HOME
DETAILS

2026 ലോകകപ്പ് നേടുക ആ അഞ്ച് ടീമുകളിൽ ഒന്നായിരിക്കും: പ്രവചനവുമായി മെസി

  
December 07, 2025 | 3:06 PM

Argentine legend Lionel Messi has revealed which teams are likely to win the 2026 FIFA World Cup

2026 ഫിഫ ലോകകപ്പിൽ കിരീടം നേടാൻ സാധ്യതയുള്ള ടീമുകൾ ഏതെല്ലാമാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അർജന്റൈൻ ഇതിഹാസം ലയണൽ മെസി. സ്‌പെയ്ൻ, ജർമനി, ബ്രസീൽ, ഇംഗ്ലണ്ട്, ഫ്രാൻസ് എന്നീ ടീമുകളെയാണ് മെസി ലോകകപ്പ് ഫേവറൈറ്റുകളായി തെരഞ്ഞെടുത്തത്.  സ്പോർട്സ് സെന്റർ അർജന്റീനക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മെസി ഇക്കാര്യം പറഞ്ഞത്. 

''ലോകകപ്പ് നേടാൻ സ്‌പെയ്ൻ, ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമനി, ബ്രസീൽ എന്നീ ടീമുകൾക്ക് സാധ്യതയുണ്ട്. എന്നാൽ ഞങ്ങൾ ലോകകപ്പ് നേടാനുള്ള മത്സരം നിർത്തില്ല അതിൽ ഒരു സംശയവും വേണ്ട'' ലയണൽ മെസി പറഞ്ഞു. 

അതേസമയം 2026 ലോകകപ്പിൽ കളിക്കുമോയെന്ന ചോദ്യത്തിന് മെസി അടുത്തിടെ മറുപടി നൽകിയിരുന്നു. ലോകകപ്പിൽ കളിക്കുന്നതിനെക്കുറിച്ച് ഇതുവരെ താൻ തീരുമാനമെടുത്തിട്ടില്ലെന്നാണ്‌ മെസി പറഞ്ഞത്. 

''മുമ്പ് ഞാൻ പറഞ്ഞതുപോലെ ഇനി ഒരിക്കലും ലോകകപ്പിൽ കളിക്കില്ലെന്ന് ഞാൻ കരുതുന്നു. എന്റെ പ്രായം കാരണമാണ് ഞാൻ ഇത് പറയുന്നത്. ഞങ്ങളിപ്പോൾ ലോകകപ്പിനായി അടുത്തുകൊണ്ടിരിക്കുന്നു. ലോകകപ്പിൽ കളിക്കുന്നതിൽ എനിക്ക് വളരെയധികം ആവേശമുണ്ട്. ഞാൻ എപ്പോഴും പറയുന്നതുപോലെ എല്ലാ ദിവസവും ഓരോ മത്സരങ്ങൾ കളിക്കാനാന് ഞാൻ ചിന്തിക്കുന്നത്. ഓരോ ദിവസവും നല്ല രീതിയിൽ പ്രകടനം നടത്താൻ ഞാൻ ശ്രമിക്കുന്നു. കാര്യങ്ങൾ നല്ലതായി തോന്നുമ്പോൾ അത് ഞാൻ ആസ്വദിക്കും പക്ഷേ കാര്യങ്ങൾ നല്ലതായിരിക്കുമ്പോൾ ലോകകപ്പ് കളിക്കാതിരിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. നമുക്ക് നോക്കാം, ലോകകപ്പിനെ കുറിച്ച് ഞാൻ ഇതുവരെ ഒരു തീരുമാനം എടുത്തിട്ടില്ല. ഞാൻ ഈ സീസൺ പൂർത്തിയാക്കും. പിന്നെ ഇതിനുശേഷം പ്രീ സീസൺ ഉണ്ടാകും. അതിനുശേഷം ആറു മാസം കൂടി ബാക്കിയുണ്ടാകും അതുവരെ നമുക്ക് നോക്കാം. 2026ൽ എനിക്ക് നല്ലൊരു ഫ്രീ സീസൺ ലഭിക്കുമെന്നും ഈ എംഎൽഎസ് സീസൺ നന്നായി പൂർത്തിയാക്കണമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അതിനുശേഷമായിരിക്കും ഞാൻ ഈ തീരുമാനം എടുക്കുക'' മെസി പറഞ്ഞു. 

