HOME
DETAILS

വാൽപ്പാറയിൽ 5 വയസ്സുകാരനെ പുലി കൊന്ന സംഭവം; ജനവാസ മേഖലയിൽ ഫെൻസിങ് സ്ഥാപിക്കാൻ നിർദേശം

  
December 07, 2025 | 1:09 PM

valparai tiger attack 5-year-old killed fencing ordered for residential areas

കോയമ്പത്തൂർ: തമിഴ്നാട് വാൽപ്പാറയിൽ അഞ്ച് വയസ്സുകാരനെ പുലി ആക്രമിച്ചു കൊന്ന ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, സുരക്ഷാ നടപടികൾ ഊർജിതമാക്കാൻ തീരുമാനം. പൊള്ളാച്ചി സബ് കളക്ടർ രാമകൃഷ്ണ സ്വാമിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് സുപ്രധാന നിർദേശങ്ങൾ നൽകിയത്.

 കാടുകൾ വെട്ടിമാറ്റും, ഉടൻ ഫെൻസിങ്

ജനവാസ കേന്ദ്രങ്ങളോട് ചേർന്നുള്ള സുരക്ഷാ ഭീഷണിയുള്ള സ്ഥലങ്ങളിലെ കാടുകളും ചെടികളും അടിയന്തരമായി വെട്ടിമാറ്റാൻ യോഗത്തിൽ തീരുമാനമായി. പുലികൾക്ക് ഒളിച്ചിരിക്കാൻ സൗകര്യമുള്ള സ്ഥലങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമാണിത്.

കൂടാതെ, വന്യജീവികൾ ജനവാസ മേഖലയിലേക്ക് കടക്കുന്നത് തടയുന്നതിനായി, അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ ഫെൻസിങ് നടപടികൾ ഉടൻ ആരംഭിക്കാനും നിർദേശം നൽകിയിട്ടുണ്ട്.പൊള്ളാച്ചി സബ് കളക്ടറെ കൂടാതെ വനംവകുപ്പ് ഉദ്യോഗസ്ഥരും എസ്റ്റേറ്റ് മാനേജ്‌മെന്റ് പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

 ദാരുണ സംഭവം

കഴിഞ്ഞ ദിവസമാണ് വാൽപ്പാറയിലെ അയ്യർപാടി എസ്റ്റേറ്റ് ബംഗ്ലാവ് ഡിവിഷനിൽ വെച്ച് അസം സ്വദേശി രാജ്ബുൾ അലിയുടെ മകൻ സൈഫുൾ അലാം (5) പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെയാണ് പുലി പിടിച്ചത്. സമീപത്തെ തേയിലത്തോട്ടത്തിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം പിന്നീട് കണ്ടെത്തിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കടുത്ത മത്സരത്തിനിടെ മുന്നേറ്റം; സെയ്ന്‍ ബഹ്‌റൈന്‍ വരുമാനം ഉയര്‍ന്നു

bahrain
  •  4 minutes ago
No Image

ബഹ്‌റൈന്‍-സൗദി ബന്ധം ശക്തമാക്കാന്‍ കിരീടാവകാശികളുടെ കൂടിക്കാഴ്ച

bahrain
  •  11 minutes ago
No Image

ചുവപ്പുകാർഡ് ഉയർത്തേണ്ട വംശീയത; അലൻ സെന്റ് മാക്സിമാൻ മുതൽ വിനീഷ്യസ് ജൂനിയർ വരെ: ഫുട്ബോളിനെ തകർക്കുന്ന വംശവെറി; In-Depth Story

Cricket
  •  14 minutes ago
No Image

കാത്തിരിപ്പുകൾക്ക് വിരാമം; സഞ്ജുവിന് ടി-20 ലോകകപ്പിൽ അരങ്ങേറ്റം

Cricket
  •  19 minutes ago
No Image

ബിഎംഡബ്ല്യു ഉടമകളുടെ ശ്രദ്ധയ്ക്ക്: തീപിടുത്ത സാധ്യതയെത്തുടർന്ന് യുഎഇയിലും വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു; പരിശോധിക്കേണ്ടത് ഇങ്ങനെ

uae
  •  21 minutes ago
No Image

'മുഹമ്മദ്' ദീപക്കിന്റെ ജിം പൂട്ടേണ്ടിവരില്ല; സഹായവുമായി സുപ്രിം കോടതിയിലെ 20 മുതിർന്ന അഭിഭാഷകർ, നടപടി അംഗത്വം കുത്തനെ കുറഞ്ഞതിന് പിന്നാലെ

National
  •  22 minutes ago
No Image

ഉച്ചയ്ക്ക് 2 മുതൽ 4 വരെ 'അപകട സമയം'; റമദാൻ വ്രതാരംഭത്തിനു മുമ്പേ യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശവുമായി യുഎഇ അധികൃതർ

uae
  •  37 minutes ago
No Image

ഇംഗ്ലണ്ടിനെ വിറപ്പിച്ച നേപ്പാളിനെ കീഴടക്കി; ടി-20 ലോകകപ്പിൽ ഇറ്റലിക്ക് ചരിത്ര വിജയം

Cricket
  •  42 minutes ago
No Image

114 റഫാൽ പോർവിമാനങ്ങൾ സ്വന്തമാക്കാൻ ഇന്ത്യ; ഫ്രാൻസുമായി ചരിത്രത്തിലെ ഏറ്റവും വലിയ കരാർ, ചെലവ് 3.25 ലക്ഷം കോടി!

National
  •  an hour ago
No Image

ആല്‍ ഹാംറയില്‍ വലിയ തീപിടിത്തം; അടിയന്തര കേന്ദ്രം സജീവം

oman
  •  an hour ago