HOME
DETAILS

കൊല്ലം കുരീപ്പുഴയില്‍ മത്സ്യബന്ധന ബോട്ടുകള്‍ക്ക് തീ പിടിച്ചു;  10ല്‍ അധികം ബോട്ടുകളും ചീനവലകളും കത്തി നശിച്ചു

  
December 07, 2025 | 3:44 AM

kollam kureepuzha fire over ten fishing boats destroyed

 

കൊല്ലം: കൊല്ലം കുരീപ്പുഴയില്‍ മത്സ്യബന്ധന ബോട്ടുകള്‍ക്ക് തീ പിടിച്ചു. തീ പിടിച്ചത് നങ്കൂരമിട്ടിരുന്ന ബോട്ടുകള്‍ക്കായിരുന്നു . പത്തിലധികം ബോട്ടുകളാണ് കത്തി നശിച്ചത്. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സ്ഥലപരിമിതി മൂലം രക്ഷാപ്രവര്‍ത്തകര്‍ക്ക് സ്ഥലത്ത്് എത്താന്‍ കഴിയുന്നില്ല. രണ്ടാഴ്ചമുമ്പും സമാനമായ രീതിയില്‍ തന്നെ തീപിടിത്തമുണ്ടായിരുന്നു. 20ല്‍ അധികം ഗ്യാസ് സിലിണ്ടറുകള്‍ക്കാണ് തീ പിടിച്ചിരിക്കുന്നത്.

നാട്ടുകാര്‍ ബോട്ടുകളുടെ കെട്ടഴിച്ചു വട്ടതോടെ കൂടുതല്‍ അപകടങ്ങള്‍ ഒഴിവായി. തീ പിടിച്ചിരിക്കുന്നതിന്റെ കാരണം വ്യക്തമായിട്ടില്ല. തിരുവനന്തപുരം പുഴയൂര്‍ സ്വദേശികളുടേതാണ് ഭൂരിഭാഗം ബോട്ടുകളും . കത്തിയ ചില ബോട്ടുകള്‍ ഒഴുകിപ്പോവുകയും ചെയ്തു.

 ഭക്ഷണം പാകം ചെയ്യുന്നതിനിടയിലാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും കാരണം വ്യക്തമായിട്ടില്ല. നിരവധി ബോട്ടുകളും ഒരു ഫൈബര്‍ വള്ളവും അടുപ്പിച്ച സ്ഥലത്താണ് അഗ്‌നിബാധയുണ്ടായത്. തീ പടര്‍ന്നതോടെ 8 ബോട്ടുകള്‍ സ്ഥലത്തുനിന്ന് മാറ്റാനായത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. സമീപത്തുള്ള ചീനവലകള്‍ക്കും തീപിടിച്ചിട്ടുണ്ട്.

രാത്രി ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീ പടര്‍ന്നത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. രക്ഷാപ്രവര്‍ത്തനം വൈകിയതും നാശനഷ്ടം വര്‍ധിപ്പിച്ചു. ഈ പ്രദേശത്തേക്ക് വഴിയില്ലാത്തതും പൊലിസുള്‍പ്പെടെയുള്ളവര്‍ക്ക് പ്രദേശത്ത് എത്താന്‍ വൈകിപ്പിച്ചു. 

A major fire broke out at Kureepuzha in Kollam, destroying more than ten anchored fishing boats. Efforts to extinguish the fire are still underway, but restricted access to the site has made rescue operations difficult. More than 20 gas cylinders also caught fire, increasing the intensity of the blaze. A similar fire incident had occurred in the same area two weeks ago. Local residents helped prevent a bigger disaster by untying boats and letting them drift away from the flames. Most of the affected boats belong to fishermen from Puzhayoor in Thiruvananthapuram. Some of the burning boats drifted into the water due to the fire.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.ജെ. റോയിയുടെ മരണം: ആദായനികുതി ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്യും; സിസിടിവി ദൃശ്യങ്ങളിൽ ദുരൂഹത

National
  •  11 days ago
No Image

മരുഭൂമി ക്യാമ്പിംഗിന് പോകുമ്പോള്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

oman
  •  11 days ago
No Image

ഒമാനില്‍ തൊഴില്‍നിയമ ലംഘന കേസുകള്‍ മുന്‍പന്തിയില്‍

oman
  •  11 days ago
No Image

രാജ്യസഭയിൽ നാടകീയ രംഗങ്ങൾ: കൃത്രിമക്കാലുകൾ ഊരി മേശപ്പുറത്തുവെച്ച് സദാനന്ദൻ എംപി; ചട്ടലംഘനമെന്ന് ജോൺ ബ്രിട്ടാസ്

National
  •  11 days ago
No Image

ഇന്ത്യ-യുഎസ് വ്യാപാര കരാർ: ഇറക്കുമതി തീരുവ 18 ശതമാനമായി കുറച്ചു; നിർണായക പ്രഖ്യാപനം നടത്തി ഡൊണാൾഡ് ട്രംപ് 

International
  •  11 days ago
No Image

കൂറുമാറ്റത്തിന് പിന്നാലെ പദവി; റെജി ലൂക്കോസിനെ സംസ്ഥാന വക്താവായി നിയമിച്ച് ബിജെപി 

Kerala
  •  11 days ago
No Image

സി.എസ്.ആർ ഫണ്ടിന്റെ പേരിൽ 29 ലക്ഷം തട്ടിയതായി പരാതി: ബിജു രാധാകൃഷ്ണനും അഭിഭാഷകയ്ക്കുമെതിരെ കേസ്

Kerala
  •  11 days ago
No Image

മുസ്‌ലിം കച്ചവടക്കാരനെ സംരക്ഷിച്ച ദീപക് കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ഉത്തരാഖണ്ഡ് പൊലിസ് 

National
  •  11 days ago
No Image

കോടാലിക്കൈകൾക്ക് സ്ഥാനം ചവറ്റുകുട്ടയിൽ; വി. കുഞ്ഞികൃഷ്ണനെതിരെ രൂക്ഷവിമർശനവുമായി എം.വി ഗോവിന്ദൻ; പിന്നോട്ടില്ലെന്ന് കുഞ്ഞികൃഷ്ണൻ

Kerala
  •  11 days ago
No Image

കെഎസ്ആർടിസിയിൽ ഇനി കുപ്പിവെള്ളവും; മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിൽ വിൽപന; പദ്ധതി പ്രഖ്യാപിച്ച് ​ഗതാ​ഗത മന്ത്രി 

Kerala
  •  11 days ago