ഫലസ്തീന്‍ നേതാവ് ബര്‍ഗൂത്തിയെ ജയിലില്‍ വെച്ച് കൊലപ്പെടുത്താന്‍ ഇസ്‌റാഈല്‍ പദ്ധതിയിടുന്നു; മുന്നറിയിപ്പുമായി ഫലസ്തീനിയന്‍ പ്രിസണേര്‍സ് സൊസൈറ്റി
ഗസ്സ: തടവില്‍ കഴിയുന്ന ഫലസ്തീന്‍ നേതാവ് മര്‍വാന്‍ ബര്‍ഗൂത്തിയെ വധിക്കാന്‍ ഇസ്‌റാഈല്‍ പദ്ധതിയിടുന്നുണ്ടെന്ന മുന്നറിയിപ്പുമായി ഫലസ്തീനിയന്‍ പ്രിസണേര്‍സ് സൊസൈറ്റി. അദ്ദേഹത്തിന്റെ മോചനത്തിനായുള്ള അന്താരാഷ്ട്ര ആഹ്വാനങ്ങള്‍ വര്‍ധിക്കുന്നതിനിടെയാണ് റിപ്പോര്‍ട്ട്.
'ഫത്തഹി'ന്റെ കേന്ദ്ര കമ്മിറ്റി അംഗവും ഫലസ്തീന്‍ രാഷ്ട്രീയത്തിലെ പ്രമുഖനുമായ ബര്‍ഗൂത്തിയെ 2002ലാണ് ഇസ്‌റാഈല്‍ അറസ്റ്റ് ചെയ്യുന്നത്. കൊലപാതകക്കുറ്റത്തിന് ശിക്ഷിച്ച അദ്ദേഹം ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ്. ഫലസ്തീനിലെ ജനപ്രിയ നേതാവാണ് ബര്‍ഗൂത്തി.
ബര്‍ഗൂത്തിയെ ഉടന്‍ മോചിപ്പിക്കണമെന്നാണ് ഈ ആക്രമണ സൂചനകള്‍ കാണിക്കുന്നത്. മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇപ്പോള്‍ സംഭവിക്കുന്നതെന്ന് പ്രിസണേഴ്‌സ് ഗ്രൂപ്പിന്റെ ഡയറക്ടര്‍ ജനറല്‍ അംജദ് അല്‍-നജ്ജാര്‍ ഒരു പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര സംഘടനകളും 'അടിയന്തിരമായി ഇടപെടണം. ബര്‍ഗൂത്തിയെ സന്ദര്‍ശിക്കാന്‍ ഒരു യുഎന്‍ കമ്മിറ്റിയെ അയക്കണം, ഏകാന്തതടവില്‍ അദ്ദേഹത്തിന്റെ അവസ്ഥ പരിശോധിക്കണം, വൈകുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ മോചനം ഉറപ്പാക്കാനും ജീവന്‍ രക്ഷിക്കാനും സമ്മര്‍ദ്ദം ചെലുത്തണം- അദ്ദേഹം ആവശ്യപ്പെട്ടു.
അദ്ദേഹത്തിനെതിരെ നടക്കുന്നത് ക്രൂരമായ ആക്രമണമെന്ന് കുടുംബം
ജയിലില്‍ അദ്ദേഹത്തിനെതിരെ ക്രൂരമായ ആക്രമണം നടക്കുന്നതായി കുടുംബം ചൂണ്ടിക്കാട്ടി. ഇസ്‌റാഈല്‍ സൈന്യം തന്റെ പിതാവിന്റെ ശരീരം തകര്‍ത്തെന്ന് മകന്‍ ഖസ്സാം ബര്‍ഗൂത്തി ഫേസ്ബുക്കിലെ ഒരു പോസ്റ്റില്‍ കുറിച്ചു. പല്ലുകള്‍ അടിച്ച് കൊഴിച്ചു. വാരിയെല്ലുകള്‍ തകര്‍ത്തു. വിരലുകള്‍ ഒടിച്ചു.ഖസ്സാമിന്റെ കുറിപ്പില്‍ പറയുന്നു. ചെവിയുടെ ഒരു ഭാഗം മുറിഞ്ഞ നിലിയാലാണെന്ന് ഒരു മുന്‍ തടവുകാരന്‍ തന്നോട് പറഞ്ഞതായി മര്‍വാന്റെ മകന്‍ കുറിക്കുന്നു.
ബര്‍ഗൂത്തിയെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങളെയും അപകടകരമായ പ്രതികാര നടപടികളെയും ഫലസ്തീന്‍ പ്രസിഡന്‍സി അപലപിച്ചു. ഇസ്‌റാഈല്‍ ഗവണ്‍മെന്റ് അദ്ദേഹത്തിന്റെയും കസ്റ്റഡിയിലുള്ള എല്ലാ തടവുകാരുടെയും സുരക്ഷക്ക് പൂര്‍ണമായും നേരിട്ടും ഉത്തരവാദിയാണ്- പ്രസിഡന്‍സി ചൂണ്ടിക്കാട്ടി. ഇസ്‌റാഈലിന്റെ ക്രൂരതകള്‍ അവസാനിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്താന്‍ അടിയന്തിരമായി പ്രവര്‍ത്തിക്കണമെന്നും അന്താരാഷ്ട്ര സമൂഹത്തോടും, മനുഷ്യാവകാശ സംഘടനകളോടും, റെഡ് ക്രോസ് അന്താരാഷ്ട്ര കമ്മിറ്റിയോടും അവര്‍ ആവശ്യപ്പെട്ടു.
ഇസ്‌റാഈലിന്റെ തീവ്ര വലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വിര്‍ ബര്‍ഗൂത്തിയുടെ സെല്ലിലേക്ക് ഇടിച്ചുകയറി അദ്ദേഹത്തിനെതിരെ വധഭീഷണി മുഴക്കിയതായി നേരത്തെ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഫെബ്രുവരി 18നായിരുന്നു സംഭവം.
ബര്‍ഗൂത്തിയുടെ മോചനത്തിനായി സമ്മര്‍ദം ചെലുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്ന് ഒക്ടോബര്‍ 23ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു പ്രഖ്യാപനവും പിന്നീട് വന്നിട്ടില്ല.
the palestinian prisoners society has alleged that israel is planning to kill prominent imprisoned leader marwan barghouti. the warning has raised global concern over the safety and treatment of palestinian detainees
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."