HOME
DETAILS

ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ പോത്താനിക്കാട്ട്  കേരള കോണ്‍ഗ്രസ് പോരാട്ടം 

  
December 07, 2025 | 7:21 AM

pothanikkad-division-election-kerala-congress-m-vs-j-local-body-poll-fight

കോതമംഗലം: ജില്ലാ പഞ്ചായത്ത് പോത്താനിക്കാട് ഡിവിഷനില്‍ ഇരു കേരള കോണ്‍ഗ്രസുകള്‍ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. എല്‍.ഡി.എഫിനായി കേരള കോണ്‍ഗ്രസ് (എം) ബിനില്‍ യല്‍ദോയും യു.ഡി.എഫിനായി കേരള കോണ്‍ഗ്രസ് (ജെ) വിഭാഗത്തിലെ ജോമി തെക്കേക്കരയുമാണ് മത്സരിക്കുന്നത്. ഇക്കുറി പോത്താനിക്കാട് ഡിവിഷന്‍ തിരിച്ചു പിടിക്കാനുള്ള ഒരുക്കത്തിലാണ് എല്‍.ഡി.എഫ് .കഴിഞ്ഞ തവണത്തെ വാരപ്പെട്ടി ഡിവിഷന്‍ പേരും രൂപവും മാറിയാണ് ഇത്തവണ പോത്താനിക്കാട് ഡിവിഷന്‍ രൂപീകൃതമായിട്ടുള്ളത്.

നിലവിലെ യു.ഡി.എഫ് മെംബര്‍ ഡിവിഷനില്‍ ചിലവഴിക്കേണ്ട വികസന ഫണ്ടുകള്‍ മണ്ഡലത്തിന് പുറത്ത് ചിലവഴിച്ചതും ഡിവിഷനിലെ വികസന മുരടിപ്പും വോട്ടര്‍മാരുടെ ഇടയില്‍ ചര്‍ച്ചയാണ്. കോതമംഗലം ബ്ലോക്ക് പഞ്ചായത്തിലെ പൈങ്ങോട്ടൂര്‍, പോത്താനിക്കാട്, പല്ലാരിമംഗലം, നെല്ലിമറ്റം, വാരപ്പെട്ടി ഡിവിഷനുകളും മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചല്‍പ്പെട്ടി ഡിവിഷനും ചേര്‍ന്നതാണ് പോത്താനിക്കാട് ഡിവിഷന്‍.

യു.ഡി.എഫ് സ്ഥാനാര്‍ഥിയായ ജോമി തെക്കേക്കര നിലവിലെ കോതമംഗലം ബ്ലോക്ക് പഞ്ചായത്തംഗവും കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ്. ബിരുദാനന്തര ബിരുദധാരിയും നിയമ വിദ്യാര്‍ഥിയും കേരള വിദ്യാര്‍ഥി കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ബിനില്‍ യല്‍ദോ വനം, വന്യജീവി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ശ്രദ്ധേയമായിരുന്നു. ബി.ജെ.പി കവളങ്ങാട് മണ്ഡലം പ്രസിഡന്റ് അരുണ്‍ നെല്ലിമറ്റമാണ് എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മല്‍സര രംഗത്തുള്ളത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികള്‍ക്കായി ബഹ്‌റൈനില്‍ പുതിയ 'സ്‌പെഷ്യലൈസ്ഡ് വിസ'; വിദഗ്ധ തൊഴിലാളികള്‍ക്ക് മുന്‍ഗണന

bahrain
  •  6 minutes ago
No Image

അജിത് പവാറിന്റെ മരണം: വിമാനാപകടത്തിൽ സിബിഐ അന്വേഷണം വേണം; മുഖ്യമന്ത്രിയെ കണ്ട് എൻസിപി നേതാക്കൾ

National
  •  30 minutes ago
No Image

യുഎഇയിലും ഖത്തറിലും മാസപ്പിറവി ദൃശ്യമായി; നാളെ റമദാൻ വ്രതാരംഭം

uae
  •  33 minutes ago
No Image

സുരക്ഷാസേനയുടെ കര്‍ശന നടപടി; വന്‍ ലഹരി ശേഖരം പിടികൂടി

bahrain
  •  35 minutes ago
No Image

മാസപ്പിറവി ദൃശ്യമായി; സഊദിയിൽ നാളെ വ്രതാരംഭം

Saudi-arabia
  •  41 minutes ago
No Image

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാപ്പിഴവെന്ന് ആരോപണം: നവജാതശിശു മരിച്ചു; ഡോക്ടറെ തടഞ്ഞുവെച്ച് പ്രതിഷേധം

Kerala
  •  an hour ago
No Image

സഊദിയിൽ മാസപ്പിറവി ദൃശ്യമായി; നാളെ റമദാൻ വ്രതാരംഭം

Saudi-arabia
  •  an hour ago
No Image

കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടെർമിനലുകളുടെ പ്രവർത്തനത്തിൽ മാറ്റങ്ങൾ വരുന്നു; സൗജന്യ സേവനങ്ങളെക്കുറിച്ച് അറിയാം...

Saudi-arabia
  •  an hour ago
No Image

വിദേശത്തേക്ക് നാളെ തിരിക്കാനിരിക്കെ മരണം തട്ടിയെടുത്തു; വിടവാങ്ങിയത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ; പി.ഡബ്ല്യു.ഡി അനാസ്ഥയ്‌ക്കെതിരെ ജനരോഷം

Kerala
  •  an hour ago
No Image

ആറ്റുകാൽ പൊങ്കാല: മാർച്ച് 3-ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി; മദ്യനിരോധനവും നിയന്ത്രണങ്ങളും ഏർപ്പെടുത്തി

Kerala
  •  an hour ago