HOME
DETAILS

വാശിയേറിയ പോരാട്ടം: ബത്തേരിയിൽ ഭരണം പിടിക്കാൻ എൽ.ഡി.എഫും യു.ഡി.എഫും നേർക്കുനേർ; പ്രതിപക്ഷ നേതാവ് ഇന്ന് ജില്ലയിൽ

  
Web Desk
December 07, 2025 | 3:23 AM

fierce contest ldf and udf face off to seize power in sulthan bathery opposition leader visits district today

സുൽത്താൻ ബത്തേരി: സുന്ദരനഗരം, ശുചിത്വനഗരം എന്ന് പേരെടുത്ത സുൽത്താൻ ബത്തേരി നഗരസഭ ഇത്തവണ ആരെ വരിക്കും. ഭരണം പിടിക്കാൻ ശക്തമായ പോരാട്ടമാണ് മുന്നണികൾ നടത്തുന്നത്. കഴിഞ്ഞ രണ്ട് തവണയായി കൈയ്യാളുന്ന ഭരണം നിലനിർത്താൻ എൽ.ഡി.എഫും ഭരണം തിരിച്ചുപിടിക്കാൻ യു.ഡി.എഫും പോരാട്ടത്തിലാണ്. ശക്തി തെളിയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എയും രംഗത്തുണ്ട്.

കഴിഞ്ഞ 10 വർഷത്തെ വികസന പ്രവർത്തനങ്ങളിൽ ഊന്നിയുള്ള പ്രചാരണമാണ് ഡിവിഷനുകളിൽ എൽ.ഡി.എഫ് നടത്തുന്നത്. നാളിതുവരെ നടത്തിയ വികസന പ്രവർത്തനങ്ങൾ ഇടതുപക്ഷത്തെ തന്നെ വീണ്ടും ഭരണത്തിലേറ്റുമെന്ന ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്. അതേസമയം തുടർച്ചയായി രണ്ട് തവണ അധികാരത്തിലേറിയിട്ടും കാര്യമായ വികസന പ്രവർത്തനം നടത്താതെ പുറംമേനി നടിച്ച് നടക്കുന്ന ഇപ്പോഴത്തെ ഭരണക്കാരിൽ നിന്ന് നഗരസഭയുടെ ഭരണം തിരിച്ചുപിടിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫ്.


 
ചലനം സൃഷ്ടിക്കാൻ 36 ഡിവിഷനിലും സ്ഥാനാർഥികളെ എൻ.ഡി.എ നിർത്തിയിട്ടുണ്ട്. എൽ.ഡി.എഫും യു.ഡി.എഫും അവകാശപെടുന്നത് ഇത്തവണ 25 മുതൽ 27 സീറ്റ് വരെ നേടുമെന്നാണ്. 36 ഡിവിഷനിൽ യു.ഡി.എഫിൽ 21 ഇടത്ത് കോൺഗ്രസും 14 ഇടത്ത് മുസ്‍ലിം ലീഗും കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഒരു ഡിവിഷനിലുമാണ് മത്സരിക്കുന്നത്.എൽ.ഡി.എഫിൽ 29 സീറ്റിൽ സി.പി.എമ്മും രണ്ട് ഡിവിഷനുകളിൽ കേരള കോൺഗ്രസ് എമ്മും ഓരോ ഡിവിഷനുകളിൽ ജെ.ഡി.എസും ആർ.ജെ.ഡിയുമാണ് മത്സരിക്കുന്നത്. എൻ.ഡി.എയിൽ 34 ഡിവിഷനിൽ ബി.ജെ.പിയും അവശേഷിക്കുന്ന രണ്ട് ഡിവിഷനുകളിൽ ഘടകകക്ഷികളുമാണ് മത്സരിക്കുന്നത്.

33ാം ഡിവിഷനായ ചീനപുല്ലിൽ മുസ്‍ലിം ലീഗിനും 24ാം ഡിവിഷനായ കട്ടയാട് കോൺഗ്രസിനും വിമതഭീഷണിയും നിലനിൽക്കുന്നുണ്ട്. വിമതരായി മത്സരിക്കുന്നവരെ അതാത് പാർട്ടികൾ പുറത്താക്കിയിട്ടുമുണ്ട്. 35 ഡിവിഷനായിരുന്നു നഗരസഭയിൽ ഇത്തവണ പുതുതായി ഒരു ഡിവിഷൻകൂടി 36ലെത്തി. 2015ലാണ് ഗ്രാമപഞ്ചായത്തായിരുന്ന സുൽത്താൻ ബത്തേരിയെ നഗരസഭയായി ഉയർത്തിയത്. അതുവരെ മൂന്നര പതിറ്റാണ്ട് കാലം പഞ്ചായത്ത് ഭരിച്ചുവന്നത് യു.ഡി.എഫായിരുന്നു. 2015ൽ നടന്ന പ്രഥമ നഗരസഭ തെരഞ്ഞെടുപ്പിൽ 35 ഡിവിഷനിൽ 17 വീതം ഡിവിഷനുകൾ എൽ.ഡി.എഫും യു.ഡി.എഫും പിടിച്ചു. അവശേഷിച്ച ഒരു ഡിവിഷൻ ബി.ജെ.പിയും നേടി. 

