HOME
DETAILS

തദ്ദേശ തിരഞ്ഞെടുപ്പ്: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം; പോളിംഗ് ഉദ്യോഗസ്ഥർക്ക് ആശ്വാസം

  
December 06, 2025 | 5:21 PM

local body election special facility for central government employees to vote relief for polling officials

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിന് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പ്രത്യേക സൗകര്യങ്ങൾ അനുവദിച്ചു. വ്യവസായ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാർ ഓഫീസുകളിലെ വോട്ടർമാരായ ജീവനക്കാർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

വോട്ട് ചെയ്യുന്നതിനായി ഓഫീസിൽ വൈകി വരാനും, നേരത്തെ പോകാനും, അല്ലെങ്കിൽ വോട്ടെടുപ്പ് ദിവസം പ്രത്യേക സമയം അനുവദിക്കാനും കേന്ദ്ര സർക്കാരിന്റെ പേഴ്‌സണൽ & ട്രെയിനിങ് വകുപ്പ് അനുമതി നൽകി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ കേന്ദ്രസർക്കാരിന് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ജീവനക്കാരുടെ സാധാരണ സേവന ആവശ്യകതകൾക്ക് വിധേയമായി ന്യായമായ സൗകര്യം നൽകുമെന്നും കമ്മിഷനെ അറിയിച്ചിട്ടുണ്ട്.

പോസ്റ്റൽ ബാലറ്റുകൾ അയക്കുന്നതിനും സ്വീകരിക്കുന്നതിനും വേണ്ടി വോട്ടെടുപ്പ് ദിവസങ്ങളിൽ പോസ്റ്റ് ഓഫീസുകളുടെ പ്രവർത്തന സമയം ദീർഘിപ്പിച്ചു. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലെ പോസ്റ്റ് ഓഫീസുകൾ ഡിസംബർ 8-ന് വൈകിട്ട് 6 മണി വരെ തുറന്നു പ്രവർത്തിക്കാനും പോസ്റ്റ് മാസ്റ്റർ ജനറൽ നിർദ്ദേശം നൽകി. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ ഡിസംബർ 6-ന് വൈകുന്നേരം 6 മണി വരെയാണ് പോസ്റ്റ് ഓഫീസുകൾ പ്രവർത്തിച്ചത്. പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്ക് വോട്ടെടുപ്പിന്റെ പിറ്റേന്നും ഡ്യൂട്ടി ലീവ് അനുവദിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം നൽകി.

പോളിംഗ് ഡ്യൂട്ടി പലപ്പോഴും അടുത്ത ദിവസം രാവിലെ വരെ നീണ്ടുപോകാറുണ്ട്. പോളിംഗ് സാധനങ്ങൾ വിതരണം ചെയ്യുന്ന ദിവസം രാവിലെ മുതൽ അത് സ്വീകരണ കേന്ദ്രത്തിൽ തിരികെ ഏൽപ്പിക്കുന്നത് വരെയാണ് ഡ്യൂട്ടി കാലയളവ്. ഈ സാഹചര്യത്തിൽ, അടുത്ത ദിവസം പ്രവൃത്തി ദിവസമാണെങ്കിൽ, അന്ന് കൂടി ഡ്യൂട്ടി ലീവ് അനുവദിച്ചു നൽകണമെന്ന് ബന്ധപ്പെട്ട വകുപ്പ്, ഓഫീസ് മേധാവികൾക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ നിർദ്ദേശം നൽകിയിട്ടുണ്ട്.

 

 

Central Government employees in Kerala are being provided with special facilities, such as arriving late or leaving early, to cast their votes in the local body elections. This arrangement follows a request from the State Election Commission to the Centre's Department of Personnel & Training. Additionally, polling officials have been granted duty leave on the day immediately following the election to account for the late hours involved in winding up polling duties, providing significant relief to the personnel deployed. Post offices are also extending their working hours to facilitate postal ballots.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എക്‌സൈസിൽ 648 തസ്തിക സൃഷ്ടിക്കണമെന്ന് ശുപാർശ: സർക്കാർ തീരുമാനം നീളുന്നു

Kerala
  •  3 days ago
No Image

കടമെടുത്തത് 3100 കോടി; തിരിച്ചടച്ച പകുതിയിലധികം തുകയും പലിശയിനത്തിൽ; കെ.എസ്.ആർ.ടി.സിയുടെ കടം തീർക്കാൻ വർഷങ്ങൾ വേണ്ടി വരുമെന്ന് ഓഡിറ്റ് റിപ്പോർട്ട്

