റൊണാൾഡോയും മെസിയും നേർക്കുനേർ; ലോകകപ്പിൽ അർജന്റീന-പോർച്ചുഗൽ പോരാട്ടത്തിന് കളമൊരുങ്ങാൻ സാധ്യത?
2026 ഫിഫ ലോകകപ്പിനായുള്ള കാത്തിരിപ്പിലാണ് ഫുട്ബോൾ ലോകം. ഇതിഹാസ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി എന്നിവരുടെ അവസാന ലോകകപ്പെന്ന പ്രത്യേകതയും ഈ ലോകകപ്പിനുണ്ട്. യു.എസ്, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിൽ നടക്കുന്ന 2026 ലോകകപ്പിൽ 48 രാജ്യങ്ങളാണ് പങ്കെടുക്കുക.
ലോകകപ്പിൽ അർജന്റീന ഗ്രൂപ്പ് ജെയിൽ ആണ് ഇടം നേടിയിട്ടുള്ളത്. അർജന്റീനക്കൊപ്പം ജോർദാൻ, അൾജീരിയ, ഓസ്ട്രിയ എന്നീ ടീമുകളാണ് ഇടം നേടിയത്. മറുഭാഗത്ത് പോർച്ചുഗൽ ഗ്രൂപ്പ് കെയിലാണ് ഇടം പിടിച്ചത്. പോർച്ചുഗലിനൊപ്പം കൊളംബിയ, ഉസ്ബെക്കിസ്ഥാൻ എന്നീ ടീമുകളാണ് ഇടം നേടിയത്. പ്ലേ ഓഫ് കളിച്ചെത്തുന്ന ന്യൂ കാലിഡോണിയ, ജമൈക്ക, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നീ ടീമുകളിൽ ഏതെങ്കിലും ഗ്രൂപ്പ് കെയിൽ ഇടം നേടും.
ലോകകപ്പിന്റെ ഗ്രൂപ്പുകൾ പുറത്തുവന്നതോടെ അർജന്റീനയും പോർച്ചുഗലും തമ്മിലുള്ള ഒരു ആവേശകരമായ മത്സരത്തിനുള്ള സാധ്യതകളും തെളിഞ്ഞു വന്നിരിക്കുകയാണ്. ഇരുടീമുകളും അവരവരുടെ ഗ്രൂപ്പിൽ ചാമ്പ്യൻമാരാവുകയും ക്വാർട്ടർ വരെ മുന്നേറുകയും ചെയ്‌താൽ പോർച്ചുഗലും അർജന്റീനയും ക്വാർട്ടറിൽ മുഖാമുഖമെത്താനുള്ള സാധ്യതകൾ നിലനിൽക്കുന്നുണ്ട്.
ലോകകപ്പിന്റെ ചരിത്രത്തിൽ ഇതുവരെ റൊണാൾഡോയും മെസിയും ഇതുവരെ നേർക്കുനേർ എത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ചരിത്ര നിമിഷത്തിന് ഫുട്ബോൾ ലോകം സാക്ഷിയാവുമോയെന്നും കണ്ടുതന്നെ അറിയണം.
2006 ലോകകപ്പിൽ സെമി ഫൈനൽ വരെ മുന്നേറിയതാണ് പോർച്ചുഗലിന്റെ വേൾഡ് കപ്പിലെ ഏറ്റവും മികച്ച പ്രകടനം. തന്റെ കരിയറിൽ ഒരിക്കൽപോലും നേടാനാവാത്ത ലോകകപ്പ് സ്വന്തമാക്കാനുള്ള അവസാന അവസരം കൂടിയാണ് റൊണാൾഡോക്കുള്ളത്. അതേസമയം 2022ലെ ഖത്തർ ലോകകപ്പ് വിജയം 2026ലും നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയായിരിക്കും ലയണൽ മെസിയും സംഘവും കളത്തിൽ ഇറങ്ങുന്നത്.
The football world is eagerly awaiting the 2026 FIFA World Cup. This World Cup will also be the last World Cup for legendary players Cristiano Ronaldo and Lionel Messi. With the release of the World Cup groups, the possibilities of an exciting match between Argentina and Portugal have also become clear. If both teams become champions in their respective groups and advance to the quarterfinals, there is a possibility that Portugal and Argentina will meet in the quarterfinals.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."