HOME
DETAILS

ദേശീയ ദിനാഘോഷത്തിനിടെ വാൾ വീശി, യുവാവിന് പരുക്ക്; ഫുജൈറയിൽ മൊറോക്കൻ യുവതി അറസ്റ്റിൽ

  
December 06, 2025 | 3:26 PM

fujairah national day chaos sword-wielding moroccan woman injures man police make swift arrest

ഫുജൈറ: 54-ാമത് യുഎഇ ദേശീയ ദിനാഘോഷത്തിനിടെ പൊതുസ്ഥലത്ത് വാൾ ഉപയോ​ഗിച്ച് ആക്രമണം നടത്തിയ 23 കാരിയായ മൊറോക്കൻ യുവതിയെ അറസ്റ്റ് ചെയ്ത് ഫുജൈറ പൊലിസ്. യുവതിയുടെ പ്രവൃത്തി അപകടകരവും നിയമലംഘനവുമാണെന്ന് അധികൃതർ വ്യക്തമാക്കി. അൽ ഫിഖൈറ്റിൽ നടന്ന ആഘോഷത്തിനിടെ ഒരു കൂട്ടം യുവാക്കൾക്ക് നേരെ യുവതി വാൾ വീശുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് പൊലിസ് നടപടി.

ഫുജൈറ പൊലിസ് ഡെപ്യൂട്ടി ജനറൽ കമാൻഡർ ബ്രിഗേഡിയർ മുഹമ്മദ് ബിൻ നയീഫ് അൽ തെനൈജി ഇതോക്കുറിച്ച് ഗൾഫ് ന്യൂസിനോട് പ്രതികരിച്ചു. ഇത്തരം പെരുമാറ്റം പൊതു സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്നും ദേശീയ ആഘോഷങ്ങളെ തടസ്സപ്പെടുത്തുന്ന അശ്രദ്ധമായ പ്രവൃത്തികൾ അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിയമവിരുദ്ധമായ പെരുമാറ്റത്തിൽ ഏർപ്പെടുന്ന ആർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാൾ വീശുന്നതിനിടെ ഏഷ്യൻ വംശജനായ ഒരാളെ യുവതി കുത്തിയതായും റിപ്പോർട്ടുണ്ട്. പരുക്കേറ്റ ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും ദേശീയ ആഘോഷങ്ങളിൽ യുഎഇയുടെ മൂല്യങ്ങളും പാരമ്പര്യങ്ങളും ഉയർത്തിപ്പിടിക്കുന്നതിനുമാണ് ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നതെന്ന് പൊലിസ് അറിയിച്ചു.

a moroccan woman was detained by Fujairah Police after a viral video showed her brandishing a sword during the uae national day celebrations — a man was stabbed and injured in the incident. authorities described the act as reckless and a threat to public safety. the arrested 23‑year‑old now faces legal action as police vow strict enforcement of safety norms.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുസ്‌ലിം ലീഗിന്റെ മധ്യകേരളത്തിലെ കരുത്തൻ: വി.കെ. ഇബ്രാഹിംകുഞ്ഞ് ഇനി സ്മരണകളിൽ; അനുശോചിച്ച് നേതാക്കൾ

Kerala
  •  7 days ago
No Image

അവൻ സച്ചിനെയും തോൽപ്പിക്കും: വമ്പൻ പ്രസ്താവനയുമായി മുൻ ഓസീസ് താരം

Cricket
  •  7 days ago
No Image

പാലക്കാട് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ വയോധികയുടെ മൃതദേഹം; ആത്മഹത്യയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്

Kerala
  •  7 days ago
No Image

കൊച്ചിയിൽ പാതിവഴിയിൽ നിർമാണം നിലച്ച ഫ്ലാറ്റിൽ യുവാവിന്റെ മൃതദേഹം; നാല് ദിവസത്തെ പഴക്കം

Kerala
  •  7 days ago
No Image

കരൂർ ദുരന്തം: വിജയ് ജനുവരി 12ന് ഹാജരാകണം; സമൻസ് അയച്ച് സിബിഐ

National
  •  7 days ago
No Image

ബിനാനി സിങ്കിലെ തൊഴിലാളിയിൽനിന്ന് ഭരണസിരാകേന്ദ്രത്തിലേക്ക്: വിടവാങ്ങിയത് മധ്യകേരളത്തിലെ ലീഗിന്‍റെ കരുത്തുറ്റ നേതാവ്

Kerala
  •  7 days ago
No Image

സഞ്ജുവടക്കമുള്ള എട്ട് പേർക്കൊപ്പം ചരിത്രത്തിലെ ആദ്യ താരമായി; രാജസ്ഥാന്റെ പുത്തൻ താരം തിളങ്ങുന്നു

Cricket
  •  7 days ago
No Image

മലമ്പുഴയിൽ വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച അധ്യാപകന് സസ്‌പെൻഷൻ; വിവരങ്ങൾ മറച്ചുവെച്ചതിന് സ്കൂൾ അധികൃതർക്കെതിരെ കർശന നടപടി

Kerala
  •  7 days ago
No Image

നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തനാപുരത്ത് തന്നെ മത്സരിക്കുമെന്ന് ഗണേഷ് കുമാർ

Kerala
  •  7 days ago
No Image

സഞ്ജുവൊക്കെ ഇവന് പുറകിൽ; കേരളത്തിനൊപ്പം ചരിത്രം സൃഷ്ടിച്ച് വിഷ്ണു വിനോദ്

Cricket
  •  7 days ago