HOME
DETAILS

വ്യത്യസ്ത അപേക്ഷകൾ വേണ്ട; UAEICP ആപ്പ് വഴി ഇനി ഒറ്റ ക്ലിക്കിൽ പാസ്‌പോർട്ടും, എമിറേറ്റ്‌സ് ഐഡിയും പുതുക്കാം

  
December 07, 2025 | 7:41 AM

 uae launches unified passport and emirates id renewal service

ദുബൈ: "സീറോ ബ്യൂറോക്രസി" പദ്ധതിയുടെ ഭാഗമായി പുതിയൊരു തീരുമാനം പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇ. ഇനിമുതൽ എമിറാത്തി പൗരന്മാർക്ക് അവരുടെ പാസ്‌പോർട്ടുകളും എമിറേറ്റ്‌സ് ഐഡി കാർഡുകളും ഒറ്റ അപേക്ഷയിലൂടെ പുതുക്കാൻ സാധിക്കും. ഇത് നടപടിക്രമങ്ങൾ ലഘൂകരിക്കുകയും സമയം ലാഭിക്കുകയും ചെയ്യും.

ഒറ്റ സ്റ്റെപ്പിൽ പുതുക്കൽ (One step renewal)

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) ആണ് പുതിയ സേവനം അവതരിപ്പിച്ചത്.

നേരത്തെ, പാസ്‌പോർട്ട്, എമിറേറ്റ്‌സ് ഐഡി എന്നിവ പുതുക്കുന്നതിന് പ്രത്യേകം അപേക്ഷകൾ സമർപ്പിക്കുകയും, പലതവണ പണം അടയ്ക്കുകയും ചെയ്യണമായിരുന്നു. എന്നാല്‍, പുതിയ സംവിധാനം ഈ എല്ലാ നടപടികളും UAEICP സ്മാർട്ട് ആപ്ലിക്കേഷനിലെ ഒറ്റ പേജിൽ സംയോജിപ്പിച്ചിട്ടുണ്ട്.

പാസ്‌പോർട്ട് കാലാവധി കഴിഞ്ഞവരും, എമിറേറ്റ്‌സ് ഐഡി കാലാവധി കഴിയാനിരിക്കുന്നവരുമായ പൗരന്മാർക്ക് ആപ്പിൽ ഈ സംയോജിത സേവനം കാണാൻ സാധിക്കും. വ്യക്തിഗത വിവരങ്ങളും ഫോട്ടോകളും എളുപ്പത്തിൽ അപ്‌ഡേറ്റ് ചെയ്യാനും ഈ പ്ലാറ്റ്‌ഫോം അവസരം നൽകുന്നു.

പൗരന്മാരുടെ അഭിപ്രായം മാനിച്ചുള്ള മാറ്റം

പാസ്‌പോർട്ടിന്റെയും, എമിറേറ്റ്‌സ് ഐഡിയുടെയും കാലാവധി തീരുന്നത് വ്യത്യസ്ത സമയങ്ങളിലായാണ്. ഇതിനാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ "സീറോ ബ്യൂറോക്രസി എക്‌സ്‌പോ"യിൽ വെച്ച് പൗരന്മാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനുള്ള പരിഹരിമായാണ്, രേഖകളുടെ കാലാവധി ഒരേ സമയം തീരുന്ന തരത്തിൽ പുതുക്കൽ പ്രക്രിയ ഏകീകരിച്ച് സർക്കാർ നടപടിയെടുത്തത്. 

വേഗമേറിയതും കാര്യക്ഷമവും

പുതിയ ഏകീകൃത പ്ലാറ്റ്‌ഫോം സേവനം ലഭ്യമാക്കുന്നതിനുള്ള സമയം കുറഞ്ഞത് 50 ശതമാനം വരെ കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ഉപഭോക്താക്കളുടെ അന്വേഷണങ്ങളും കോളുകളും 40 ശതമാനത്തോളം കുറയും.

