HOME
DETAILS

സുഡാന്‍ ഡ്രോണ്‍ ആക്രമണം: മരണം 114 ആയി, കൊല്ലപ്പെട്ടവരില്‍ 46 കുഞ്ഞുങ്ങള്‍

  
Web Desk
December 07, 2025 | 5:31 AM

sudan drone attack death toll rises to 114 including 46 children

കൈറോ: സുഡാന്‍ പ്രവിശ്യയായ കുര്‍ദുഫാനില്‍ കിന്‍ഡര്‍ഗാര്‍ട്ടനില്‍ അര്‍ധ സൈനിക വിഭാഗം നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മരണം 114 ആയതായി റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ 46 പേര്‍ കുട്ടികളാണെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കലോഗി പട്ടണത്തിലാണ് നാടിനെ നടുക്കിയ ആക്രമണം നടന്നത്.

അര്‍ധസൈനിക വിഭാഗമായ റാപിഡ് സപ്പോര്‍ട്ട് ഫോഴ്‌സസും (ആര്‍.എസ്.എഫ്) സുഡാന്‍ സൈന്യവും തമ്മില്‍ രണ്ടു വര്‍ഷമായി തുടരുന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് പുതിയ ആക്രമണവും. എണ്ണ സമ്പന്നമായ കുര്‍ദുഫാന്‍ മേഖല സമീപനാളുകളില്‍ സംഘര്‍ഷഭരിതമാണ്. നിരവധി പേരാണ് കഴിഞ്ഞ ആഴ്ചകളില്‍ ഇവിടെ കൊല്ലപ്പെട്ടത്.

ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരില്‍ ഏറെയും സിവിലിയന്മാരാണ്. സുഡാനിലെ അല്‍ഫാഷിര്‍ മേഖലയിലേതിന് സമാനമായ മനുഷ്യഹത്യക്കാണ് കുര്‍ദുഫാനും സാക്ഷിയാകുന്നതെന്ന് യു.എന്‍ മനുഷ്യാവകാശ മേധാവി വോള്‍കര്‍ ടര്‍ക ചൂണ്ടിക്കാട്ടി.

ആര്‍.എസ്.എഫിന്റെ കൈകളിലായതിന് പിന്നാലെ അല്‍ഫാഷിറില്‍ സിവിലിയന്‍ നരഹത്യക്ക് പുറമെ, കൂട്ടബലാത്സംഗങ്ങളും ലൈംഗിക പീഡനങ്ങളുമാണ് നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. 2023ല്‍ തു
ടങ്ങിയ സൈന്യവും ആര്‍.എസ്.എഫും തമ്മിലെ സംഘര്‍ഷങ്ങളില്‍ ഇതിനകം 48,000 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. ഒരു കോടിയിലേറെ പേര്‍ വീടുകളില്‍ നിന്ന് കുടിയിറക്കപ്പെട്ടിട്ടുണ്ട്.

“the death toll from a devastating drone attack in sudan has climbed to 114, with 46 children reported among the victims. authorities continue rescue and relief efforts in the affected region.”



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരുഭൂമി ക്യാമ്പിംഗിന് പോകുമ്പോള്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

oman
  •  11 days ago
No Image

ഒമാനില്‍ തൊഴില്‍നിയമ ലംഘന കേസുകള്‍ മുന്‍പന്തിയില്‍

oman
  •  11 days ago
No Image

രാജ്യസഭയിൽ നാടകീയ രംഗങ്ങൾ: കൃത്രിമക്കാലുകൾ ഊരി മേശപ്പുറത്തുവെച്ച് സദാനന്ദൻ എംപി; ചട്ടലംഘനമെന്ന് ജോൺ ബ്രിട്ടാസ്

National
  •  11 days ago
No Image

ഇന്ത്യ-യുഎസ് വ്യാപാര കരാർ: ഇറക്കുമതി തീരുവ 18 ശതമാനമായി കുറച്ചു; നിർണായക പ്രഖ്യാപനം നടത്തി ഡൊണാൾഡ് ട്രംപ് 

International
  •  11 days ago
No Image

കൂറുമാറ്റത്തിന് പിന്നാലെ പദവി; റെജി ലൂക്കോസിനെ സംസ്ഥാന വക്താവായി നിയമിച്ച് ബിജെപി 

Kerala
  •  11 days ago
No Image

സി.എസ്.ആർ ഫണ്ടിന്റെ പേരിൽ 29 ലക്ഷം തട്ടിയതായി പരാതി: ബിജു രാധാകൃഷ്ണനും അഭിഭാഷകയ്ക്കുമെതിരെ കേസ്

Kerala
  •  11 days ago
No Image

മുസ്‌ലിം കച്ചവടക്കാരനെ സംരക്ഷിച്ച ദീപക് കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ഉത്തരാഖണ്ഡ് പൊലിസ് 

National
  •  11 days ago
No Image

കോടാലിക്കൈകൾക്ക് സ്ഥാനം ചവറ്റുകുട്ടയിൽ; വി. കുഞ്ഞികൃഷ്ണനെതിരെ രൂക്ഷവിമർശനവുമായി എം.വി ഗോവിന്ദൻ; പിന്നോട്ടില്ലെന്ന് കുഞ്ഞികൃഷ്ണൻ

Kerala
  •  11 days ago
No Image

കെഎസ്ആർടിസിയിൽ ഇനി കുപ്പിവെള്ളവും; മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിൽ വിൽപന; പദ്ധതി പ്രഖ്യാപിച്ച് ​ഗതാ​ഗത മന്ത്രി 

Kerala
  •  11 days ago
No Image

കേസിൽ സഹായിക്കാമെന്ന് വാഗ്ദാനം: ബിജെപി നേതാക്കൾ 10.58 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപണം; ഓഫീസിന് മുന്നിൽ കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി

Kerala
  •  11 days ago