HOME
DETAILS

ഉമീദ് രജിസ്ട്രേഷൻ: പരിശോധനയ്ക്ക് അധികസമയം വേണം; ന്യൂനപക്ഷ മന്ത്രാലയത്തിന് വഖ്ഫ് ബോർഡിന്റെ കത്ത്

  
December 07, 2025 | 2:15 AM

umeed registration waqf board seeks extension for verification writes to minority affairs ministry

മലപ്പുറം: ഉമീദ് രജിസ്ട്രേഷൻ നടപടികൾക്ക് മൂന്ന് മാസത്തെ ഇളവ് അനുവദിച്ച പാശ്ചാത്തലത്തിൽ രേഖകളുടെ പരിശോധനക്കും സബ്മിറ്റ് ചെയ്യുന്നതിനും അധികസമയം ആവശ്യപ്പെട്ട് വഖ്ഫ് ബോർഡ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന് കത്ത് അയച്ചു. 

വഖഫ് സ്വത്തുക്കൾ മുതവല്ലിമാർ ഉമീദ് പോർട്ടലിൽ ഫയൽ ചെയ്യുമ്പോൾ ഉദ്യോഗസ്ഥർ വിശദാംശങ്ങൾ പരിശോധിച്ച് അപ് ലോഡ് ചെയ്തത് ശരിയാണെന്ന് പത്ത് ദിവസത്തിനുള്ളിൽ സാക്ഷ്യപ്പെടുത്തണമെന്നാണ് നിർദേശം. എന്നാൽ ഈ പോർട്ടലിൽ ഇതിന് അനുവദിച്ച സമയം ഇന്നലെയോടെ കഴിഞ്ഞു. ഇതോടെയാണ്  മുതവല്ലിമാർക്ക് അനുവദിക്കപ്പെട്ട സമയത്തെ കൂടി കണക്കിലെടുത്ത് പരിശോധിക്കാൻ വഖ്ഫ് ബോർഡിനും അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ബോർഡ് കത്ത് നൽകിയത്.  

പോർട്ടലിൽ ഓരോ അപ് ലോഡിനുശേഷവും സ്ഥിരീകരണത്തിനായി പരിശോധനക്ക് 10 ദിവസമെങ്കിലും വേണം. ഇതിന് ബോർഡിനെ അനുവദിക്കണമെന്നാണ് ആവശ്യം. പോർട്ടൽ പരിശോധനയിൽ കാലയളവ് ചുരുക്കുകയോ, പ്രവർത്തനരഹിതമാക്കുകയോ ചെയ്യരുതെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യാൻ ട്രൈബൂണിലിനെ സമീപിച്ചാൽ മുതവല്ലിക്ക് ആറ് മാസത്തിനുള്ളിൽ അപ് ലോഡ് ചെയ്യാൻ സമയം അനുവദിക്കുന്നുണ്ട്.

 

 

The Waqf Board has written a letter to the Union Ministry of Minority Affairs requesting additional time for the verification and submission process of the Umeed registrations.

The request was made because the deadline for officials to verify and certify the details uploaded by the mutawallis (custodians) on the Umeed portal which requires certification within ten days—has expired. The Board argues that since the mutawallis were granted a three-month extension to file their documents, the Board itself should also be given adequate time (at least 10 days per upload) to complete the mandatory verification.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ തകർക്കുമെന്ന് ഇറാൻ; ഖത്തറിൽ നിന്ന് ഉദ്യോഗസ്ഥരെ മാറ്റി അമേരിക്ക

International
  •  4 days ago
No Image

ട്യൂഷൻ സെൻ്ററിൽ പ്ലസ് വൺ വിദ്യാർഥിയ്ക്ക് ക്രൂരമർദനം; അധ്യാപകനെതിരെ പരാതി

Kerala
  •  4 days ago
No Image

നിശ്ചയദാർഢ്യത്തിന്റെ 20 വസന്ത കാലങ്ങൾ; ആധുനിക ദുബൈയുടെ ശില്പിക്ക് സ്നേഹസമ്മാനവുമായി യുഎഇ പ്രസിഡന്റ്

uae
  •  4 days ago
No Image

ജാർഖണ്ഡിൽ വൻ സ്ഫോടനം: ദമ്പതികളടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു; രണ്ട് പേരുടെ നില ഗുരുതരം

National
  •  4 days ago
No Image

ദോഹയില്‍ കതാര ആഗോള ആംബര്‍ എക്‌സിബിഷന്‍ ആരംഭിച്ചു  

qatar
  •  4 days ago
No Image

കുവൈത്തിൽ ജനുവരി 19-ന് സൈറണുകൾ മുഴങ്ങും; പൊതുജനം പരിഭ്രാന്തരാകരുതെന്ന് ആഭ്യന്തര മന്ത്രാലയം

Kuwait
  •  4 days ago
No Image

ഒരുഭാഗത്ത് പശുവിന്റെ പേരിൽ ആൾക്കൂട്ട ആക്രമണം; മറുഭാഗത്ത് പശുമാംസം കയറ്റുമതി ചെയ്യൽ; ബി.ജെ.പി ഭരിക്കുന്ന ഭോപ്പാൽ നഗരസഭ അറവുശാലയിൽ 25 ടൺ പശുമാംസം കണ്ടെത്തിയത് വിവാദത്തിൽ

National
  •  4 days ago
No Image

എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമസഭയിൽ പരാതി; സ്പീക്കറുടെ തീരുമാനം ഉടൻ

Kerala
  •  4 days ago
No Image

ലോകത്തിലെ ഏറ്റവും ബുദ്ധിമാനായ ക്രിക്കറ്റ് താരമാണ് അവൻ: അശ്വിൻ

Cricket
  •  4 days ago
No Image

കുടുംബകലഹം കൊലപാതകത്തിൽ കലാശിച്ചു; യുവാവിനെ താക്കോൽ കൊണ്ട് കുത്തിക്കൊന്ന ബിജെപി സ്ഥാനാർഥി പിടിയിൽ

Kerala
  •  4 days ago