ആട് വാഴ തിന്നതിനെച്ചൊല്ലി തർക്കം: ഒരാൾക്ക് വെട്ടേറ്റു; അയൽവാസി പൊലിസ് കസ്റ്റഡിയിൽ
നെന്മാറ: ആട് വാഴ തിന്നതിനെച്ചൊല്ലിയുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചു. നെന്മാറ കരിമ്പാറ തളിപ്പാടത്ത് ഒരാൾക്ക് വെട്ടേറ്റു. കരിമ്പാറ സ്വദേശി ബാബുവിനാണ് (55) വെട്ടേറ്റത്. സംഭവത്തിൽ അയൽവാസിയായ വാസുവിനെതിരെ നെന്മാറ പൊലിസ് കേസെടുക്കുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
പോത്തുണ്ടി ജലസേചന കനാലിനോട് ചേർന്ന് വീടിനടുത്തുള്ള ഭാഗത്താണ് ബാബു വാഴക്കൃഷി നടത്തിയിരുന്നത്. ദിവസങ്ങൾക്ക് മുമ്പ്, ഈ വാഴകൾ വാസുവിന്റെ ആടുകൾ തിന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഈ തർക്കമാണ് ഇന്നലെ വീണ്ടും രൂക്ഷമാവുകയും കത്തി ഉപയോഗിച്ചുള്ള ആക്രമണത്തിൽ കലാശിക്കുകയും ചെയ്തത്.
വെട്ട് തടുക്കുന്നതിനിടെ ബാബുവിന്റെ വലതുകൈക്കാണ് മുറിവേറ്റത്. ഗുരുതരമായി പരുക്കേറ്റ ബാബുവിനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയൽവാസിയായ വാസുവിനെ കസ്റ്റഡിയിലെടുത്ത പൊലിസ്, സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണ്.
A dispute erupted in Nemmara after a neighbor's goat ate the banana plants belonging to Babu (55). The argument escalated, resulting in Babu being attacked with a knife, injuring his right hand. The neighbor, Vasu, has been taken into police custody, and Babu is currently receiving treatment at Thrissur Medical College Hospital.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."