ലോകകപ്പിൽ അർജന്റീന ഗ്രൂപ്പ് ജെയിൽ ആണ് ഇടം നേടിയിട്ടുള്ളത്. അർജന്റീനക്കൊപ്പം ജോർദാൻ, അൾജീരിയ, ഓസ്ട്രിയ എന്നീ ടീമുകളാണ് ഇടം നേടിയത്. 2022 ഖത്തർ ലോകകപ്പ് വിജയം 2026ലും മെസി ആവർത്തിക്കുമോയെന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്. 

Argentine legend Lionel Messi has revealed which teams are likely to win the 2026 FIFA World Cup. Messi has picked Spain, Germany, Brazil, England and France as the World Cup favorites.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉറങ്ങിക്കിടക്കുമ്പോൾ വീട് പുറത്തുനിന്ന് പൂട്ടി തീയിട്ടു; തമിഴ്‌നാട്ടിൽ ഡിഎംകെ പ്രവർത്തകനും ഭാര്യയും വെന്തു മരിച്ചു; രാഷ്ട്രീയ പകപോക്കലെന്ന് സംശയം

National
  •  11 days ago
No Image

ലൈം​ഗികാതിക്രമത്തിന് ഇരയായ വിദ്യാർഥിനി മരിച്ച നിലയിൽ; പ്രൊഫസറും സഹപാഠികളുമടക്കം 4 പേർക്കെതിരെ കേസ്

National
  •  11 days ago
No Image

കൊയിലാണ്ടിയിൽ ദേശീയപാത നിർമ്മാണത്തിനിടെ അപകടം: കോൺക്രീറ്റ് സ്ലാബ് തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

Kerala
  •  11 days ago
No Image

മത്സരിക്കാൻ ഈടാക്കുന്ന ഫീസ് ഒഴിവാക്കണം; എഐഎഫ്എഫിന് കത്തയച്ച് 13 ക്ലബുകൾ 

Football
  •  11 days ago
No Image

ഫോണില്ലെങ്കിൽ പരിഭ്രാന്തിയാണോ? 'നോമോഫോബിയ'യ്ക്കെതിരെ മുന്നറിയിപ്പുമായി യുഎഇയിലെ ഡോക്ടർമാർ

uae
  •  11 days ago
No Image

ഇൻഡോർ ജലമലിനീകരണം: മരണം ഒമ്പത് ആയി, രോഗബാധിതർ ആയിരത്തിലധികം; കടുത്ത പ്രതിസന്ധിയിൽ ന​ഗരം

National
  •  11 days ago
No Image

ഇന്ത്യൻ ടീമിൽ നിന്നും അവനെ പുറത്താക്കാൻ നിങ്ങൾക്ക് കഴിയില്ല: ബിസിസിഐയോട് മുൻ താരം

Cricket
  •  11 days ago
No Image

റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്ക് ഇനി കൂടുതൽ സുരക്ഷ; യുഎഇ സിവിൽ ട്രാൻസാക്ഷൻസ് നിയമം പരിഷ്കരിച്ചു

uae
  •  11 days ago
No Image

തീ തുപ്പുന്ന എക്‌സ്‌ഹോസ്റ്റുമായി സൂപ്പർ കാർ; ഡ്രൈവർക്ക് പതിനായിരം ദിർഹം പിഴ ചുമത്തി ദുബൈ പൊലിസ്

uae
  •  11 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ജാമ്യം തേടി എൻ വാസു സുപ്രീംകോടതിയിൽ

Kerala
  •  11 days ago