മുഴുവൻ കുടുംബാംഗങ്ങളുടെയും പാസ്‌പോർട്ടുകളും തിരിച്ചറിയൽ രേഖകളും ഒറ്റ ആപ്ലിക്കേഷനിലൂടെ കൈകാര്യം ചെയ്യാൻ കഴിയുന്നത് ഡിജിറ്റൽ സർക്കാർ സേവനങ്ങളിലെ ഒരു വലിയ നേട്ടമാണ്.

സീറോ ബ്യൂറോക്രസി പദ്ധതിയുടെ ഭാഗം

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ജൂണിൽ ആരംഭിച്ച സീറോ ഗവൺമെന്റ് ബ്യൂറോക്രസി (ZGB) പ്രോഗ്രാമിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമാണ് ഈ നീക്കം. വേഗത്തിലുള്ളതും, ഉപയോക്തൃ സൗഹൃദപരവുമായ ഡിജിറ്റൽ സേവനങ്ങൾ നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

The UAE has introduced a new one-step service allowing Emiratis to renew their passports and Emirates ID cards together through the UAEICP app, cutting processing times by 50% and reducing customer inquiries by 40%.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടി20 ലോകകപ്പ് 2026: അഫ്ഗാൻ പടയെ തകർത്ത് ന്യൂസിലൻഡിന് ചരിത്ര വിജയം

Cricket
  •  4 days ago
No Image

നെല്ലുല്‍പാദനം വര്‍ദ്ധിക്കുന്നത് നാടിനാകെ ബാധ്യതയാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ വിചിത്ര ന്യായം കര്‍ഷകരോടുള്ള വെല്ലുവിളി: മുഖ്യമന്ത്രി

Kerala
  •  4 days ago
No Image

സന്തോഷ് ട്രോഫി ഫൈനൽ: രണ്ടാം പകുതിയും ഗോൾരഹിതം; കളി എക്സ്ട്രാ ടൈമിലേക്ക്

Football
  •  4 days ago
No Image

ചെന്നൈയിൽ കനത്ത മൂടൽമഞ്ഞ്; ദുബൈയിൽ നിന്നുള്ള എമിറേറ്റ്സ് വിമാനം ബെംഗളൂരുവിലേക്ക് വഴിതിരിച്ചുവിട്ടു

uae
  •  4 days ago
No Image

സമസ്താരവം കാത്ത് കുണിയ, മഹാസംഗമത്തിന് സജ്ജമായി നഗരി

samastha-centenary
  •  4 days ago
No Image

ദുബൈയിലെ അൽ ഖുദ്‌റ റോഡിൽ പുതിയ പാലം തുറന്നു; റാഞ്ചസ്, സ്റ്റുഡിയോ സിറ്റി യാത്രക്കാർക്ക് ആശ്വാസം

uae
  •  4 days ago
No Image

ബാനർ കെട്ടിയതുമായി ബന്ധപ്പെട്ട തർക്കം; പ്ലസ്ടു വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച് പ്ലസ് വൺ വിദ്യാർത്ഥികൾ; ശ്വാസകോശത്തിന് ​ഗുരുതര പരിക്ക്

crime
  •  4 days ago
No Image

മൂന്ന് വർഷം പ്രണയിച്ചു, അവസാനം കണ്ടപ്പോൾ മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചെന്ന് കാമുകി അറിയിച്ചു: പ്രണയനൈരാശ്യത്തിൽ 26-കാരനായ ബോഡി ബിൽഡർ ജീവനൊടുക്കി

National
  •  4 days ago
No Image

മദ്യലഹരിയിൽ യുവതികളുടെ പരാക്രമം: ഡ്രൈവർക്ക് ക്രൂരമർദ്ദനം

Kerala
  •  4 days ago
No Image

സൂരജ് ലാമയുടേത് കൊലപാതകം, നീതി വേണമെന്ന് കുടുംബം; മൃതദേഹം സംസ്‌കരിച്ചു

Kerala
  •  4 days ago