തുടർച്ചയായി പുലിയെ കണ്ടതോടെ മലമ്പുഴയിൽ അതീവ ജാഗ്രത: രാത്രി യാത്ര നിയന്ത്രണം തുടരുന്നു
പാലക്കാട്: മലമ്പുഴയിൽ സർക്കാർ സ്‌കൂളിന് സമീപം പുലിയിറങ്ങിയതിനെ തുടർന്ന് വനം വകുപ്പ് കൂട് സ്ഥാപിച്ചു. മേഖലയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. പ്രദേശത്ത് രാത്രിയാത്രാ നിയന്ത്രണം ഇപ്പോഴും കർശനമായി തുടരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് പ്രദേശവാസികൾ മലമ്പുഴ സർക്കാർ സ്‌കൂൾ പരിസരത്ത് പുലിയെ ആദ്യം കണ്ടത്. തുടർന്ന് വനം വകുപ്പ്, ആർ.ആർ.ടി. (റാപ്പിഡ് റെസ്‌പോൺസ് ടീം) സംഘങ്ങളുടെ മുഴുവൻ സമയ നിരീക്ഷണവും ക്യാമറകളും സ്ഥാപിച്ചിരുന്നു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയും പുലിയെ കണ്ടതായി നാട്ടുകാർ അറിയിച്ചതോടെയാണ് സ്ഥിതിഗതികൾ അതീവ ഗൗരവമായത്. ഇതിനു പിന്നാലെ ചേർന്ന ഉന്നതതല യോഗമാണ് പുലിയെ പിടികൂടാനായി കൂട് സ്ഥാപിക്കാൻ തീരുമാനിച്ചത്.
മലമ്പുഴ ഗവ. ഹയർസെക്കൻഡറി സ്കൂൾ, ജവഹർ നവോദയ സ്കൂൾ, ഗിരിവികാസ്, മലമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം, പൊലിസ് സ്റ്റേഷൻ, ജില്ലാ ജയിൽ, ജലസേചന വകുപ്പ് ക്വാർട്ടേഴ്സുകൾ ഉൾപ്പെടെയുള്ള ജനവാസ മേഖലകളിലാണ് പുലി എത്തിയിരിക്കുന്നത്.
പുലി ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രദേശത്തെ സ്കൂളുകളുടെ പ്രവർത്തന സമയത്തിലും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പുലിയെ എത്രയും പെട്ടെന്ന് പിടികൂടി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.
The Forest Department has installed a cage near a government school in Malampuzha, Palakkad, following continuous sightings of a leopard in densely populated areas. A high-level meeting was convened after residents reported seeing the big cat again last Friday night, escalating the situation. Strict night travel restrictions remain in force, and adjustments have been made to school timings in the affected region, which includes a primary health center, police station, and residential quarters. Efforts are underway to safely capture and relocate the animal.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."