HOME
DETAILS

അറബ് കപ്പിൽ പ്രതീക്ഷ കൈവിടാതെ യുഎഇ; തീ പാറും പോരാട്ടത്തിൽ ഈജിപ്തിനെ സമനിലയിൽ തളച്ചു

  
December 07, 2025 | 1:11 PM

uae keep hopes alive in arab cup after holding egypt to a fierce draw battle

ദോഹ: അറബ് കപ്പ് 'ഖത്തർ 2025' ഗ്രൂപ്പ് സി-യിലെ തീപാറും പോരാട്ടത്തിൽ ഈജിപ്തിനെ (1-1) സമനിലയിൽ തളച്ച് യുഎഇ നാഷണൽ ഫുട്ബോൾ ടീം. ശനിയാഴ്ച നടന്ന രണ്ടാം റൗണ്ട് മത്സരത്തിലെ സമനിലയോടെ ടൂർണമെന്റിന്റെ നോക്കൗട്ട് ഘട്ടത്തിലേക്കുള്ള സാധ്യതകൾ യുഎഇ സജീവമാക്കി.

റൊമാനിയൻ പരിശീലകൻ ഒലാരിയു കോസ്മിന്റെ തന്ത്രങ്ങൾ മൈതാനത്ത് പൂർണ്ണമായി നടപ്പാക്കിയ യുഎഇക്ക് പക്ഷേ, വിജയിക്കാനോ മൂന്ന് പോയിന്റുകൾ നേടാനോ സാധിച്ചില്ല. നിരവധി അവസരങ്ങൾ കളിക്കാർ പാഴാക്കിയത് കോസ്മിന് നിരാശ നൽകി. തന്ത്രപരമായി മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ തിരിച്ചടിയായി.

രണ്ടാം പകുതിയിലെ ഗോളുകൾ

ആദ്യ പകുതിയിൽ ഇരു ടീമുകളും പ്രതിരോധത്തിൽ ശ്രദ്ധയൂന്നിയപ്പോൾ കളിയുടെ താളം മധ്യനിരയിൽ ഒതുങ്ങി. 32-ാം മിനിറ്റിൽ ബ്രൂണോ ഒലിവേര ഈജിപ്ഷ്യൻ ഗോൾകീപ്പർ മുഹമ്മദ് ബസ്സാമിനെ പരീക്ഷിച്ചെങ്കിലും, ബസ്സാം മികച്ച സേവിലൂടെ ഫറവോന്മാരെ രക്ഷിച്ചു. രണ്ടാം പകുതിയിൽ കോസ്മിന്റെ തന്ത്രം ഫലം കണ്ടു. ഈജിപ്ഷ്യൻ പ്രതിരോധത്തിലെ വിടവുകൾ മുതലെടുക്കാൻ യുഎഇക്ക് കഴിഞ്ഞു. മത്സരത്തിലെ യുഎഇയുടെ ഗോൾ പിറന്നത് 60-ാം മിനിറ്റിലാണ്.

നിക്കോളാസ് ജിമെനെസ് ഈജിപ്ഷ്യൻ പ്രതിരോധത്തെ കീറിമുറിച്ച് ഒരു തളികയിലെന്ന പോലെ പന്ത് കൈയോ ലൂക്കാസിന് കൈമാറി. ലൂക്കാസ് പിഴവുകളില്ലാതെ പന്ത് വലയിലെത്തിച്ച് യുഎഇക്ക് ലീഡ് സമ്മാനിച്ചു. എന്നാൽ, അവസാന അഞ്ച് മിനിറ്റ് ബാക്കിനിൽക്കെ, ഈജിപ്ത് സമനില കണ്ടെത്തി. പകരക്കാരനായി ഇറങ്ങിയ കരീം അൽ-ഇറാഖിയുടെ ക്രോസിൽ, മർവാൻ ഹംദിയുടെ കൃത്യമായ ഹെഡ്ഡർ യുഎഇയുടെ പ്രതിരോധം ഭേദിച്ച് ഗോൾവല കുലുക്കി.

