HOME
DETAILS

തൃശ്ശൂരിൽ പോര് മുറുകി: എൽ.ഡി.എഫിന് 'അടിയൊഴുക്കു' ഭീതി; മികച്ച ഹോംവർക്കുമായി യു.ഡി.എഫ് രംഗത്ത്

  
കെ. കൃഷ്ണകുമാർ
December 07, 2025 | 5:15 AM

thrissur battle intensifies ldf fears undercurrents udf enters with strong homework

തൃശൂർ: പൂരത്തിന്റെ കൊട്ടിക്കലാശം പോലെ ത്രസിപ്പിക്കുന്ന ആരവമാണ് ജില്ലയിൽ. രാഷ്ട്രീയമേധാവിത്വം പിടിക്കാൻ യു.ഡി.എഫും മേൽക്കൈ നിലനിർത്താൻ എൽ.ഡി.എഫും കിണഞ്ഞുശ്രമിക്കുന്നതിനിടെ അടിയൊഴുക്കു ഭീതിയുമുണ്ട്. ശബരിമല, വിലക്കയറ്റം, ക്രമസമാധാന തകർച്ച  എന്നിവ ഉയർത്തി കളംനിറഞ്ഞ യു.ഡി.എഫ്, മികച്ച ഹോംവർക്കുമായാണ് ഇറങ്ങിയിരിക്കുന്നത്. 

രാഷ്ട്രീയ വിവാദങ്ങൾ ഏതുവഴി വീശുമെന്ന സന്ദേഹത്തിൽ ഇടതുമുന്നണി ജാഗ്രതയിലാണ്. രാഹുൽ വിഷയവും വികസനവും നിരത്തി വോട്ടർമാരെ ചേർത്തുപിടിക്കാനാണ് സി.പി.എം ശ്രമം. അടാട്ടു പഞ്ചായത്തിലേക്കു എ.ഐ.സി.സി അംഗം അനിൽ അക്കരയെ രംഗത്തിറക്കിയത് കോൺഗ്രസ് എത്രമാത്രം ഗൗരവമായാണ് തെരഞ്ഞെടുപ്പിനെ സമീപിക്കുന്നതെന്നതിന്റെ നേർചിത്രമായി.

കോർപറേഷനിലെ 56 ഡിവിഷനുകളിൽ ഒരുഡസനോളം സീറ്റുകളാണ് ഭരണം ആർക്കെന്ന് നിർണയിക്കുകയെന്നാണ് സൂചന. മേയർ എം.കെ വർഗീസിന്റെ പല നടപടികളും വിവാദമാക്കിയാണ് യു.ഡി.എഫ് നീക്കം. 10 ഡിവിഷനുകളിൽ ശക്തമായ ത്രികോണമത്സരമാണ്. കോൺഗ്രസിനു കുരിയച്ചിറ, മിഷൻക്വാർട്ടേഴ്‌സ് സീറ്റുകളിലെയും ഇടതിനു കോട്ടപ്പുറത്തെയും വിമതർ തലവേദനയാണ്. എൻ.ഡി.എയ്ക്കു വടൂക്കരയിലും വിമതനുണ്ട്. മുമ്പു രണ്ടുവട്ടം ഭരിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇടതുപക്ഷം.എഴ് നഗരസഭകളിൽ കൊടുങ്ങല്ലൂരിലാണ് ഏറ്റവും കടുത്ത പോരാട്ടം. മുൻതെരഞ്ഞെടുപ്പിൽ അഞ്ചിടത്ത് ഇടതിനും രണ്ടിടത്ത് യു.ഡി.എഫിനുമായിരുന്നു ഭരണം. ഇക്കുറി  മുന്നേറ്റമുണ്ടാകുമെന്ന് കോൺഗ്രസ് ഉറപ്പിക്കുന്നു.


