HOME
DETAILS

കലയും രാഷ്ട്രീയവും സമന്വയിപ്പിച്ച് ജ്യോതി ലക്ഷ്മി, അരൂര്‍ ജില്ലാ പഞ്ചായത്തില്‍ അങ്കത്തട്ടിലേക്ക്‌

  
December 07, 2025 | 7:12 AM

jyothi-lakshmi-aroor-udf-candidate-guinness-record-local-elections-campaign-update

അരൂര്‍ : കലയും രാഷ്ട്രീയവും സമന്വയിപ്പിച്ച ഗിന്നസ് ബുക്ക് ഒഫ് വേള്‍ഡ് റെക്കോഡ് ജേതാവ് ജ്യോതി ലക്ഷ്മി ജില്ലാപഞ്ചായത്തിലേക്ക്. യു.ഡി.എഫ് സ്ഥാനാര്‍ഥിയായാണ് ജ്യോതി മത്സരത്തിനെത്തുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം അരൂര്‍ പഞ്ചായത്തിന്റെ അംഗമായിരുന്നു.സ്‌കൂള്‍ കാലം മുതല്‍ക്കേ കലാ, കായിക, സാമൂഹ്യ, സാംസ്‌കാരിക മണ്ഡലങ്ങളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

മലപ്പുറം പൊന്നാനിയിലാണ് ജനിച്ചത്.എല്ലാത്തിനും പിന്‍തുണയായി ഭര്‍ത്താവ് സജിമോന്‍ കൂടെയുണ്ട്. അരൂര്‍ പഞ്ചായത്ത് അംഗമായിരുന്ന ജ്യോതി ലക്ഷ്മിയുടെ എതിരാളി അരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന അഡ്വ. രാഖി ആന്റണിയാണ്. ബി.ജെ.പി. സ്ഥാനാര്‍ഥി ബിന്ദു സ്വാമിനാഥനാണ്.

അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. അവസാനഘട്ടത്തില്‍ മുന്നണികളും സ്ഥാനാര്‍ഥികളും ആവേശത്തില്‍. പരമാവധി വോട്ടര്‍മാരെ നേരില്‍കണ്ട് വോട്ട് ഉറപ്പിക്കുന്നതിനായി സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും വീടുതോറും കയറിയിറങ്ങി വോട്ട് ഉറപ്പാക്കുകയാണ്.വാര്‍ഡുതലം മുതല്‍ ജില്ലാ പഞ്ചായത്ത് വരെ മത്സര രംഗം കൊഴുത്തതോടെ ഓരോ മുന്നണിയും നേട്ടങ്ങളും കൊട്ടങ്ങളും ഭാവി പദ്ധതികള്‍, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് പരമാവധി ശ്രദ്ധിക്കുന്നുണ്ട്.

പ്രചാരണം അവസാനിക്കുന്നതോടെ പരസ്യ ബോഡുകള്‍ പൊതുസ്ഥലങ്ങളില്‍ നിന്ന് പിന്‍വലിക്കേണ്ടതുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. നിയമ ലംഘനങ്ങള്‍ ഒഴിവാക്കാന്‍ നിരീക്ഷണ സംഘങ്ങള്‍ ശക്തമായ പരിശോധനകളും നടത്തുന്നുണ്ട്. വോട്ടിങ് ദിവസം അടുത്തു വരുന്നതിനാല്‍ എല്ലാ മുന്നണി സ്ഥാനാര്‍ഥികളും ആത്മവിശ്വാസത്തിലാണ്. അവസാന നിമിഷങ്ങള്‍ വിലയേറിയതിനാല്‍ നിശബ്ദ പ്രചാരണവുമായി സ്ഥാനാര്‍ഥികളും അണിയറ നീക്കവുമായി മുന്നണികളും രംഗത്ത് സജീവമാണ്.

 

 

Jyothi Lakshmi—a Guinness World Record holder known for blending art and politics—will contest for the District Panchayat seat from Aroor as the UDF candidate. She previously served as a member of the Aroor Panchayat for five years and has been active since her school days in arts, sports, social, and cultural fields.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തം പരിപാടിയിൽ പറയുന്നത് കേൾക്കണ്ടേ?'; കോട്ടയത്ത് ചെണ്ടമേളത്തിനെതിരെ മൈക്കിലൂടെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

Kerala
  •  20 hours ago
No Image

കോഴിക്കോട് സി.പി.എം പ്രവർത്തകന് വെട്ടേറ്റു

Kerala
  •  20 hours ago
No Image

മുഹമ്മദ് യൂനുസ് രാജിവെച്ചു; ബം​ഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ നാളെ സത്യപ്രതിജ്ഞ ചെയ്യും

International
  •  21 hours ago
No Image

ഫെമ ചട്ടം ലംഘിച്ചു; പ്രബീർ പുരകായസ്തയ്ക്കും ന്യൂസ്‌ക്ലിക്കിനും 184 കോടി പിഴ: വിദേശ നിക്ഷേപത്തിൽ വൻ ക്രമക്കേടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

National
  •  21 hours ago
No Image

ഇന്ത്യ-ഇസ്റാഈൽ ബന്ധം കൂടുതൽ കരുത്താർജിക്കുന്നു; മോദി വീണ്ടും ഇസ്റാഈലിലേക്ക്; സന്ദർശന വിവരം പുറത്തുവിട്ട് നെതന്യാഹു

International
  •  21 hours ago
No Image

കേരളത്തില്‍ നടക്കുന്നത് അഴിമതിയും കൊള്ളയും; ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്

Kerala
  •  21 hours ago
No Image

പൊറോട്ടയ്ക്ക് ചൂടില്ല; കോഴിക്കോട്ട് ഭക്ഷണശാല അടിച്ചുതകർത്തു, കടയുടമയ്ക്ക് പരുക്ക്

Kerala
  •  a day ago
No Image

തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് നിയമസഭാ ടിക്കറ്റ് നല്‍കരുത്; കെപിസിസി എക്‌സിക്യൂട്ടീവില്‍ ആവശ്യം

Kerala
  •  a day ago
No Image

നീതിന്യായ മേഖലയിൽ ഡിജിറ്റൽ വിപ്ലവം; നിർണ്ണായക തീരുമാനങ്ങളുമായി ഖത്തർ ഷൂറ കൗൺസിൽ

qatar
  •  a day ago
No Image

കൊട്ടാരക്കരയിൽ യുവാവിനെ വീടുകയറി ആക്രമിച്ച് മൂന്നം​ഗസംഘം; തടയാൻ ശ്രമിച്ച അമ്മയെയും ആക്രമിച്ചു; പ്രതികളിലൊരാൾ കാപ്പാ കേസ് പ്രതി

Kerala
  •  a day ago