HOME
DETAILS

ഗോവയിലെ നിശാക്ലബ്ബിൽ വൻ തീപിടിത്തം: 23 പേർ കൊല്ലപ്പെട്ടു; മരിച്ചവരിൽ ഭൂരിഭാഗവും ജീവനക്കാർ

  
Web Desk
December 07, 2025 | 1:34 AM

big fire at goa nightclub 23 killed majority of dead are staff

അർപോറ (ഗോവ): നോർത്ത് ഗോവയിലെ പ്രമുഖ നിശാക്ലബ്ബിലുണ്ടായ വൻ തീപിടിത്തത്തിൽ 23 പേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ ഭൂരിഭാഗവും ക്ലബ്ബിലെ ജീവനക്കാരാണ്. ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് ഗോവയെ ഞെട്ടിച്ച അപകടമുണ്ടായത്. മരിച്ചവരിൽ മൂന്ന് വിനോദ സഞ്ചാരികളും ഉൾപ്പെടുന്നു.

നോർത്ത് ഗോവയിലെ ബാ​ഗ ബീച്ചിലുള്ള ബിർച്ച് ബൈ റോമിയോ ലേൻ എന്ന നിശാക്ലബ്ബിലാണ് അഗ്നിബാധയുണ്ടായത്. പ്രാഥമിക വിവരമനുസരിച്ച്, ക്ലബ്ബിന്റെ താഴത്തെ നിലയിലെ അടുക്കളയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ. പൊട്ടിത്തെറിയെ തുടർന്ന് തീ അതിവേഗം പടരുകയായിരുന്നു.

അപകടത്തിൽ 23 പേർ മരിച്ചതായി ഗോവ പൊലFസ് മേധാവി അലോക് കുമാർ സ്ഥിരീകരിച്ചു. മൃതദേഹങ്ങളിൽ ഏറിയ പങ്കും കണ്ടെത്തിയത് അടുക്കളയോട് ചേർന്നുള്ള ഭാഗത്ത് നിന്നാണ്. ഇത് അപകടത്തിൽപ്പെട്ടവരെല്ലാം ക്ലബ്ബ് ജീവനക്കാരാണെന്ന നിഗമനത്തിലേക്ക് പൊലിസിനെ എത്തിച്ചു.

സംഭവമറിഞ്ഞയുടൻ മുതിർന്ന പൊലിസ് ഉദ്യോഗസ്ഥരും ഡിജിപിയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു. സംസ്ഥാനത്തെ ഞെട്ടിച്ച ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും എംഎൽഎ മൈക്കൽ ലോബോയും ക്ലബ്ബ് സന്ദർശിച്ചു.

അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

A massive fire broke out late Saturday night at the popular Birch by Romeo Lane nightclub in Arpora, North Goa, resulting in the tragic death of 23 people. The blaze was reportedly triggered by a gas cylinder blast in the club's ground-floor kitchen area. The majority of the victims were club staff members who were trapped inside, with many succumbing to suffocation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ നിന്നും ഇന്ത്യയിലെ പ്രധാന ന​ഗരത്തിലേക്കുള്ള സർവീസ് നിർത്തലാക്കാൻ ഒരുങ്ങി ഇൻഡി​ഗോ; ആയിരക്കണക്കിന് യാത്രക്കാർ ആശങ്കയിൽ

uae
  •  4 minutes ago
No Image

യാത്രക്കാരെ ശല്യപ്പെടുത്തിയാൽ പിടിവീഴും! ആയിരക്കണക്കിന് പേർക്ക് പിഴ; മുന്നറിയിപ്പുമായി റെയിൽവേ

National
  •  11 minutes ago
No Image

ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും സാമ്പത്തിക പ്രയാസം മൂലം ജയിലിൽ തുടരുന്നവർക്ക് കൈത്താങ്ങുമായി ഖലീഫ ഫൗണ്ടേഷൻ

uae
  •  18 minutes ago
No Image

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹരജികളിൽ വിചാരണക്കോടതിക്ക് അധികാരമില്ലെന്ന് പ്രോസിക്യൂഷൻ 

Kerala
  •  20 minutes ago
No Image

പട്ടാമ്പിയിൽ കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു; ഡ്രൈവർ ഓടി രക്ഷപ്പെട്ടു

Kerala
  •  an hour ago
No Image

സലാലയിൽ തീരത്തോട് ചേർന്ന് അറബിക്കടലിൽ തുടർഭൂചലനങ്ങൾ; തീരദേശം അതീവ ജാ​ഗ്രതയിൽ

oman
  •  an hour ago
No Image

ജിസിസി യാത്രയ്ക്ക് ആശ്വാസം; ഓറഞ്ച് കാര്‍ഡ് ഇന്‍ഷുറന്‍സ് ഫീസ് കുറച്ച് ഒമാന്‍

oman
  •  an hour ago
No Image

ബസ് യാത്രയ്ക്കിടെ ശല്യം ചെയ്തു: യുവാവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ഷിംജിതയുടെ സഹോദരൻ രംഗത്ത്; റിമാൻഡ് റിപ്പോർട്ടിന് പിന്നാലെ നീക്കം

Kerala
  •  an hour ago
No Image

വിവാഹം കഴിഞ്ഞ് വെറും രണ്ടു മാസം: ഭാര്യയെ വെടിവെച്ച് കൊന്ന ശേഷം മാരിടൈം ബോർഡ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി

crime
  •  an hour ago
No Image

ദുബൈയിൽ മഞ്ഞുവീഴ്ചയോ? മഞ്ഞുമൂടിയ ബുർജ് ഖലീഫയുടെ ചിത്രം പങ്കുവെച്ച് ഷെയ്ഖ് ഹംദാൻ; യുഎഇയിൽ കൊടും തണുപ്പ് തുടരുന്നു

uae
  •  an hour ago