 
17 ബ്ലോക്ക് പഞ്ചായത്തുകളിലും വൻ വികസന പദ്ധതികളുമായാണ് വോട്ടുതേടൽ. 2020 ൽ 86 ഗ്രാമപഞ്ചായത്തുകളിൽ 69 ലും ഇടതു മുന്നേറ്റമായിരുന്നു. 16 യു.ഡി.എഫിനും ഒന്ന് എൻ.ഡി.എയ്ക്കും കിട്ടി. ജില്ലാപഞ്ചായത്തിൽ ഇടതുപക്ഷം ഹാട്രിക് ലക്ഷ്യത്തിലാണ്. ഇവിടെ നിലവിൽ 24 എൽ.ഡി.എഫും അഞ്ച് കോൺഗ്രസുമാണ്. ഇക്കുറി സീറ്റുകൾ 30 ആയി.  കോൺഗ്രസിനു വിമതശല്യം കുറഞ്ഞ തെരഞ്ഞെടുപ്പാണിത്.

 

ഒരു ദശാബ്ദമായി ലോക്‌സഭാഫലം ഒഴിച്ചുനിർത്തിയാൽ ഇടതുതേരോട്ടമായിരുന്നു. 2019ൽ യു.ഡി.എഫിന് ലോക്‌സഭയിലേക്കു ജയിക്കാനായി. വോട്ടുചോരി വിവാദം വോട്ടർമാരുടെ മനസിൽ എത്തിച്ചെന്നാണ് കോൺഗ്രസ് വിശ്വാസം. വികസനവും കോൺഗ്രസിലെ ചേരിപ്പോരും പറഞ്ഞാണ് ഇടതുപക്ഷം വോട്ടുതേടുന്നത്.

 

 

 

The local body elections in Thrissur are witnessing a fierce political battle, particularly for the Thrissur Corporation, which is often called the "glamour Corporation" of Kerala politics. The Left Democratic Front (LDF), which held power for the last two terms, is attempting to secure a hat-trick but is wary of 'undercurrents' and rebel candidates in its strongholds. Their campaign focuses on the ₹1,500 crore development projects and continuity.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റമദാൻ 2026; 1,440 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  a few seconds ago
No Image

അടിയന്തര സാഹചര്യത്തിൽ ബർമുഡ ധരിച്ച് സ്റ്റേഷനിലെത്തി; എസ്എച്ച്ഒയുടെ വീഡിയോ പകർത്തി അപവാദ പ്രചരണം; നടപടിയുമായി പൊലിസ്

Kerala
  •  8 minutes ago
No Image

രാജ്യസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; പത്ത് സംസ്ഥാനങ്ങളിലെ 37 രാജ്യസഭാ സീറ്റുകളിലേക്ക് മാർച്ച് 16-ന് വോട്ടെടുപ്പ്

National
  •  9 minutes ago
No Image

ഷാർജയിൽ റമദാനിലെ പാർക്കിംഗ് സമയം പ്രഖ്യാപിച്ചു; പരിശോധന കർശനമാക്കാൻ മുനിസിപ്പാലിറ്റി

uae
  •  32 minutes ago
No Image

മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടിക പുറത്ത്: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്

uae
  •  37 minutes ago
No Image

മോഷണം തട്ടത്തിനുള്ളിൽ കൈ ഒളിപ്പിച്ച്: തിരൂരിൽ പിഞ്ചുകുഞ്ഞിന്റെ മാല കവർന്ന സ്ത്രീകളെ തേടി പൊലിസ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Kerala
  •  41 minutes ago
No Image

അനധികൃത സ്വത്ത് സമ്പാദന കേസ്; എഡിജിപി അജിത് കുമാറിനെതിരെ കേസെടുക്കാൻ അനുമതി തേടി അഡ്വ. നെയ്യാറ്റിൻകര നാഗരാജ്; ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി

Kerala
  •  an hour ago
No Image

റമദാനോടനുബന്ധിച്ച് യുഎഇയിലെ സൂപ്പർമാർക്കറ്റുകളിൽ വൻ തിരക്ക്; മണിക്കൂറുകൾ നീണ്ട ക്യൂ, ഗതാഗതക്കുരുക്ക്

uae
  •  an hour ago
No Image

ഉച്ചഭക്ഷണം കഴിക്കാൻ പോകും വഴി മരണം; ബെംഗളൂരുവിൽ അമിതവേഗതയിൽ വന്ന ബൈക്കിടിച്ച് ബാങ്ക് ഉദ്യോഗസ്ഥക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

നെടുമങ്ങാട് ആശുപത്രിയിലെ നവജാത ശിശുവിന്റെ മരണം; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍, നടപടി കൈക്കൂലി ആരോപണത്തിന് പിന്നാലെ

Kerala
  •  an hour ago