HOME
DETAILS

കാർ ഗ്ലാസ് തകർത്ത് മോഷണം: പ്രതിക്ക് 9,300 ദിർഹം പിഴ ശിക്ഷ വിധിച്ച് അൽ ദഫ്ര കോടതി

  
December 07, 2025 | 9:09 AM

uae man ordered to pay dh9300 for smashing car window stealing cash

ദുബൈ: കാറിന്റെ ഗ്ലാസ് തകർത്ത് പണം മോഷ്ടിച്ച കേസിൽ ഒരാളോട് 6,300 ദിർഹം തിരികെ നൽകാനും, അതോടൊപ്പം 3,000 ദിർഹം അധിക പിഴയടക്കാനും ഉത്തരവിട്ട് കോടതി. അൽ ദഫ്ര പ്രൈമറി കോടതിയുടേതാണ് ഉത്തരവ്. ഇതോടെ പ്രതി പിഴയും നഷ്ടപരിഹാരവും ചേർത്ത് ആകെ 9,300 ദിർഹം (ഏകദേശം 2,10,000 ഇന്ത്യൻ രൂപ)  നൽകേണ്ടിവരും.

നഷ്ടപരിഹാരം തേടി സിവിൽ കേസ്

വാഹന ഉടമ നൽകിയ സിവിൽ സ്യൂട്ടിനെ (Civil Suit) തുടർന്നാണ് കേസിന്റെ തുടക്കം. മോഷ്ടിക്കപ്പെട്ട തുകയ്ക്ക് പുറമെ, വാഹനം തകർത്തതിലൂടെയും മോഷണം നടന്നതിലൂടെയും തനിക്കുണ്ടായ മാനസികാഘാതത്തിന് 5,000 ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഉടമ കോടതിയെ സമീപിച്ചത്.

പൊലിസ് അന്വേഷണങ്ങൾക്കും പ്രതിയുടെ കുറ്റസമ്മതത്തിനും ശേഷമാണ് ഈ സിവിൽ കേസ് വന്നത്. നേരത്തെ നടന്ന ക്രിമിനൽ കേസിൽ, പ്രതിക്ക് മൂന്ന് മാസത്തെ തടവ് (നടപ്പിലാക്കാത്ത ശിക്ഷ) ലഭിക്കുകയും, രാജ്യത്തുനിന്ന് നാടുകടത്താൻ ഉത്തരവിടുകയും ചെയ്തിരുന്നു.

നഷ്ടം തെളിയിക്കപ്പെട്ടാൽ നഷ്ടപരിഹാരം ഉറപ്പ്

ചെയ്ത തെറ്റിന്റെ നേരിട്ടുള്ള ഫലമായാണ് നഷ്ടം സംഭവിച്ചതെന്നും അത് ഉടനടിയോ ഭാവിയിലോ സംഭവിച്ചിട്ടുണ്ടെങ്കിൽ പോലും നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിന്യായത്തിൽ വ്യക്തമാക്കി. എന്നാൽ, സംഭവിക്കാൻ സാധ്യതയുള്ള നഷ്ടങ്ങൾ, അത് യഥാർത്ഥത്തിൽ സംഭവിച്ചില്ലെങ്കിൽ, നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

വാഹനം നശിപ്പിച്ചതിനും പണം മോഷ്ടിച്ചതിനും പ്രതി കുറ്റക്കാരനാണെന്ന് കേസ് രേഖകൾ വ്യക്തമാക്കുന്നു. പ്രതി കോടതിയിലും അന്വേഷണ വേളയിലും കുറ്റം സമ്മതിച്ചു. ഇതോടെ, കുറ്റകൃത്യം തെളിയിക്കപ്പെട്ടു. ഈ സാഹചര്യത്തിൽ, കാറിൽ നിന്ന് എടുത്ത 6,300 ദിർഹം ഉടമക്ക് നൽകാനും, കൂടാതെ കേസിന്റെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഉചിതമായ തുകയായി 3,000 ദിർഹം അധിക നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിടുകയായിരുന്നു.

A court in Abu Dhabi has ordered a man to pay Dh6,300 in compensation and a fine of Dh3,000 for breaking a car's glass and stealing cash from it, bringing the total amount to Dh9,300.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തന്ത്രിയുടെ വീട്ടിൽ ഇന്ന് എസ്.ഐ.ടി പരിശോധിക്കാനിരിക്കെ വീട് സന്ദർശിച്ച് ബിജെപി നേതാക്കൾ; കുടുംബാംഗങ്ങളുമായി അടച്ചിട്ട മുറിയിൽ ചർച്ച

Kerala
  •  3 days ago
No Image

മധുരപാനീയങ്ങള്‍ക്ക് നികുതി കൂടും: നിയമഭേദഗതിയുമായി ബഹ്‌റൈന്‍; പഞ്ചസാരയുടെ അളവ് അടിസ്ഥാനമാക്കി പുതിയ നിരക്ക്

bahrain
  •  3 days ago
No Image

എസ്.ഐ.ആർ കരട് വോട്ടർ പട്ടിക പരിശോധനക്കായി മുസ്‌ലിം ലീഗിന്റെ പ്രത്യേക ജാഗ്രത ക്യാമ്പുകൾ ഇന്ന്

Kerala
  •  3 days ago
No Image

അയ്യപ്പന്റെ സ്വർണം കട്ടവരിൽ മന്ത്രിമാരും മുൻ മന്ത്രിമാരും ഉണ്ടെന്ന് രമേശ് ചെന്നിത്തല; സിപിഎം അറസ്റ്റിലായ നേതാക്കളെ രക്ഷിക്കാൻ ശ്രമിക്കുന്നു

Kerala
  •  3 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം; ഉച്ചയ്ക്ക് ശേഷം കേരളത്തിൽ മഴയെത്തിയേക്കും

Weather
  •  3 days ago
No Image

സ്വർണ്ണം വീണ്ടും കുതിക്കുന്നു; ഇന്നും വില വർധിച്ചു

Economy
  •  3 days ago
No Image

ഇന്ത്യക്ക് വെനിസ്വേലൻ എണ്ണ വിൽക്കാൻ തയ്യാറെന്ന് സൂചന നൽകി അമേരിക്ക; ഉപരോധം തകർത്ത വ്യാപാരത്തിന് പച്ചക്കൊടി

International
  •  3 days ago
No Image

മലയാളികളെ വലയിട്ട് വൻ ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; കോഴിക്കോട് രണ്ടുപേരിൽനിന്ന് നഷ്ടപ്പെട്ടത് 2 കോടിയോളം രൂപ, കൊച്ചിയിൽ നഷ്ടം 3 കോടി!

Kerala
  •  3 days ago
No Image

എക്‌സൈസിൽ 648 തസ്തിക സൃഷ്ടിക്കണമെന്ന് ശുപാർശ: സർക്കാർ തീരുമാനം നീളുന്നു

Kerala
  •  3 days ago
No Image

കടമെടുത്തത് 3100 കോടി; തിരിച്ചടച്ച പകുതിയിലധികം തുകയും പലിശയിനത്തിൽ; കെ.എസ്.ആർ.ടി.സിയുടെ കടം തീർക്കാൻ വർഷങ്ങൾ വേണ്ടി വരുമെന്ന് ഓഡിറ്റ് റിപ്പോർട്ട്

Kerala
  •  3 days ago