HOME
DETAILS
MAL
മത്സ്യത്തൊഴിലാളി പെന്ഷന് അക്കൗണ്ടുകളിലേക്കെത്തിച്ചു
backup
September 09 2016 | 19:09 PM
തിരുവനന്തപുരം: സംസ്ഥാന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖേന മത്സ്യത്തൊഴിലാളി, അനുബന്ധത്തൊഴിലാളി, വാര്‍ധക്യകാല പെന്ഷന്, വിധവാ പെന്ഷന് തുക (മാര്‍ച്ച് മുതല്‍ സെപ്റ്റംബര്‍ വരെ) എല്ലാ പെന്‍ഷനര്‍മാരുടെയും ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചതായി ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അറിയിച്ചു.
തുക ഏതെങ്കിലും ന്യൂനതകള്‍ കാരണം ലഭിക്കാതെ വരികയാണെങ്കില്‍ ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് സഹിതം ഫിഷറീസ് ഓഫിസര്‍മാരുമായി ബന്ധപ്പെട്ടാല്‍ പരിഹാരം കാണുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."