി കൈക്കൂലി ആരോപണത്തിന് പിന്നാലെ

Kerala
  •  an hour ago
No Image

കോട്ടയത്ത് സൈന്യത്തിന്റെ പേരിൽ വൻ തട്ടിപ്പ് ശ്രമം; തേയില വ്യാപാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

Kerala
  •  an hour ago