സീറ്റ് തുല്യമായതോടെ ഭരണം തുലാസിലായി. ഇതോടെ അന്ന് യു.ഡി.എഫ് ഭാഗമായി നിന്ന് കേരള കോൺഗ്രസ് എമ്മിന്റെ പ്രതിനിധിയായി മത്സരിച്ച് ജയിച്ചയാളെ കൂട്ടിയാണ് ഇടതുപക്ഷം പ്രഥമ നഗരസഭ ഭരണം പിടിച്ചെടുത്തത്. തുടർന്ന് 2020ൽ നടന്ന തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം നേടിയാണ് എൽ.ഡി.എഫ് ഭരണം നിലനിർത്തിയത്.

പ്രതിപക്ഷ നേതാവ് ഇന്ന് പ്രചരണത്തിന്

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇന്ന് ജില്ലയിൽ വിവിധ തെരഞ്ഞെടുപ്പ് പരിപാടികളിൽ പങ്കെടുക്കും. രാവിലെ 11.30ന് പുൽപ്പള്ളി മാരപ്പൻ മൂലയിൽ നടക്കുന്ന കുടുംബ സംഗമമാണ് പ്രതിപക്ഷ നേതാവിന്റെ ജില്ലയിലെ ആദ്യ പരിപാടി. തുടർന്ന് മൂന്നിന് മാനന്തവാടി കുഴിനിലത്ത് നടക്കുന്ന കുടുംബസംഗത്തിൽ പങ്കെടുക്കുന്ന പ്രതിപക്ഷ നേതാവ് വൈകിട്ട് 5.30ന് കമ്പളക്കാടും 6.30ന് ചുള്ളിയോടും നടക്കുന്ന പൊതുയോഗങ്ങൾ ഉദ്ഘാടനം ചെയ്യും.

 

The municipality, known as a "beautiful" and "clean" city, is witnessing a fierce contest between the incumbent Left Democratic Front (LDF) and the challenging United Democratic Front (UDF).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

15-കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; പെരുമ്പാവൂരിൽ 24 കാരൻ അറസ്റ്റിൽ

Kerala
  •  a day ago
No Image

കൈക്കും കാലിനും അടിച്ചു, വിവരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തി; പൊലിസ് സ്റ്റേഷനിൽ 18-കാരന് ക്രൂരമർദനമെന്ന് പരാതി

Kerala
  •  a day ago
No Image

അതിർത്തിയിൽ വീണ്ടും പാക് ഡ്രോണുകൾ; ജമ്മു കശ്മീരിൽ സൈന്യം വ്യാപക തിരച്ചിലിൽ

National
  •  a day ago
No Image

മുസ്‌ലിം തൊഴിലാളികൾക്ക് 'ജയ് ശ്രീറാം' വിളിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകരുടെ ക്രൂരമർദ്ദനം; ബംഗ്ലാദേശികളെന്ന് ആക്ഷേപം

National
  •  a day ago
No Image

മിഡിൽ ഈസ്റ്റിലെ കരുത്തായി ദുബൈ-റിയാദ് ഫ്ലൈറ്റ് റൂട്ട്; ടിക്കറ്റ് നിരക്കിലും തിരക്കിലും വൻ വർദ്ധനവ്

Saudi-arabia
  •  a day ago
No Image

വീടിന് മണ്ണെടുക്കുമ്പോൾ കിട്ടിയത് സ്വർണനിധി; കർണാടകയിൽ എട്ടാം ക്ലാസുകാരൻ കണ്ടെത്തിയത് 470 ഗ്രാം സ്വർണം; പിടിച്ചെടുത്ത് അധികൃതർ

National
  •  a day ago
No Image

സാമ്പത്തിക സഹായ നിബന്ധനകളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഒമാന്‍

oman
  •  a day ago
No Image

എം.കെ. മുനീറിനെ സന്ദർശിച്ച് മുഖ്യമന്ത്രിയും, മന്ത്രി മുഹമ്മദ് റിയാസും

Kerala
  •  a day ago
No Image

കിവികളുടെ ചിറകരിഞ്ഞു; 2026ലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ആവേശ വിജയം

Cricket
  •  a day ago
No Image

ലക്ഷ്മി എവിടെ? 14 വയസ്സുകാരിയെ കാണാതായിട്ട് മൂന്ന് ദിവസം; തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടതായി സൂചന; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  a day ago