മുന്നോട്ടുള്ള വഴി

നോക്കൗട്ട് സാധ്യത നിലനിർത്താൻ, ചൊവ്വാഴ്ച നടക്കുന്ന അടുത്ത റൗണ്ടിൽ യുഎഇക്ക് കുവൈത്തിനെതിരെ വിജയം അനിവാര്യമാണ്. ഒപ്പം, ഇന്ന് കുവൈത്തിനെ 3-1ന് പരാജയപ്പെടുത്തി യോഗ്യത ഉറപ്പിച്ച ജോർദാനെതിരെ ഈജിപ്ത് തോൽക്കുകയോ സമനില വഴങ്ങുകയോ ചെയ്യണം.

the uae maintained their arab cup hopes by holding egypt to a high-intensity draw, showcasing resilience, tactical discipline, and strong counterattacks. the thrilling contest kept fans engaged as both teams battled fiercely for dominance without conceding decisive ground in the group stage.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

19 വർഷത്തെ കാത്തിരിപ്പിന് വിരാമം; ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ കേസിൽ ഇന്ന് വിധി

Kerala
  •  10 days ago
No Image

എഐ ഉപയോ​ഗിച്ച് അശ്ലീല ഉള്ളടക്കം പങ്കുവക്കുന്നത് തടയണം; എക്‌സിന് കേന്ദ്രത്തിന്റെ നോട്ടീസ്; 72 മണിക്കൂറിനകം റിപ്പോർട്ട് സമർപിക്കാൻ നിർദേശം

National
  •  10 days ago
No Image

2025 ജനുവരി മുതല്‍ നവംബര്‍ വരെ ബഹ്റൈന്‍ വിമാനത്താവളത്തിലെത്തിയത് റെക്കോര്‍ഡ് യാത്രക്കാര്‍

bahrain
  •  10 days ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്: ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം: മംഗളയും തുരന്തോയും അടക്കമുള്ള ട്രെയിനുകൾ വൈകും

Kerala
  •  10 days ago
No Image

ആസ്തി 10.75 ട്രില്യൻ ദിർഹം; ലോകത്തിലെ വലിയ നാലാമത്തെ നിക്ഷേപക രാജ്യായി യു.എ.ഇ

uae
  •  10 days ago
No Image

സംസ്ഥാനത്ത് നാട്ടാനകളുടെ എണ്ണം കുത്തനെ താഴോട്ട്; അന്യസംസ്ഥാനങ്ങളിൽ നിന്ന് ആനകളെ എത്തിക്കാനുള്ള നീക്കം അനിശ്ചിതത്വത്തിൽ

Kerala
  •  10 days ago
No Image

പടരുന്ന പകർച്ചവ്യാധികൾ; കേരളത്തിൽ കഴിഞ്ഞവർഷം പൊലിഞ്ഞത് 540 ജീവനുകൾ

Kerala
  •  10 days ago
No Image

എൽപിജി വിലക്കയറ്റ ഭീഷണിയിൽ ആഭ്യന്തര വിപണി; ഇറക്കുമതിച്ചെലവ് കൂടുന്നത് വെല്ലുവിളിയാകുന്നു; ആശങ്ക യുഎസ് കരാറിന് പിന്നാലെ

National
  •  10 days ago
No Image

തിരിച്ചെത്താനുള്ളത് 5,669 കോടി; പിൻവലിച്ച 2000 രൂപ നോട്ടുകളുടെ കണക്കുമായി ആർബിഐ

National
  •  10 days ago
No Image

കനത്ത മഴയും മണ്ണിടിച്ചിലും; നീലഗിരി മൗണ്ടൻ റെയിൽവേ സർവിസ് നിർത്തിവച്ചു

National
  •  10 days ago