ഇന്തോനേഷ്യ പ്രളയം: മരണം 900 കവിഞ്ഞു, 410 പേരെ കാണാതായി; ദുരിതാശ്വാസ കേന്ദ്രങ്ങൾക്കായി മണിക്കൂറുകളോളം നടന്ന് പ്രദേശവാസികൾ
ആചെ തമിയാങ്: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലുണ്ടായ അതിശക്തമായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 908 ആയി ഉയർന്നു. 410 പേരെ കാണാതായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രളയബാധിത പ്രദേശങ്ങളായ ആചെ തമിയാങിലേക്കുള്ള ഗതാഗത മാർഗ്ഗങ്ങൾ പൂർണ്ണമായി തടസ്സപ്പെട്ടത് രക്ഷാപ്രവർത്തനങ്ങളെ ദുഷ്‌കരമാക്കി.
ശക്തമായ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ കാരണം മരംമുറികളും ഒലിച്ചുപോയ വാഹനങ്ങൾക്കും മുകളിലൂടെ മണിക്കൂറുകളോളം കാൽനടയായി സഞ്ചരിച്ചാണ് പ്രദേശവാസികൾ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ എത്തിച്ചേരുന്നത്.
ഉൾപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു ഇസ്ലാമിക് ബോർഡിങ് സ്‌കൂളിലെ വിദ്യാർഥികൾ ഏഴ് ദിവസത്തിലധികമായി പ്രദേശത്ത് കുടുങ്ങിക്കിടന്നു. ഒരാഴ്ചയിലേറെയായി ഞങ്ങൾ രക്ഷാദൗത്യ സംഘത്തെ കാത്തിരിക്കുകയായിരുന്നെന്നും ഈ ദിവസങ്ങളിൽ മലിനജലം തിളപ്പിച്ച് കുടിച്ചാണ് അതിജീവിച്ചത്, എന്നും പതിനാല് വയസ്സ് മാത്രം പ്രായമുള്ള ദിമാസ് ഫിർമാൻസ്യ എന്ന വിദ്യാർഥി പറഞ്ഞു. ദുരന്തത്തിന്റെ വ്യാപ്തി സർക്കാർ നേരിട്ട് വന്ന് മനസ്സിലാക്കണമെന്നും ദിമാസ് ആവശ്യപ്പെട്ടു.
വനനശീകരണം: കമ്പനികൾക്ക് പൂട്ട് വീഴും
അതേസമയം, നിലവിലെ സാഹചര്യം മെച്ചപ്പെട്ടു വരുന്നുണ്ടെന്നും ദുരിതാശ്വാസ ക്രമീകരണങ്ങൾ തൃപ്തികരമാണെന്നുമാണ് സർക്കാർ വൃത്തങ്ങൾ അവകാശപ്പെടുന്നത്. വൻതോതിലുള്ള ഖനനവും മരംമുറിയും മൂലമുണ്ടായ വനനശീകരണമാണ് ഇത്രയും വലിയ ദുരന്തത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ. ദുരന്തബാധിത പ്രദേശത്തിന് ചുറ്റുമുള്ള വനങ്ങൾ വെട്ടിത്തെളിച്ചതായി സംശയിക്കുന്ന കമ്പനികൾക്കെതിരെ സർക്കാർ അന്വേഷണം ആരംഭിച്ചു.
ഇത്തരം കമ്പനികളുടെ പ്രവർത്തനം താൽക്കാലികമായി മരവിപ്പിക്കുകയും പരിസ്ഥിതി ഓഡിറ്റിങിന് നിർദേശം നൽകുകയും ചെയ്തതായി ഇന്തോനേഷ്യൻ പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. വടക്കൻ സുമാത്രയിലെ ചൈനീസ് സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന നോർത്ത് സുമാത്ര ഹൈഡ്രോ എനർജി, ബതാങ് ടോറുവിലെ സ്വർണ്ണഖനിയായ അജിൻകോട്ട് റിസോഴ്‌സസ് എന്നിവ ഉൾപ്പെടെയുള്ള കമ്പനികളാണ് സംശയ നിഴലിലുള്ളത്.
devastating floods and landslides have struck indonesia's sumatra island, pushing the death toll past 900 with 410 people still missing. access to affected remote areas is extremely difficult due to damaged infrastructure, forcing desperate locals to walk for hours over debris and logs to reach the few available relief centers for essential supplies like clean water and food. the destruction is immense, with fears of starvation adding to the crisis for cut-off communities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."