HOME
DETAILS

സൗത്ത് ആഫ്രിക്കക്കെതിരെ ചരിത്രം കുറിക്കാൻ സഞ്ജു; പുത്തൻ നാഴികക്കല്ല് കയ്യകലെ

  
Web Desk
December 07, 2025 | 11:59 AM

sanju samson need five runs to create a new milestone in t20 cricket

സൗത്ത് ആഫ്രിക്കക്കെതിരായ അഞ്ചു ടി-20 മത്സരങ്ങളുടെ പരമ്പരക്ക് ഡിസംബർ ഒമ്പത് മുതലാണ് തുടക്കമാവുന്നത്‌. പരമ്പരയിലെ ആദ്യ മത്സരം കട്ടക്കിലാണ് നടക്കുന്നത്. ഡിസംബർ 11ന് മുല്ലാൻപൂരിൽ രണ്ടാം മത്സരവും 14ന് ധർമ്മശാലയിൽ മൂന്നാം മത്സരവും നടക്കും. ഡിസംബർ 17ന് ലഖ്‌നൗവിൽ നാലാം മത്സരവും 19ന് അഹമ്മദാബാദിൽ അവസാന മത്സരവും നടക്കും. 

ഇന്ത്യൻ ടീമിൽ പരുക്കേറ്റ്‌ ഏകദിന പരമ്പരയിൽ നിന്നും പുറത്തായ ശുഭ്മൻ ഗിൽ വൈസ് ക്യാപ്റ്റനായി തിരിച്ചെത്തി. സ്റ്റാർ ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യയും ടി-20 ടീമിലേക്ക് തിരിച്ചെത്തി. രണ്ട് മാസത്തിന് ശേഷമാണ് ഹർദിക് ടീമിലേക്ക് തിരിച്ചെത്തുന്നത്. വിക്കറ്റ് കീപ്പർമാരിൽ സഞ്ജു സാംസണും ജിതേഷ് ശർമയും ടീമിൽ ഇടം നേടി. 

ഈ പരമ്പരയിൽ സഞ്ജു സാംസണ് ഒരു തകർപ്പൻ റെക്കോർഡ് സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. അന്താരാഷ്ട്ര ടി-20യിൽ 1000 റൺസ് പൂർത്തിയാക്കാനുള്ള സുവർണാവസരമാണ് സഞ്ജുവിന്റെ മുന്നിലുള്ളത്. ഇതിനായി സഞ്ജുവിന് വേണ്ടത് ഇനി വെറും അഞ്ചു റൺസ് മാത്രമാണ് വേണ്ടത്. ഇന്റർനാഷണൽ ടി-20യിൽ ഇതുവരെ 995 റൺസാണ് സഞ്ജു നേടിയിട്ടുള്ളത്. ടി-20യിൽ മൂന്ന് സെഞ്ച്വറിയും, അർദ്ധ സെഞ്ച്വറിയും സഞ്ജുവിന്റെ പേരിലുണ്ട്.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് വേണ്ടി മിന്നും പ്രകടനമാണ് സഞ്ജു നടത്തിക്കൊണ്ടിരിക്കുന്നത്. താരത്തിന്റെ ഈ മിന്നും പ്രകടനം സൗത്ത് ആഫ്രിക്കക്കെതിരെയും ഉണ്ടാവുമെന്നാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്. 

ഇന്ത്യ ടി-20 സ്‌ക്വാഡ് 

സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹർദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സർ പട്ടേൽ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, വാഷിംഗ്ടൺ സുന്ദർ, ഹർഷിദ് റാണ, കുൽദീപ് യാദവ്, അർഷദീപ്‌ സിങ്.  

The five-match T20I series against South Africa begins on December 9. The first match of the series will be played in Cuttack. Sanju Samson has a chance to break a record in this series. Sanju has a golden opportunity to complete 1000 runs in international T20Is. For this, Sanju needs only five runs. Sanju has scored 995 runs in international T20Is so far.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാപ്പിഴവെന്ന് ആരോപണം: നവജാതശിശു മരിച്ചു; ഡോക്ടറെ തടഞ്ഞുവെച്ച് പ്രതിഷേധം

Kerala
  •  3 minutes ago
No Image

സഊദിയിൽ മാസപ്പിറവി ദൃശ്യമായി; നാളെ റമദാൻ വ്രതാരംഭം

Saudi-arabia
  •  7 minutes ago
No Image

കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടെർമിനലുകളുടെ പ്രവർത്തനത്തിൽ മാറ്റങ്ങൾ വരുന്നു; സൗജന്യ സേവനങ്ങളെക്കുറിച്ച് അറിയാം...

Saudi-arabia
  •  21 minutes ago
No Image

വിദേശത്തേക്ക് നാളെ തിരിക്കാനിരിക്കെ മരണം തട്ടിയെടുത്തു; വിടവാങ്ങിയത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ; പി.ഡബ്ല്യു.ഡി അനാസ്ഥയ്‌ക്കെതിരെ ജനരോഷം

Kerala
  •  34 minutes ago
No Image

ആറ്റുകാൽ പൊങ്കാല: മാർച്ച് 3-ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി; മദ്യനിരോധനവും നിയന്ത്രണങ്ങളും ഏർപ്പെടുത്തി

Kerala
  •  37 minutes ago
No Image

ഒമാനിൽ മാസപ്പിറവി ദൃശ്യമായില്ല; വ്യാഴാഴ്ച റമദാൻ ഒന്ന്

oman
  •  41 minutes ago
No Image

കൊണ്ടോട്ടിയിൽ വാട്ടർ ടാങ്ക് തകർന്നു വീണ് യുവാവ് മരിച്ചു

Kerala
  •  an hour ago
No Image

ഇർഫാൻ ഹബീബിന് നേരെയുള്ള ആക്രമണം: ഡൽഹി സർവകലാശാലയിൽ പ്രതിഷേധങ്ങൾക്കും പ്രസംഗങ്ങൾക്കും വിലക്ക്; നിയന്ത്രണം ഒരു മാസത്തേക്ക്

National
  •  an hour ago
No Image

ആകാശത്ത് ലേസർ വിസ്മയം; രാസവസ്തുക്കളില്ലാതെ മഴ പെയ്യിക്കാൻ യുഎഇ, പുതിയ സാങ്കേതികവിദ്യ ഫീൽഡ് ട്രയലിലേക്ക്

uae
  •  an hour ago
No Image

റമദാൻ പിറ കണ്ടില്ല; കേരളത്തിൽ വ്രതാരംഭം വ്യാഴാഴ്ച്ച

Kerala
  •  an hour ago