Kerala
  •  3 days ago
No Image

സി.പി.എം നിയന്ത്രണത്തിലുള്ള റബ്‌കോയ്ക്ക് സർക്കാരിന്റെ വഴിവിട്ട സഹായം; 76.25 കോടി കുടിശികയിൻമേൽ റിക്കവറിക്കുള്ള സ്റ്റേ ഒരു വർഷത്തേക്ക് കൂടി നീട്ടി

Kerala
  •  3 days ago
No Image

കൂട്ടിയിടി ഒഴിവാക്കാൻ 'വെഹിക്കിൾ ടു വെഹിക്കിൾ' ആശയവിനിമയ സംവിധാനം വരുന്നു; പ്രവർത്തിക്കാൻ മൊബൈൽ നെറ്റ്‌വർക്കോ ഇന്റർനെറ്റോ ആവശ്യമില്ല

National
  •  3 days ago
No Image

'ഞാൻ കുടിച്ച കണ്ണീരിനും കുടുംബത്തിനേറ്റ അപമാനങ്ങൾക്കും എത്ര കോടി രൂപ കിട്ടിയാലും അധികമാവില്ല' ; കള്ളക്കേസിൽ തടവിലടച്ചതിന് നഷ്ടപരിഹാരം വേണം: വി.കെ താജുദ്ദീൻ

Kerala
  •  3 days ago
No Image

ലഹരിക്കെതിരേ പടപൊരുതാൻ; എല്ലാ ജില്ലകളിലും വേണം എക്‌സൈസ് ക്രൈംബ്രാഞ്ച്; യൂനിറ്റിനെ വിപുലീകരിക്കണമെന്ന് ശുപാർശ

Kerala
  •  3 days ago
No Image

തിരിച്ചിറക്കം, നേരത്തേ... ബഹിരാകാശ നിലയത്തിൽ സഞ്ചാരിക്ക് ആരോ​ഗ്യ പ്രശ്നം; ക്രൂ 11 ദൗത്യം നേരത്തെ അവസാനിപ്പിക്കും

International
  •  3 days ago
No Image

കേരളത്തെ ശ്വാസം മുട്ടിച്ച് കേന്ദ്രം; ലഭിക്കാനുള്ളത് 12,000 കോടി; ധനമന്ത്രി ഡൽഹിയിലേക്ക്

Kerala
  •  3 days ago
No Image

വടകര സ്വദേശി റാസല്‍ഖൈമയില്‍ അന്തരിച്ചു

uae
  •  3 days ago
No Image

ശബരിമല സ്വർണക്കൊള്ള: ശക്തമായ നടപടികളുമായി ഇ.ഡി; 150 കോടിയുടെ സ്വത്ത് കണ്ടുകെട്ടാൻ നീക്കം

Kerala
  •  3 days ago

No Image

മുഖ്യമന്ത്രിയെ വിമർശിച്ചതിന് പാർട്ടി ശാസന; 'ഇടത് നിരീക്ഷക' കുപ്പായം അഴിച്ചുവെച്ച് അഡ്വ. ഹസ്ക്കർ; പരിഹാസവുമായി സോഷ്യൽ മീഡിയ കുറിപ്പ്

Kerala
  •  4 days ago
No Image

ആര്യങ്കാവ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിവാദത്തിൽ; യുഡിഎഫ് സ്ഥാനാർഥിയുടെ വിജയം ചോദ്യം ചെയ്ത് എൽഡിഎഫ് കോടതിയിൽ

Kerala
  •  4 days ago
No Image

കോടാലിയും ചാക്കുമായി സെമിത്തേരിയിൽ ; കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളടക്കം മോഷ്ടിച്ച യുവാവ് പിടിയിലായപ്പോൾ പുറത്തുവന്നത് ഭീകര സത്യങ്ങൾ

crime
  •  4 days ago
No Image

ആർത്തവത്തെച്ചൊല്ലി വിദ്യാർഥിനികളോട് അശ്ലീല പരാമർശം: കോളേജ് അധ്യാപകനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സാനിറ്ററി നാപ്കിനുകൾ ഉയർത്തി പ്രതിഷേധം

Kerala
  •  4 days ago