HOME
DETAILS

പാര്‍ലമെന്റിലെ എം.പിമാരുടെ പ്രകടനം; പരസ്യസംവാദത്തിന് തയ്യാറെന്ന് മുഖ്യമന്ത്രി

  
Web Desk
December 07, 2025 | 8:42 AM

kerala-cm-pinarayi-accepts-kc-venugopal-public-debate-mp-performance

കോഴിക്കോട്: കേരളത്തിലെ എം.പിമാരുടെ പ്രകടനത്തില്‍ സംവാദമാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഉന്നയിച്ച പരസ്യസംവാദത്തിനുള്ള വെല്ലുവിളി മുഖ്യമന്ത്രി ഏറ്റെടുക്കുകയായിരുന്നു. സംവാദത്തിന് തയ്യാറാണെന്നും സമയവും തിയ്യതിയും അറിയിച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. 

'അതിദാരിദ്രമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചത് കൊണ്ട് കേരളത്തിലെ എഎവൈ കാര്‍ഡുകള്‍ ഇല്ലാതാക്കാന്‍ പറ്റുമോ എന്നാണ് യു.ഡി.എഫ് എം.പിമാര്‍ നോക്കുന്നത്. കേരള വിരുദ്ധതയാണ് ഇവരുടെ മനസിലുള്ളത്. പാര്‍ലമെന്റില്‍ കുനിഷ്ഠ ചോദ്യം ചോദിക്കാന്‍ വലിയ ആവേശമാണ് എന്‍,കെ പ്രേമചന്ദ്രനും എം.കെ രാഘവനും'- മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ വികസന വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുന്നതില്‍ യു.ഡി.എഫ് എം.പിമാര്‍ പരാജയപ്പെട്ടുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് രാഷ്ട്രീയ വാക്‌പോരിന് തുടക്കമിട്ടത്. ഇതിന് മറുപടിയായി കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രിയെ പരസ്യസംവാദത്തിന് വെല്ലുവിളിക്കുകയായിരുന്നു. പി.എം. ശ്രീ സ്‌കൂള്‍ പദ്ധതി കരാറില്‍ ജോണ്‍ ബ്രിട്ടാസ് എം.പി പാലമായെന്ന കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന്, ബ്രിട്ടാസിനെ ന്യായീകരിക്കുകയും യു.ഡി.എഫ് എം.പിമാരുടെ പാര്‍ലമെന്റിലെ പ്രവര്‍ത്തനത്തെ വിമര്‍ശിക്കുകയും ചെയ്ത മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിച്ചാണ് കെ.സി. വേണുഗോപാല്‍ രംഗത്തെത്തിയത്.

 

Kerala Chief Minister Pinarayi Vijayan has responded positively to AICC General Secretary K.C. Venugopal’s challenge for a public debate on the performance of Kerala MPs in Parliament. The Chief Minister said he is ready for the debate and asked the Congress leadership to fix a date and time.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അജിത് പവാറിന്റെ മരണം: വിമാനാപകടത്തിൽ സിബിഐ അന്വേഷണം വേണം; മുഖ്യമന്ത്രിയെ കണ്ട് എൻസിപി നേതാക്കൾ

National
  •  19 minutes ago
No Image

യുഎഇയിലും ഖത്തറിലും മാസപ്പിറവി ദൃശ്യമായി; നാളെ റമദാൻ വ്രതാരംഭം

uae
  •  22 minutes ago
No Image

സുരക്ഷാസേനയുടെ കര്‍ശന നടപടി; വന്‍ ലഹരി ശേഖരം പിടികൂടി

bahrain
  •  24 minutes ago
No Image

മാസപ്പിറവി ദൃശ്യമായി; സഊദിയിൽ നാളെ വ്രതാരംഭം

Saudi-arabia
  •  30 minutes ago
No Image

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാപ്പിഴവെന്ന് ആരോപണം: നവജാതശിശു മരിച്ചു; ഡോക്ടറെ തടഞ്ഞുവെച്ച് പ്രതിഷേധം

Kerala
  •  35 minutes ago
No Image

സഊദിയിൽ മാസപ്പിറവി ദൃശ്യമായി; നാളെ റമദാൻ വ്രതാരംഭം

Saudi-arabia
  •  39 minutes ago
No Image

കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടെർമിനലുകളുടെ പ്രവർത്തനത്തിൽ മാറ്റങ്ങൾ വരുന്നു; സൗജന്യ സേവനങ്ങളെക്കുറിച്ച് അറിയാം...

Saudi-arabia
  •  an hour ago
No Image

വിദേശത്തേക്ക് നാളെ തിരിക്കാനിരിക്കെ മരണം തട്ടിയെടുത്തു; വിടവാങ്ങിയത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ; പി.ഡബ്ല്യു.ഡി അനാസ്ഥയ്‌ക്കെതിരെ ജനരോഷം

Kerala
  •  an hour ago
No Image

ആറ്റുകാൽ പൊങ്കാല: മാർച്ച് 3-ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി; മദ്യനിരോധനവും നിയന്ത്രണങ്ങളും ഏർപ്പെടുത്തി

Kerala
  •  an hour ago
No Image

ഒമാനിൽ മാസപ്പിറവി ദൃശ്യമായില്ല; വ്യാഴാഴ്ച റമദാൻ ഒന്ന്

oman
  •  an hour ago