HOME
DETAILS

തദ്ദേശപ്പോര് മുറുകുന്നു: ഇനി നാലുനാൾ; പൊതുയോഗങ്ങളിൽ ചൂടുപിടിപ്പിക്കുന്ന വിഷയങ്ങൾ ചർച്ചയാക്കി നേതാക്കൾ

  
Web Desk
December 07, 2025 | 2:46 AM

local body war intensifies just four days left leaders raise heated issues in public meetings

കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിന് ഇനി നാലുനാൾ. പ്രചാരണം അവസാന ലാപ്പിലേക്ക് കടന്നതോടെ ആവേശവും വർധിച്ചു. വീടുകളിലെത്തി വോട്ടുറപ്പിക്കുന്ന തിരക്കിലാണ് സ്ഥാനാർഥികൾ. ഇതിനകം നിരവധി തവണ വീടുകൾ കയറിയിറങ്ങി വോട്ടർമാരെ കണ്ടു. കൂടാതെ പൊതുപര്യടനങ്ങളും പൊതുയോഗങ്ങളും പുരോഗമിക്കുകയാണ്. 

വൈകിട്ട് പ്രധാന റോഡുകളിൽ റാലികളുടെ ബഹളമാണ്. കാലാവസ്ഥ അനുകൂലമായത് പ്രചാരണത്തിന് അനുകൂല ഘടകമായി. രാവിലെ തുടങ്ങുന്ന സ്ഥാനാർഥികളുടെ പ്രചാരണം രാത്രി വരെ നീളും. പൊതുയോഗങ്ങളിൽ നേതാക്കൾ പ്രാദേശിക വിഷയങ്ങൾക്കൊപ്പം ശബരിമല,രാഹുൽ മാങ്കൂട്ടത്തിൽ വിഷയവും ചൂടുപിടിപ്പിക്കുന്നുണ്ട്. കൊട്ടിക്കലാശം പ്രാദേശികതലത്തിൽ നടത്താനുള്ള തയാറെടുപ്പിലാണ് മുന്നണികൾ.

വാദ്യമേളങ്ങളും കാവടിയും ബാന്റും ഉൾപ്പെടുത്തി ഇഞ്ചോടിഞ്ച് മത്സരിക്കാനാണ് പദ്ധതി. കോർപറേഷൻ കൊട്ടിക്കലാശം നഗരത്തിൽ തന്നെയായിരിക്കും. ഓരോ മുന്നണികൾക്കും പ്രത്യേക സ്ഥലങ്ങൾ നൽകിയായിരിക്കും പൊലിസ് ക്രമീകരിക്കുക. ചൊവ്വാഴ്ച നടക്കുന്ന കൊട്ടിക്കലാശത്തിന് മുൻപ് തന്നെ അടിയൊഴുക്കുകൾ തങ്ങൾക്കനുകൂലമാക്കാനുള്ള തീവ്രശ്രമത്തിലാണ് മൂന്ന് മുന്നണികളും. 

മുൻനിര നേതാക്കളെ രംഗത്തിറക്കിയാണ് മുന്നണികൾ കളം കൊഴുപ്പിക്കുന്നത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, എ.ഐ.സി.സി വർ. കമ്മിറ്റി അംഗം രമേശ് ചെന്നിത്തല, ഷാഫി പറമ്പിൽ എം.പി, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റംഗം കെ. പ്രകാശ് ബാബു, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ആർ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ്‌കുമാർ എന്നിവരും പ്രചാരണത്തിന് എത്തിയിരുന്നു.

മുഖ്യമന്ത്രി ഇന്ന് കോഴിക്കോട്ട്

തദ്ദേശതെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ജില്ലയിലെത്തും. രാവിലെ 11 ന് കാലിക്കറ്റ് പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന മീറ്റ് ദ ലീഡർ പരിപാടിയിൽ പങ്കെടുക്കും. വൈകിട്ട് നാലിന് ബീച്ചിൽ നടക്കുന്ന എൽ.ഡി.എഫ് റാലി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ എൽ.ഡി.എഫ് ഘടകകക്ഷി നേതാക്കൾ പങ്കെടുക്കും.

 

 

The campaign for the local body elections in Kozhikode has entered its final four days, with high excitement among political parties. Candidates are actively engaging voters by visiting homes multiple times. Public rallies and meetings are also progressing, often culminating in large processions on main roads in the evening.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അച്ഛനെതിരെ പരാതി പറയാൻ കമ്മിഷണർ ഓഫീസിലെത്തി; പൊലിസുകാരന്റെ ബൈക്ക് മോഷ്ടിച്ച് മടങ്ങി, യുവാവ് പിടിയിൽ

Kerala
  •  9 days ago
No Image

In Depth Story: കേള്‍ക്കാന്‍ തയാറാകാതിരുന്ന ആ മുന്നറിയിപ്പുകള്‍; ഗാഡ്ഗില്‍ പകര്‍ന്ന ഹരിതപാഠങ്ങള്‍

latest
  •  9 days ago
No Image

ഷാജഹാന്റെ ഉറൂസിനായി ഒരുങ്ങി താജ്മഹൽ; ഖവാലിയും മൗലീദും ഉയരും, രഹസ്യഅറ തുറക്കും, ജനങ്ങൾക്ക് സൗജന്യ പ്രവേശനത്തിന്റെ മൂന്ന് നാളുകൾ വിരുന്നെത്തി

Travel-blogs
  •  9 days ago
No Image

'രാവിലെ വന്ന് വാതിലില്‍ മുട്ടി,വീടൊഴിയാന്‍ ആവശ്യപ്പെട്ടു' കര്‍ണാടകയില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്; 20ലേറെ വീടുകള്‍ തകര്‍ത്തു, നൂറുകണക്കിനാളുകള്‍ പെരുവഴിയില്‍, നടപടി നോട്ടിസ് പോലും നല്‍കാതെ

National
  •  9 days ago
No Image

കിടക്കയില്‍ മൂത്രമൊഴിച്ചു; 5 വയസുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ചു, രണ്ടാനമ്മ അറസ്റ്റില്‍

Kerala
  •  9 days ago
No Image

സെന്‍സര്‍ ബോര്‍ഡിന് തിരിച്ചടി; വിജയ് ചിത്രം ജനനായകന് അനുമതി നല്‍കാന്‍ മദ്രാസ് ഹൈക്കോടതി 

National
  •  9 days ago
No Image

ഫലസ്തീന്‍ വിഷയത്തില്‍ അറബ് നാടുകളുടെ നിലപാടുകളെ വിമര്‍ശിച്ചു; ബഹ്‌റൈനില്‍ രാഷ്ട്രീയ പ്രവര്‍ത്തകന്‍ ഇബ്രാഹിം ശരീഫിന് ആറുമാസം തടവ്

bahrain
  •  9 days ago
No Image

മദ്യം നല്‍കി വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവം: അധ്യാപകനെതിരെ കൂടുതല്‍ പരാതികള്‍, ഫോണില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍

Kerala
  •  9 days ago
No Image

ഒമാന്റെ കരുത്തായി 'സഹം' ഡ്രോണ്‍; 100 കിലോ ഭാരവുമായി 100 കിലോമീറ്റര്‍ പറന്ന് ചരിത്രനേട്ടം

oman
  •  9 days ago
No Image

'കേരളത്തിലെ ക്രൈസ്തവന്യൂനപക്ഷം വെറും പോഴരാണെന്നാണ് ധാരണ'മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കത്തോലിക്ക സഭ മുഖപത്രം ദീപിക 

Kerala
  •  9 days ago